ബെംഗളൂരു: അടുത്തിടെ ഏറെ ചർച്ചാവിഷയമായ ധർമസ്ഥല വിവാദത്തിൽ ആരോപണങ്ങൾ പൂർണമായും വ്യാജമെന്ന് കണ്ടെത്തൽ. കർണാടകയിലെ ധർമസ്ഥലയ്‌ക്കും മഞ്ജുനാഥ ക്ഷേത്രത്തിനുമെതിരെ ആരോപണങ്ങൾ ഉന്നയിച്ച ശുചീകരണ തൊഴിലാളിയെ അറസ്റ്റ് ചെയ്തു. 17 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ശുചീകരണ തൊഴിലാളിയായ ചിന്നയ്യയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ പ്രത്യേക അന്വേഷണസംഘം വിവിധയിടങ്ങളിൽ പരിശോധന നടത്തിയിരുന്നു. 40 അടിയോളം ആഴത്തിൽ കുഴിയെടുത്താണ് പരിശോധിച്ചത്. എന്നാൽ ഒരു സ്ത്രീയുടെയും ശരീരാവശിഷ്ടങ്ങളോ മറ്റോ കണ്ടെത്തിയിരുന്നില്ല. പരിശോധനയിൽ രണ്ട് പുരുഷന്മാരുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. അതിലൊന്ന് വനത്തിൽ തൂങ്ങിമരിച്ച യുവാവിന്റേതായിരുന്നു. മറ്റൊരാളെ കണ്ടെത്താനുള്ള പരിശോധനകൾ നടക്കുന്നുണ്ട്.
മഞ്ജുനാഥ ക്ഷേത്രമുറ്റത്ത് വച്ച് മകളെ കാണാനില്ലെന്ന് ആരോപിച്ച് സുജാത ഭട്ട് എന്നൊരു സ്ത്രീ രംഗത്തെത്തിയിരുന്നു. ക്ഷേത്രദർശനത്തിന് പോയ മകൾ പിന്നീട് തിരിച്ചെത്തിയില്ലെന്നായിരുന്നു ആരോപണം. എന്നാൽ ഇത് പച്ചക്കള്ളമാണെന്ന് പിന്നീട് തെളിയുകയായിരുന്നു. അവർക്ക് അങ്ങനെയൊരു മകളില്ലെന്നും മനഃപൂർവ്വം തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതാണെന്നും വ്യക്തമായി. ഇതിന് പിന്നാലൊണ് പ്രത്യേക അന്വേഷണസംഘം ശുചീകരണ തൊഴിലാളിയെ ചോദ്യം ചെയ്തത്. പറയുന്ന മൊഴികളിലെല്ലാം പൊരുത്തക്കേടുകൾ ഉണ്ടെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ധർമസ്ഥലയെ തകർക്കുന്നതിന് വേണ്ടി ഗൂഢാലോചന നടന്നുവെന്ന കാര്യം ഇതിലൂടെ വ്യക്തമാണ്. ഇതിന് പിന്നിൽ ആരൊക്കെയാണ് എന്നതിനെ കുറിച്ചുള്ള അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ഇടത്-ജിഹാദി സംഘടനകളാണ് ഈ ഗൂഢാലോചനയ്‌ക്ക് പിന്നിലെന്നാണ് വിവരം.















