കേരളം കാത്തിരുന്ന വിധി; നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് 20 വർഷം കഠിനതടവ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളം കാത്തിരുന്ന വിധി; നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് 20 വർഷം കഠിനതടവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2025, 04:54 pm IST
Facebook
Twitter
WhatsAppTelegram

എറണാകുളം: കേരളക്കര കാത്തിരുന്ന വിധി പുറത്ത്. നടിയെ ആക്രമിച്ച കേസിൽ പ്രധാന പ്രതി പൾസർ സുനിക്ക് 20 വർഷം കഠിനതടവ് ശിക്ഷവിധിച്ചു. എറണാകുളം പ്രിൻസിപ്പിൾ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്. 50,000 രൂപ വീതം പിഴയും വിധിച്ചു.

ഒന്നേകാൽ മണിക്കൂർ നീണ്ട വാദം കേട്ടതിന് ശേഷമാണ് വിധി വന്നത്. ഒന്നു മുതൽ ആറ് വരെയുള്ള പ്രതികൾക്ക് ഇരുപത് വർഷം തടവ് ശിക്ഷ വിധിച്ചു. അഞ്ച് ലക്ഷം രൂപ പിഴ അതിജീവിതയ്‌ക്ക് നൽകണം

അതിജീവിതയുടെ നിസ്സഹായവസ്ഥ മനസിലാക്കണമെന്നും സ്ത്രീയുടെ ആത്മാഭിമാനം പരമപ്രധാനമാണെന്നും കോടതി വ്യക്തമാക്കി. ഒന്നാം പ്രതി പൾസർ സുനിയാണ് ബലാത്സം​ഗം ചെയ്തത്. ബാക്കി ആറ് പ്രതികളും ബലാത്സം​ഗത്തിന് കൂട്ടുനിന്നുവെന്നും കോടതിയിൽ തെളിഞ്ഞിരുന്നു. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. ജീവപര്യന്തം തടവുശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.

പ്രതികൾക്ക് തിരുത്തലിന് അവസരം നൽകണ്ടേയെന്നും എല്ലാവർക്കും ഒരുപോലെ ശിക്ഷ നൽകുക എങ്ങനെയെന്നും കോടതി ചോദിച്ചു. പ്രതികളുടെ സാമൂഹിക പശ്ചാത്തലം പരിശോധിച്ചതിന് ശേഷമാണ് കോടതി വിധി പറഞ്ഞത്. വാ​ദത്തിനിടെ പ്രതികൾ കോടതിയിൽ പൊട്ടിക്കരഞ്ഞു. കുടുംബപശ്ചാത്തലം പ്രതികൾ കോടതിയെ അറിയിച്ചു.

‌എൻ.എസ്.സുനിൽ (പൾസർ സുനി), മാർട്ടിൻ ആന്റണി, ബി.മണികണ്ഠൻ, വി.പി.വിജീഷ്, എച്ച്.സലിം, പ്രദീപ് എന്നിവരാണ് പ്രതികൾ. പി.ഗോപാലകൃഷ്ണൻ (നടൻ ദിലീപ്), ചാർലി തോമസ്, സനിൽ‌ കുമാർ, ജി.ശരത്ത് എന്നിവരെ കുറ്റവിമുക്തരാക്കിയിരുന്നു. നടൻ ദിലീപിനെതിരെ ഗൂഢാലോചനക്കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ല. വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് സർക്കാർ പറഞ്ഞിട്ടുണ്ട്.

ഒന്നാം പ്രതിക്ക് ഐടി ആക്ട് അനുസരിച്ച് 5 വർഷത്തെ ശിക്ഷയും ലഭിച്ചു. പിഴയൊടുക്കിയില്ലെങ്കിൽ ഒരു വർഷംകൂടി തടവു ശിക്ഷ അനുഭവിക്കണം. എല്ലാ ശിക്ഷയും ഒരുമിച്ച് അനുഭവിച്ചാൽ മതി.റിമാൻഡ് കാലാവധി ശിക്ഷയിൽ നിന്നും കുറയ്‌ക്കും.

Tags: caseChennai-bengaluru-Ernakulampulser suni
Share
Tweet
SendShare

More News from this section

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies