ശ്രീനഗർ: ഡൽഹി സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് ഒരു ഡോക്ടറെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ജമ്മു കശ്മീരിലെ കുൽഗാം സ്വദേശിയായ തജാമുൾ അഹമ്മദ് മാലികാണ് പിടിയിലായത്. എസ്എച്ച്എംഎസ് ആശുപത്രിയിലാണ് ഇയാൾ ജോലി ചെയ്യുന്നത്. കരൺ സിംഗ് നഗറിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തജാമുൾ അഹമ്മദിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.
സ്ഫോടനത്തിന് പിന്നാലെ പുൽവാമ സ്വദേശിയായ ഡോ. സജ്ജാദ് അഹമ്മദ് മല്ലയെ പൊലീസ് കസ്റ്റഡിയിലെടുത്തു ഡൽഹി ആക്രമണത്തിലെ മുഖ്യപ്രതിയായ ഒമറിന്റെ അടുത്ത സുഹൃത്താണ് സജ്ജാദ്.
ഒക്ടോബർ 19 ന് ശ്രീനഗറിൽ കണ്ടെത്തിയ പോസ്റ്ററുകൾക്ക് ചെങ്കോട്ട സ്ഫോടനവുമായും ഫരീദാബാദ് മൊഡ്യൂളുമായും ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. ജമ്മു കശ്മീരിന്റെ വേനൽക്കാല തലസ്ഥാനമായ നൗഗാം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് ഈ പോസ്റ്ററുകൾ കണ്ടെടുത്തത്.















