ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ ‘ഐ ഹേറ്റ് ഇന്ത്യ ടൂർ’ എന്ന പരാമർശത്തിൽ വിമർശനവുമായി യുഎസ് ഗായിക മേരി മിൽബെൻ. രാഹുലിന് പ്രധാനമന്ത്രിയാകാനുള്ള ഒരു യോഗ്യതയുമില്ലെന്നും അതിനുള്ള ബുദ്ധി നിങ്ങൾക്കില്ലെന്നും മേരി മിൽബെൻ പറഞ്ഞു. പ്രധാനമന്ത്രിയെ വിമർശിച്ചുകൊണ്ടുള്ള രാഹുലിന്റെ പ്രസ്ഥാവനയ്‌ക്ക് പിന്നാലെയാണ് മിൽബെന്റെ വിമർശനം.
പ്രധാനമന്ത്രിക്ക് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെ ഭയമാണെന്നും അതിനാൽ റഷ്യയിൽ നിന്ന് യുഎസ് എണ്ണ വാങ്ങുന്നത് നിർത്തുമെന്നും രാഹുൽ എക്സിൽ കുറിച്ചിരുന്നു. ഇതിൽ പ്രതികരിക്കുകയായിരുന്നു മിൽബെൻ.
“നിങ്ങൾ പറഞ്ഞത് തെറ്റാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ഒരിക്കലും ട്രംപിനെ ഭയപ്പെടുന്നില്ല. യുഎസുമായി തന്ത്രപരമായ നയതന്ത്രബന്ധമാണ് ഇന്ത്യയ്‌ക്കും മോദിക്കുമുള്ളത്. ഇന്ത്യയുടെ നല്ലതിന് വേണ്ടിയാണ് മോദിയുടെ പ്രവർത്തനങ്ങൾ. രാഷ്‌ട്രത്തലവന്മാർ അങ്ങനെയാണ് ചെയ്യുന്നത്. അത് മനസിലാക്കാനുള്ള കഴിവ് രാഹുൽ ഗാന്ധിക്കില്ല. അതിനാൽ മോദിയുടെ നേതൃത്വത്തെ മനസിലാക്കുമെന്ന പ്രതീക്ഷ തനിക്കില്ലെന്നും” മേരി മിൽബെൻ പറഞ്ഞു.















