പത്തനംതിട്ട: വടശ്ശേരിക്കര കോടമലയിൽ സാലമൻ എന്നയാളെ കൊലപ്പെടുത്തിയ കേസിൽ പ്രതി പ്രകാശ് കുറ്റക്കാരൻ എന്ന് കോടതി കണ്ടെത്തി.പ്രതിക്ക് ജീവപര്യന്തം തടവും 3 ലക്ഷം രൂപ പിഴയും വിധിച്ചു.
2017 ഓഗസ്റ്റിലായിരുന്നു കേസിനാസ്പദമായ സംഭവം.
ടാപ്പിംഗ് തൊഴിലാളിയായ പ്രകാശ്, റബർ മരങ്ങൾ കൃത്യമായി വെട്ടുന്നില്ലെന്ന് ഉടമയോട് പരാതി പറഞ്ഞതിനാണ് തോട്ടത്തിലെ നോട്ടക്കാരനായ സാലമനെ കയ്യും കാലും തല്ലിയൊടിച്ച ശേഷം തീകൊളുത്തി കൊന്നത്.
കന്യാകുമാരി സ്വദേശിയാണ് മരിച്ച തോട്ടത്തിലെ നോട്ടക്കാരനായ സാലമൻ. കാട്ടാക്കട സ്വദേശിയാണ് പ്രതി പ്രകാശ്
പത്തനംതിട്ട ജില്ലാ കോടതി മൂന്ന് അഡീഷണൽ ജില്ലാ ജഡ്ജ് മിനിമോൾ ഫറൂഖ് ഇന്ന് ഉച്ചയ്‌ക്കുശേഷമാണ് ശിക്ഷ വിധിച്ചത്. ഒന്നരലക്ഷം രൂപ കൊല്ലപ്പെട്ട സാലമന്റെ കുടുംബത്തിന് നൽകാനും വിധിയിലുണ്ട്.















