ദീപാവലി ദിനത്തില്‍ ധര്‍മജാഗരണ ജ്യോതി തെളിയിക്കണം: സ്വാമി ചിദാനന്ദപുരി
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ദീപാവലി ദിനത്തില്‍ ധര്‍മജാഗരണ ജ്യോതി തെളിയിക്കണം: സ്വാമി ചിദാനന്ദപുരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2025, 02:20 pm IST
Facebook
Twitter
WhatsAppTelegram

കോഴഞ്ചേരി: ദീപാവലി ദിനത്തില്‍ ധര്‍മജാഗരണ ജ്യോതിസ്സായി എല്ലാ ഭവനങ്ങളിലും ദീപങ്ങള്‍ തെളിയിക്കണമെന്ന് ഭക്തസമൂഹത്തോടു സ്വാമി ചിദാനന്ദപുരി. മാര്‍ഗദര്‍ശക മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ധര്‍മസന്ദേശ യാത്രയുടെ ഭാഗമായി കോഴഞ്ചേരിയില്‍ നടന്ന ഹിന്ദുമഹാ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു സ്വാമി.

കാലം ഏറെ മാറി. അഷ്ടമിരോഹിണി സദ്യ ആറന്മുളയപ്പന് നിവേദിക്കും മുമ്പ് മന്ത്രിക്ക് നിവേദിച്ച നാടാണിത്. ആത്മനൊമ്പരം അല്ല വേണ്ടത്. ആത്മരോഷമാണ്. ധര്‍മരക്ഷണത്തിനായി ഹിന്ദുസമൂഹം ഒന്നിക്കണം. സത്യം നിലനിര്‍ത്താന്‍ ശ്രമിക്കണം.

സ്വത്വത്തെ തിരിച്ചറിയുന്ന വിദ്യാഭ്യാസ പദ്ധതിയാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ചത്. എന്നാല്‍ കേരളം അത് നടപ്പാക്കില്ലെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. അതു നടപ്പാക്കിയാല്‍ നാളെ ഇടതുപക്ഷത്തിനു പോസ്റ്റര്‍ ഒട്ടിക്കാനും മുദ്രാവാക്യം വിളിക്കാനും കുട്ടികളെ കിട്ടില്ലെന്ന് കേരളത്തിലെ ഇടതുഭരണക്കാര്‍ക്കറിയാം.

ഇന്നത്തെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നൂറ്റാണ്ടിന് മുമ്പ് സ്വാമി വിവേകാനന്ദന്‍ പറഞ്ഞിരുന്നു. വേദത്തെ സമൂഹത്തിലേക്ക് വാരി വിതറുക. അതു മാത്രമാണ് പരിഹാരം. ശീതരക്തമല്ല, ഉഷ്ണ രക്തം ഒഴുകുന്നവരാണ് ഇന്നിന്റെ ആവശ്യം. ശാന്തിയുടെ സിദ്ധാന്തത്തിനൊപ്പം ശക്തിയുടെ പ്രദര്‍ശനവും ഉണ്ടാവണം. എങ്കില്‍ മാത്രമേ ഭാരതത്തിന് ഉയരാന്‍ കഴിയു. ട്രാക്ടറിനും യന്ത്രത്തിനും സംരംഭങ്ങള്‍ക്കും എതിരെ കൊടികുത്തുന്ന നവകേരളം അല്ല വേണ്ടത്. സമാജം സാമ്പത്തികമായി ഉയരുകയാണ് വേണ്ടത്. ദാരിദ്ര്യത്തെ ഉപാസിക്കാന്‍ ഒരു വേദവും പറഞ്ഞിട്ടില്ല. സാധനങ്ങള്‍ വാങ്ങുമ്പോള്‍ നമ്മുടെ പണം ആര്‍ക്കാണ്, എന്തിനാണ് പോകുന്നതെന്ന് ശ്രദ്ധിക്കണം. ഇന്ന് ഭാരതത്തില്‍ ഹിന്ദു ജനസംഖ്യ കുറയുകയാണ്. ഇസ്ലാം ജനസംഖ്യ വര്‍ധിക്കുന്നു. ക്രൈസ്തവ സഭകള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി 2008ല്‍ ഇടയലേഖനം ഇറക്കിയിരുന്നു. സംഘടിതമായ ബലം ഹിന്ദുക്കള്‍ക്ക് ഉണ്ടാവണം. ഹിന്ദു എന്ന ബോധത്തില്‍ എല്ലാവരും ഒന്നിക്കണമെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.

