പഞ്ചായത്ത് പ്രസിഡന്റ്, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി; ഉപകാര സ്മരണയായി ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനം; പിണറായി വിശ്വസ്ഥന് ചുമതല നൽകിയത് ഹൈക്കോടതി നിർദേശം ലംഘിച്ച്
Monday, September 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പഞ്ചായത്ത് പ്രസിഡന്റ്, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി; ഉപകാര സ്മരണയായി ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനം; പിണറായി വിശ്വസ്ഥന് ചുമതല നൽകിയത് ഹൈക്കോടതി നിർദേശം ലംഘിച്ച്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2025, 10:41 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മീഷണർ ആയി എൻ. വാസുവിന്റെ മുൻ നിയമനം ഹൈക്കോടതി നിർദേശം ലംഘിച്ച്. കമ്മീഷണർ സ്ഥാനത്തേക്ക് ഐഎസ് കേഡറിലുള്ള ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന ജസ്റ്റിസ് പരിപൂർണ്ണൻ കമ്മറ്റി നിർദേശം കാറ്റിൽ പറത്തിയാണ് ഇടത് സർക്കാർ വാസുവിനെ നിയമിച്ചത്. കട്ടിളപ്പാളി സ്വർണക്കവർച്ച കേസിൽ മൂന്നാം പ്രതിയാണ് ദേവസ്വം മുൻ പ്രസിഡൻ്റ് കൂടിയായ എൻ. വാസു. വി​ഗ്രഹം പോലും മോഷ്ടിച്ചു കൊണ്ടുപോകാൻ സാധിക്കുന്ന ഭരണസംവിധാനമാണ് അന്നും ഇന്നും ശബരിമലയിലേതെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

ദേവസ്വം ബോർഡിലും ശബരിമലയിലും രാഷ്‌ട്രീയ അതിപ്രസരം കുറയ്‌ക്കാനും പ്രവർത്തനം മെച്ചപ്പെടുത്താനുമാണ് 1994ൽ ഹൈക്കോടതി ജസ്റ്റിസ് പരിപൂർണ്ണൻ കമ്മീഷനെ നിയമിച്ചത്. പിന്നാലെ കമ്മീഷൻ വിശദമായ പഠനം നടത്തി സുപ്രധാനമായ ശുപാർശകൾ ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതിൽ ഏറ്റവും പ്രധാനമായിരുന്നു ഐഎഎസുകാരനായ ദേവസ്വം കമ്മീഷണർ. ഇത് ഹൈക്കോടതി ശരിവയ്‌ക്കുകയും സർക്കാരിന് നിർദ്ദേശം നൽകുകയും ചെയ്തു.  ഐപിഎസ് ഉദ്യോ​ഗസ്ഥനായിരിക്കണം വിജിലൻസ് എസ്പി എന്നും കോടതി നിർദ്ദേശിച്ചിരുന്നു.

2010 വരെ ഇതുപ്രകാരമായി നിയമനം.  എന്നാൽ  വി. എസ് അച്യുതാന്ദൻ സർക്കാരിന്റെ അവസാന കാലത്ത് ഈ ചട്ടങ്ങൾ പാടെ ലംഘിച്ച് കൊണ്ട് വാസുവിനെ നിയമിക്കുകയായിരുന്നു.   അന്ന് മന്ത്രി പി. കെ ​ഗുരുദാസന്റെ പ്രെവറ്റ് സെക്രട്ടറിയായിരുന്നു വാസു. അതിന് മുമ്പ് കുളക്കട ​ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റൊയിരുന്നു ഇയാൾ.

2018ൽ പിണറായി സർക്കാർ വീണ്ടും വാസുവിനെ കമ്മീഷണർ സ്ഥാനത്തേക്ക് നിയമിച്ചു. ഈ കാലേയളവിലാണ് ഇപ്പോൾ പുറത്തു വന്നിട്ടുള്ള ക്രമക്കേടുകൾ മുഴുവൻ നടന്നത്. യാതൊരു യോ​ഗ്യതയുമില്ലാത്ത വാസുവിനെ നിയമിച്ചത് പാർട്ടിയുടെ വിശ്വസ്ഥൻ എന്ന നിലയിൽ മാത്രമാണെന്ന് വ്യക്തം. അതിന് ശേഷം പിണറായി സർക്കാർ തന്ന കമ്മീഷണർ കാലാവധി കഴിഞ്ഞതിന് ശേഷം വാസുവിനെ ബോർഡ് പ്രസിഡന്റാക്കുകയും ചെയ്തു. വെറും എഴുമാസത്തിനുള്ളിലായിരുന്നു പുതിയ സ്ഥാനലബദ്ധി. കമ്മീഷണർ സ്ഥാനത്ത് ഇരുന്ന് സിപിഎമ്മിനും ഇടത് സർക്കാരിനും വേണ്ടി ചെയ്തിട്ടുള്ള വഴിവിട്ട ഇടപാടുകൾക്കുള്ള ഉപകാര സ്മരണയാകാം പ്രസിഡന്റ് സ്ഥാനം.

സ്വർണ്ണക്കൊള്ളയിൽ വാസുവിന്റെ പങ്ക് സംശയാധീതമായി തെളിഞ്ഞിട്ടും വാസുവിനെ അറസ്റ്റ് ചെയ്യാൻ അന്വേഷണ സംഘത്തിന് ഇതുവരെ സാധിച്ചിട്ടില്ല. വാസുവിന്   ശേഷമുള്ള പ്രതികൾ ഇപ്പോൾ ജയിലിലാണ്. കേവലും ചോദ്യം ചെയ്യലിൽ മാത്രം വാസുവിനെതിരായ നടപടി ഒതുങ്ങിയിരിക്കുകയാണ്. വാസുവിനെ രക്ഷിക്കാൻ എസ്എടിക്ക് മേൽ സർക്കാർ സമ്മർദ്ദമുണ്ടെന്ന സംശയവും ബലപ്പെടുകയാണ്.

 

 

Tags: Temple TheftN Vasu
Share
Tweet
SendShare

More News from this section

‘എന്തോന്നെഡേയ്, മുട്ടിലിഴയൽ മത്സരമോ?’; കോൺഗ്രസുകാർ ഡയലോഗ് അടിക്കുന്നു, സമസ്തക്കാർ പേടിപ്പിക്കുന്നു, പിന്നാലെ മുട്ടിലിഴയൽ…. റിപ്പീറ്റ്; പരിഹസിച്ച് പി. ശ്യാംരാജ്

മുട്ടിൽ മരംമുറി വഞ്ചനാക്കേസ്: അഗസ്റ്റിൻ സഹോദരന്മാർ ഇന്നും കോടതിയിൽ ഹാജരായില്ല; നിലപാട് കടുപ്പിച്ച് കോടതി, കേസ് 11ലേക്ക് മാറ്റി, വിചാരണ നീട്ടാനുള്ള ശ്രമമെന്ന് വിലയിരുത്തൽ

ഇടുക്കി മുൻ എം.എൽ.എ അഡ്വ. ജോസ് കുറ്റ്യാനി അന്തരിച്ചു

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ്; എല്ലാ ഗാർഹിക ഉപഭോക്താക്കൾക്കും 25 ദിവസത്തിലൊരിക്കൽ സിലിണ്ടർ

സ്വകാര്യ ആശുപത്രിയിലെ നേഴ്സിനെ ഗ്യാസ് സിലിണ്ടറിൽ നിന്ന് തീപിടിച്ച് മരിച്ച നിലയിൽ കണ്ടെത്തി

‘കാശ്മീരി പണ്ഡിറ്റുകളും ഇതര സംസ്ഥാനക്കാരും മൃതദേഹമായി ബോഡി ബാഗിലാകും മടങ്ങുക’; ലഷ്‌കർ ഭീകരരുടെ നിഴൽ സംഘടനയുടെ ഭീഷണി സന്ദേശം; ജാഗ്രതയോടെ സുരക്ഷാ ഏജൻസികൾ

Latest News

ഗംഗയടക്കം രാജ്യത്തെ 8 പുണ്യനദികളിൽ നിന്ന് ശേഖരിച്ച 1,008 ലിറ്റർ ജലം ,514 ദേവതകൾക്ക് കലശങ്ങൾ, 56 യാഗശാലകളും 184 കുണ്ഡങ്ങളും,7 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മീനാക്ഷി അമ്മന് മഹാകുംഭാഭിഷേകം

‘ശരിയത്ത് കോടതി’ക്ക് പൂട്ടിട്ട് മുംബൈ ചാരിറ്റി കമ്മീഷണർ; മൊഹക്കമ-ഇ-ശരിയ ദാറുൽ ഖുസാ റഹ്മാനിയ ട്രസ്റ്റിന്റെ രജിസ്ട്രേഷൻ റദ്ദാക്കി; ‘മുത്തലാഖ്’ നിരോധിച്ചതോടെ പുതിയ വഴികളോ?

20 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചു; ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ, എഎഫ്സി അണ്ടര്‍-20 ഏഷ്യന്‍ കപ്പില്‍ ഇടം

ഡൽഹിയിൽ കെട്ടിടം തകർന്ന സംഭവം: ഉടമ രാജസ്ഥാനിൽ നിന്നും അറസ്റ്റ് ചെയ്തു; മരണം ഏഴായി, രക്ഷാപ്രവർത്തനം തുടരുന്നു

മത്സരത്തിനിടെ ഇന്ത്യന്‍ താരത്തിനെതിരെ അതിരുവിട്ട അധിക്ഷേപം; പാക് ആരാധകരുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍, പ്രതിഷേധം ശക്തം

കരുവാറ്റ കൊലപാതകത്തിലെ പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികളെ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വിട്ട് ആലപ്പുഴ ജുവനൈൽ ജസ്റ്റിസ് ബോർഡ്

270 പന്ത്, 26 ഫോര്‍, 2 സിക്‌സ്; ദുലീപ് ട്രോഫി ഫൈനലില്‍ ഇരട്ട സെഞ്ചുറിയുമായി ഇഷാന്‍ കിഷന്റെ തകര്‍പ്പന്‍ തിരിച്ചുവരവ്

വിവാഹവേദിക്ക് പുറത്ത് മദ്യപാനം, പിന്നാലെ കൂട്ടത്തല്ല്; കരയില്‍ തുടങ്ങി കായലിലും തുടര്‍ന്നു; സംഭവം കൊല്ലത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies