ആലപ്പുഴ: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന്റെ ഭാഗമായി ആലപ്പുഴ ജില്ലയിൽ നാളെ ( ഡിസംബർ 4- വ്യാഴാഴ്ച) പ്രാദേശിക അവധി പ്രഖ്യാപിച്ചു. ജില്ലയിലെ നാല് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി ബാധകമാണ്.
അമ്പലപ്പുഴ, മാവേലിക്കര, ചെങ്ങന്നൂർ, കുട്ടനാട് താലൂക്കുകളിലാണ് ജില്ലാകളക്ടര് അവധി പ്രഖ്യാപിച്ചത്. അതേസമയം മുൻകൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകൾക്ക് മാറ്റമില്ല. എസ് ഐ ആറുമായി ബന്ധപ്പെട്ട ചുമതലകളുള്ള ഓഫീസുകൾക്കും ഉത്തരവ് ബാധകമല്ലെന്നും കളക്ടർ അറിയിച്ചു.















