ന്യൂയോർക്ക്: ട്രംപുമായുള്ള പിണക്കത്തിനിടെ ആസ്തിയുടെ കാര്യത്തിൽ വീണ്ടും റെക്കോർഡിട്ട് ഇലോൺ മസ്‌ക്. 500 ബില്യൺ ഡോളർ ആസ്തിയുള്ള ലോകത്തിലെ ആദ്യ വ്യക്തിയായി ടെസ്‌ല സിഇഒ മാറി. ഫോർബ്‌സിന്റെ റിയൽ-ടൈം ബില്യണയേഴ്‌സ് റിപ്പോർട്ട് പ്രകാരം 500.1 ബില്യൺ ഡോളറാണ് മസ്കിന്റെ ആസ്തി. കഴിഞ്ഞ ഡിസംബറിലാണ് മസ്‌ക് 400 ബില്യൺ ഡോളർ കടന്നത്. രണ്ടാം സ്ഥാനത്തുള്ള ലാറി എലിസണേക്കാൾ 150 ബില്യൺ ഡോളർ മുന്നിലാണ് മസ്‌ക്.
ബുധനാഴ്ച യുറോപ്പ്യൻ സമയം ഉച്ചകഴിഞ്ഞ് 3:30നാണ് ടെസ്‌ല ഓഹരികൾ 4% ഉയർന്നിരുന്നു. ഇത് മസ്‌ക്കിന്റെ ആസ്തിയിൽ ഏകദേശം 9.3 ബില്യൺ ഡോളർ വർദ്ധനവുണ്ടാക്കി. 2020 മാർച്ചിൽ മസ്കിന്റെ ആസ്തി വെറും 24.6 ബില്യൺ ഡോളറായിരുന്നു. അഞ്ച് വർഷം കൊണ്ടാണ് അസാധാരണമായ നേട്ടം കൈവരിച്ചത്. ഇതേ രീതിയിൽ പോയാൽ 2033 മാർച്ചോടെ മസ്‌ക് ലോകത്തിലെ ആദ്യത്തെ ട്രില്യണയർ ആകും.















