വടക്കഞ്ചേരി : പാലക്കാട് – തൃശൂർ ദേശീയപാതയിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളുടെ ഡീസൽ മോഷ്ടിക്കുന്ന സംഘത്തിന്റെ വാഹനം പിടിയിൽ. യുപി രജിസ്ട്രേഷനുള്ള വാഹനമാണ് പോലീസ് പിടിച്ചെടുത്തത്.
വാഹനത്തിൽ പ്രത്യേകം മോട്ടർ ഘടിപ്പിച്ച് നിർത്തിയിട്ടിരിക്കുന്ന വാഹനത്തിന് സമീപം എത്തിച്ചു ഡീസൽ മോഷ്ടിക്കുകയാണ് രീതി.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വടക്കഞ്ചേരി പോലീസ് വാഹനത്തെ പിന്തുടർന്നു. എന്നാൽ പന്നിയങ്കരയിൽ വച്ച് വാഹനം പോലീസ് ജീപ്പിൽ ഇടിച്ചു. എന്നിട്ടും പിന്തുർന്ന പോലീസ് പിന്നീട് വാണിയംപാറയിൽ വച്ച് വാഹനം പിടികൂടി. എന്നാൽ വാഹനത്തിൽ ഉണ്ടായിരുന്നവർ ഓടിരക്ഷപ്പെട്ടു.
വാഹനത്തിൽ നിന്ന് മാരകായുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. ഓടിരക്ഷപ്പെട്ടവർക്ക് വേണ്ടി പോലീസ് അന്വേഷണം ഊർജിതമാക്കി.
ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് വാഹനം പിടിയിലായത് കഴിഞ്ഞ ഓഴ്‌ച്ചയായി റോഡിൽ നിറുത്തിയിട്ട വാഹങ്ങളിൽ നിന്നും ഡീസൽ മോഷ്ടിക്കുന്നു എന്ന വ്യാപക പരാതി ഉണ്ടായിരുന്നു .















