കോട്ടയം: കോട്ടയം വഴിയുള്ള ട്രെയിന്‍ സര്‍വീസുകൾക്ക് ഇന്ന് ഗതാഗത നിയന്ത്രണം. രാത്രി 9.05-ന് കൊല്ലത്ത് നിന്ന് എറണാകുളത്തേക്കുള്ള മെമു റദ്ദാക്കി. കോട്ടയത്തിനും ചിങ്ങവനത്തിനുമിടയിലുള്ള റെയിൽവേപ്പാലത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് നടപടി. പാലരുവി, കൊല്ലം-എറണാകുളം മെമു എന്നിവ വൈകുമെന്ന് റെയിൽവേ അധികൃതർ മുന്നറിയിപ്പ് നൽകി.
മധുര – ഗുരുവായൂർ എക്സ്പ്രസ് കൊല്ലത്ത് യാത്ര അവസാനിപ്പിച്ച് 12-ന് മധുരയിലേക്ക് കൊല്ലത്തുനിന്ന് പുറപ്പെടും. കോട്ടയത്ത് നിന്ന് നിലമ്പൂരിലേക്കുള്ള എക്സ്പ്രസ് ഏറ്റുമാനൂരിൽ നിന്ന് പുറപ്പെടും. കൊച്ചുവേളിയിൽ നിന്ന് ബെംഗളൂരുവിലേക്കും കന്യാകുമാരിയിൽ നിന്ന് ദിബ്രുഗാർഹിലേക്കുമുള്ള ട്രെയിനുകളും ആലപ്പുഴ വഴി തിരിച്ചുവിടും.
തിരുവനന്തപുരത്ത് നിന്ന് മധുരയിലേക്കും രാത്രി 8.55-ന് തിരുവനന്തപുരം- മംഗലാപുരം എക്സ്പ്രസും ആലപ്പുഴ വഴി തിരിച്ചുവിടുമെന്നും വാര്‍ത്താകുറിപ്പില്‍ പറയുന്നു.















