കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടുക്കിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ട് ദിവസം അവധി പ്രഖ്യപിച്ചു. പോളിങ് സ്‌റ്റേഷനുകളായും പോളിംഗ് സാമഗ്രി വിതരണ കേന്ദ്രങ്ങളായും പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍, കോളേജുകള്‍, അങ്കണവാടികള്‍ ഉള്‍പ്പടെയുളള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഡിസംബര്‍ 8 തിങ്കളാഴ്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. കൂടാതെ കൗണ്ടിങ് സെൻ്ററുകള്‍ സ്ഥിതി ചെയ്യുന്ന ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഡിസംബര്‍ 13 ശനിയാഴ്ചയും അവധിയായിരിക്കും. വോട്ടെടുപ്പ് ദിവസമായ ഡിസംബര്‍ 9 ന് പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്