വള്ളിക്കോട് ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി ആപ്തലോകാനന്ദ സ്വാമി അധ്യക്ഷത വഹിച്ചു. സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍, സ്വാമിനി ദേവി ജ്ഞാനാഭനിഷ്ഠാനന്ദ ഗിരി, മഹാമണ്ഡലേശ്വര്‍ പ്രഭാകരാനന്ദ സരസ്വതി, ബ്രഹ്‌മകുമാരി ജ്യോതി ബിന്ദു ബഹന്‍, എന്നിവര്‍ പ്രസംഗിച്ചു. സ്വാമി സര്‍വ്വാത്മാനന്ദ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. മാതാജി കൃഷ്ണാനന്ദ പൂര്‍ണിമാമയി സ്വാഗതവും സ്വാമിനി ഭവ്യാമൃതപ്രാണ നന്ദിയും പറഞ്ഞു.

Tags: Swami ChidanandapuriDharma Sandesha YatraMargdarshak Mandal
Share
Tweet
SendShare

More News from this section

കോവളത്ത് 16കാരിയുടെ പീഡനക്കേസ്: ആന്ധ്രയിലേക്ക് കടന്ന ഇളയമ്മയും ഭര്‍ത്താവും പിടിയില്‍; സ്പാകളിലെ ചൂഷണത്തില്‍ അന്വേഷണം

മാക്കേകടവ്–നേരെക്കടവ് പാലം; ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല, പണം അനുവദിച്ചതും തറക്കല്ലിട്ടതും താനെന്ന് ജി. സുധാകരൻ

മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ട്രാൻസ്ഫോർമർ ഫ്യൂസ് ഊരിയ കേസ്;പറവൂർ സ്വദേശിയായ പ്രതി പൂനെയിൽ പിടിയിൽ

നെന്മാറ ഇരട്ടക്കൊലക്കേസ്; മാതാപിതാക്കളെ നഷ്ടപ്പെട്ട മക്കൾക്ക് കൈത്താങ്ങ്; സർക്കാർ ജോലി വേഗത്തിലാക്കുമെന്ന് രമേശ് ചെന്നിത്തല

നവരാത്രി തിരക്ക്; തിരുവനന്തപുരം–മംഗളൂരു റൂട്ടിൽ പ്രത്യേക ട്രെയിൻ, സർവീസ് ഒക്ടോബർ 20, 21 തീയതികളിൽ

കള്ളക്കടൽ മുന്നറിയിപ്പ്; 1.4 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ; തിരുവനന്തപുരത്തും കന്യാകുമാരിയിലും കടലാക്രമണ സാധ്യത

Latest News

ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി പ്രഗ്യാന്‍ ഓജ; രമേഷ് പവാറും പുതിയ പാനലില്‍

ഫൊറൻസിക് സർജനായി ദിലീപ്; ഉല്ലാസ് കൃഷ്ണയുടെ ‘ഹെനോക്കി’ന് ആലപ്പുഴയിൽ തുടക്കം

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഉടന്‍? അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതായി മാര്‍ക്കോ റൂബിയോ; ജയശങ്കറുമായി നാളെ കൂടിക്കാഴ്ച

ദിവ്യബലിക്കിടെ വൈദികന്റെ മേൽ കുരിശ് വീണു; ഇക്വഡോറിൽ 53കാരനായ വൈദികന് ദാരുണാന്ത്യം

ഏഷ്യന്‍ പാരാ ഗെയിംസ്: ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് സ്വര്‍ണവും വെള്ളിയും; ഗെയിംസ് റെക്കോര്‍ഡോടെ മോന അഗര്‍വാള്‍

SCO ഉച്ചകോടി: പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് താജിക്കിസ്ഥാനിലേക്ക്

ഫ്രാൻസിൽ സമരത്തിന്റെ മറവിലെ അക്രമങ്ങൾ അംഗീകരിക്കില്ല: മാക്രോൺ

മദ്യലഹരിയിൽ പിതാവിന്റെ കുത്തേറ്റു; കൊട്ടാരക്കരയിൽ പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies