ന്യൂഡൽഹി: ജപ്പാനിൽ ഭൂകമ്പത്തെ തുടർന്നാണ് സുനാമി മുന്നറിയിപ്പ്. റിക്ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. ഭൂമിക്കടിയിൽ 30 കി.മീ ആഴത്തിലാണ് ഇതിന്റെ പ്രഭവകേന്ദ്രം.
ഇവാട്ടെ കടലിലുണ്ടായ ഭൂകമ്പത്തെ തുടർന്ന് മൂന്നടി വരെ ഉയരത്തിൽ സുനാമിക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പ്രാദേശിക സമയം വൈകുന്നേരം അഞ്ച് മണിയോടെയാണ് ഭൂകമ്പമുണ്ടായത്. എപ്പോൾ വേണമെങ്കിലും വലിയ തിരമാല ആഞ്ഞടിക്കാൻ സാധ്യതയുണ്ടെന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി വ്യക്തമാക്കി.
തീരപ്രദേശങ്ങളിൽ സുനാമിക്ക് സമാനമായ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.















