കൊച്ചി: നടനും അവതാരകനുമായ രാജേഷ് കേശവിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. കൊച്ചി ലേക്‌ഷോർ ആശുപത്രിയിൽ ന്യൂറോ സർജൻ അടക്കമുള്ള ഡോക്ടർമാരുടെ നീരീക്ഷണത്തിലാണ് അദ്ദേഹം. രാജേഷ് കേശവിനെ കാത്ത് ലാബിലേക്ക് മാറ്റിയിട്ടുണ്ട്. ഡോക്ടർമാരുടെ അടിയന്ത ഇടപെടൽ കൊണ്ട് ഹൃദയാഘാതത്തിൽ നിന്നും മോചിപ്പിക്കാനായെന്ന് ആശുപത്രി വൃത്തങ്ങൾ പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ച കൊച്ചി ക്രൗൺ പ്ലാസയിൽ നടന്ന പരിപാടിക്കിടെയാണ് രാജേഷ് കേശവ് കുഴഞ്ഞുവീണത്. ഉടൻ ആശുപത്രിയിൽ എത്തിച്ച് അദ്ദേഹത്തിന് വിദഗ്ധ ചികിത്സ നൽകി, ഹൃദയധമനികളിൽ ബ്ലോക്ക് കണ്ടെത്തിയതിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയയ്‌ക്കും അദ്ദേഹത്തെ വിധേയനാക്കി. എങ്കിലും ആരോഗ്യ നില ഗുരുതരമായി തുടരുകയായിരുന്നു. ഇതിനിടെയാണ് ആശ്വാസ വാർത്ത എത്തിയത്















