എതിരാളികളെ ഏറ്റവും എളുപ്പത്തിൽ കുടുക്കാൻ പറ്റുന്ന ഇരുതല മൂർച്ചയുള്ള  പോക്സോ ആക്ട്; ദുരുപയോഗം ചെയ്യപ്പെട്ടതിൻറെ ഉദാഹരണമാണ് പാലത്തായി കേസ് : മുൻ ഡിവൈഎസ്പി റഹിം ചെംനാട്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എതിരാളികളെ ഏറ്റവും എളുപ്പത്തിൽ കുടുക്കാൻ പറ്റുന്ന ഇരുതല മൂർച്ചയുള്ള  പോക്സോ ആക്ട്; ദുരുപയോഗം ചെയ്യപ്പെട്ടതിന്റെ ഉദാഹരണമാണ് പാലത്തായി കേസ് : മുൻ ഡിവൈഎസ്പി റഹിം ചെംനാട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2025, 12:09 pm IST
FacebookTwitterWhatsAppTelegram

കാസർകോട്:  പോക്സോ ആക്ട് ദുരുപയോഗം ചെയ്യപ്പെടുന്നതിനെ കുറിച്ച് മുൻ ഡിവൈഎസ്പി റഹിം ചെംനാട് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധനേടുന്നു. പോക്സോ ആക്ട് ദുരുപയോഗം ചെയ്യപ്പെട്ടതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് പാലത്തായി കേസെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തങ്ങൾക്ക് എതിർപ്പുള്ളവരെ ഒതുക്കാൻ വേണ്ടി ഈ നിയമം ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇരുതല മൂർച്ചയുള്ള പോക്സോ ആക്ട് എന്ന തലക്കെട്ടോടെയാണ് അദ്ദേഹം കുറിപ്പ് എഴുതിയിരിക്കുന്നത്.

റഹിം ചെംനാടിനറെ കുറിപ്പ്

ഇരുതല മൂർച്ചയുള്ള പോക്സോ ആക്ട്

2012 നിലവിൽ വന്ന പോക്സോ ആക്റ്റ് ( Protection of Children from Sexual Offences Act) ഇരുതല മൂർച്ചയുള്ള ഒരു ആയുധമാണ്. കുട്ടികൾക്കെതിരെ ഉണ്ടാകുന്ന സെക്ഷ്വൽ ഹറാസ്മെൻ്റ്, സെക്ഷ്വൽ അസാൾട്ട് തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് അറുതി വരുത്താൻ വേണ്ടി കേന്ദ്ര ഗവൺമെൻറ് കൊണ്ടുവന്ന നിയമമാണ് ഇത്. പോലീസ് സംവിധാനത്തെ ചൈൽഡ് ഫ്രണ്ട്ലി ആക്കുന്നതോടൊപ്പം അതിന്റെ പ്രാവർത്തിക ക്ഷമത ഉറപ്പുവരുത്തുകയും ചെയ്യുന്നു ഈ നിയമം.

കുട്ടികൾ ഒരിക്കലും ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടു കൂടാ എന്ന ലക്ഷ്യത്തോടുകൂടിയാണ് ഈ നിയമം നടപ്പാക്കിയിട്ടുള്ളത്. എന്നിരുന്നാലും ആ നിയമം കൊണ്ടുവന്ന ഉദ്ദേശ ലക്ഷ്യങ്ങൾ അത് നേടിയെടുത്തിട്ടുണ്ടോ എന്നത് ഗൗരവമായ ചർച്ചയ്‌ക്ക് വിധേയമാകേണ്ടതുണ്ട്.

പലപ്പോഴും തങ്ങൾക്ക് എതിർപ്പുള്ളവരെ ഒതുക്കാൻ വേണ്ടി ഈ നിയമം ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഞാൻ കാസർകോട് ഡിസി ആർ ബി ഡിവൈഎസ്പി ആയിരിക്കേ കാസർകോട് ജില്ലയിൽ തന്നെ ഒരു പോലീസ് സ്റ്റേഷനിൽ ഒരച്ഛന്റെ പ്രതികാരം തീർക്കുന്നതിനു വേണ്ടി മകളെക്കൊണ്ട് അയാളുടെ ശത്രുക്കൾക്കെതിരെ പോക്സോ കേസ് നൽകി ജയിലിൽ അടപ്പിച്ച സംഭവവും പിന്നീട് ആ കേസിൽ ഉൾപ്പെട്ട ഒരു വ്യക്തിയെ പണം വാങ്ങി കേസിൽ നിന്നും ഒഴിവാക്കിയ സംഭവവും ഉണ്ടായിട്ടുണ്ട്.

ഇതിന് പുറമേ മുസ്ലിം സമുദായത്തിനിടയിലെ സംഘടനകൾ തമ്മിലുള്ള പ്രശ്നം രൂക്ഷമായ പ്രദേശങ്ങളിൽ മദ്രസകളിലെ ഉസ്താദുമാർക്കെതിരെ എതിർ വിഭാഗം ഉസ്താദുമാർ കുട്ടികളെ ഉപയോഗിച്ച് പോക്സോ കേസ് രജിസ്റ്റർ ചെയ്യുകയും പ്രതികാര നടപടി എടുക്കുകയും ചെയ്യുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
പോക്സോ കേസ് അന്വേഷിക്കുന്ന സമയത്ത് കേസിലെ ഇരയായ കുട്ടി പറയുന്നതിനപ്പുറം അന്വേഷണം വ്യാപിപ്പിക്കാൻ പലപ്പോഴും പോലീസ് മടിക്കാറുണ്ട്.

