ന്യൂഡൽഹി: ഡൽഹി ഭീകരാക്രമണത്തിൽ അന്വേഷണം ഊർജ്ജിതം. സ്ഫോടനത്തിൽ പൊട്ടിത്തെറിച്ച കാർ ഓടിച്ചത് പുൽവാമ സ്വദേശി ഡോ. ഉമർ നബി തന്നെയെന്ന് സ്ഥിരീകരിച്ചു. മൃതദേഹത്തിന്റെ ഡിഎൻഎ പരിശോധയിലൂടെയാണ് ഇക്കാര്യം വ്യക്തമായത്.
സ്ഫോടന സ്ഥലത്ത് നിന്ന് കണ്ടെടുത്ത എല്ലുകളിൽ നിന്നും പല്ലുകളിൽ നിന്നും വേർതിരിച്ചെടുത്ത ഡിഎൻഎ സാമ്പിളുകളാണ് എയിംസ് ഫോറൻസിക് ലബോറട്ടറിയിൽ വിശകലനം ചെയ്തത്. സ്ഫോടനം നടക്കുമ്പോൾ വാഹനത്തിൽ ഡോ. ഉമർ ഒറ്റയ്‌ക്കായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.