ഇതെവിടെ കുറിക്കാൻ കാരണം ഈയടുത്ത് ഓൺലൈനായും ഓഫ് ലൈൻ ആയും ചർച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന പാലത്തായി കേസിന്റെ വിധിയാണ്.
പോക്സോ ആക്ട് ദുരുപയോഗം ചെയ്യപ്പെട്ടതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് പാലത്തായി കേസ് എന്നാണ് മനസ്സിലാവുന്നത്. ആദ്യം ലോക്കൽ പോലീസും തുടർന്ന് ക്രൈം ബ്രാഞ്ചും അതിനുശേഷം എസ് ഐ .ടി (സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമും) യുമാണ് പാലത്തായി കേസ് അന്വേഷിച്ചത്. പാലത്തായി കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച്, കോടതി മുമ്പാകെ റിപ്പോർട്ട് സമർപ്പിച്ചപ്പോൾ പോക്സോ ആക്ട് നിലനിൽക്കില്ല എന്നാണ് കോടതിയിൽ നൽകിയത് എന്നാണ് അറിയുന്നത്. അതുതന്നെയാണ് ശരി എന്ന് അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോൾ ഈയുള്ളവന് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളത്.

അതായത് എതിരാളികളെ ഏറ്റവും എളുപ്പത്തിൽ കുടുക്കാൻ പറ്റുന്ന ഇരുതല മൂർച്ചയുള്ള ആയുധമാണ് പോക്സോ ആക്ട് എന്ന് ചുരുക്കം.
മിക്ക പോക്സോ കേസുകളും കോടതിയിൽ വിചാരണക്ക് എത്തുന്നതോടെ ശിക്ഷിക്കപ്പെടുന്നു എന്നുള്ളതാണ് യാഥാർത്ഥ്യം. ഇത്തരം കേസുകളിലെ ഇര കോടതി മുമ്പാകെ പ്രതി, തന്നെ പീഡിപ്പിച്ചിട്ടുണ്ട് എന്ന് പറഞ്ഞു കഴിഞ്ഞാൽ തന്നെ മിക്ക കോടതികളും പ്രതികളെ ശിക്ഷിക്കുന്നതാണ് കണ്ടുവരുന്നത്.
ഇതോടൊപ്പം മനസ്സിലാക്കേണ്ട മറ്റൊരു വസ്തുത കേരള പോലീസിന്റെ മുഖം രക്ഷിക്കുന്ന ഒരു ആക്ട് കൂടിയാണ് പോക്സോ ആക്ട്. സാധാരണഗതിയിൽ പോലീസിന്റെ കഴിവും പ്രാപ്തിയും കണക്കാക്കുന്നത് പോലീസ് അന്വേഷിച്ച കേസുകളിൽ ലഭിച്ചിട്ടുള്ള കൺവിക്ഷൻ റേറ്റിന്റെ അടിസ്ഥാനത്തിലാണ്

. കേരള സ്റ്റേറ്റ് കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ് ന്റെ കണക്ക് പ്രകാരം 2019 കാലഘട്ടത്തിൽ പോക്‌സോ കേസുകളുടെ കൺവിക്ഷൻ റേറ്റ് 73.89% ആണ്. ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്നതാണ് ഇന്ത്യൻ നിയമവ്യവസ്ഥയുടെ അടിസ്ഥാന പ്രമാണം.

എന്നാൽ ഈ കേസുകളിൽ എത്രമാത്രം നിരപരാധികൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ട് എന്ന് കണക്കെടുക്കേണ്ടത് നിയമ വ്യവസ്ഥയോട് ചെയ്യുന്ന പുണ്യകരമായ കാര്യമായിരിക്കും. ഒരുപക്ഷേ, പാലത്തായി കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി, ഒരു സമുദായത്തിന് മൊത്തം വെറുക്കപ്പെട്ടവൻ ആയിരിക്കാം. എന്നിരുന്നാലും നിരപരാധി ആണെങ്കിൽ അയാൾ ഒരിക്കലും ശിക്ഷിക്കപ്പെടരുത് എന്നാണ് ആ മതവിഭാഗത്തിന്റെ തന്നെ വിശുദ്ധ വേദഗ്രന്ഥം ഉൽബോധിപ്പിക്കുന്നത്.

സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവിനുവേണ്ടി നിലകൊള്ളുന്നവരും നീതിക്ക് സാക്ഷ്യം വഹിക്കുന്നവരുമായിരിക്കുക. ഒരു ജനതയോടുള്ള വിദ്വേഷം നീതി പാലിക്കുന്നതിൽ നിന്ന് നിങ്ങളെ തടയരുത്. നീതി പാലിക്കുക; അതാണ് തഖവയോട് ഏറ്റവും അടുത്തത്. അല്ലാഹുവിനെ സൂക്ഷിക്കുക. തീർച്ചയായും അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു
(വിശുദ്ധ ഖുർആൻ 5 :8 )

2012ൽ കൊണ്ടുവന്ന ആക്ട് കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നതിൽ നിന്നും എന്തുമാത്രം തടഞ്ഞിട്ടുണ്ടെന്നും, ഈ ആക്ട് എത്രമാത്രം ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ടെന്നും വിലയിരുത്തേണ്ട ഒരു അവസരം കൂടിയാണ് ഇത്.

 

Tags: POCSO Act
ShareTweetSendShare

More News from this section

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies