പാരമ്പര്യം മുറുകെ പിടിക്കുന്ന കർണ്ണാടക, കടും വർണ്ണങ്ങൾ ഇഷ്ടപ്പെടുന്ന രാജസ്ഥാൻ, വധുവരൻമാരുടെ വിവാഹ വസ്ത്രങ്ങളിലെ വ്യത്യസ്തതകൾ അറിയാം
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Matrimony

പാരമ്പര്യം മുറുകെ പിടിക്കുന്ന കർണ്ണാടക, കടും വർണ്ണങ്ങൾ ഇഷ്ടപ്പെടുന്ന രാജസ്ഥാൻ, വധുവരൻമാരുടെ വിവാഹ വസ്ത്രങ്ങളിലെ വ്യത്യസ്തതകൾ അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 15, 2025, 04:01 pm IST
Facebook
Twitter
WhatsAppTelegram

വിവിധ സംസ്ഥാനങ്ങളിലെ വധുവരൻമാരുടെ വസ്ത്രങ്ങളിലെ വ്യത്യസങ്ങൾ അവിടത്തെ സംസ്കാരവുമായി ബന്ധപ്പെട്ടിരിക്കുന്നു.  വിവിധ സംസ്ഥാനങ്ങളിലെ വിവാഹ വസ്ത്രങ്ങളെ കുറിച്ച് വിശദമായി അറിയാം.

പരസ്യം: മനസ്സിനിണങ്ങിയ പങ്കാളിയെ തേടുന്നവർക്ക് - മാലയോഗം മാട്രിമോണി

ഗുജറാത്തി വിവാഹ വസ്ത്രങ്ങൾ

പാരമ്പര്യങ്ങളിൽ വേരൂന്നിയ ഗുജറാത്തിന്റെ വിവാഹ വസ്ത്രങ്ങൾ തനത് സംസ്കാരത്തിന്റെ സത്തയെ മനോഹരമായി ഉൾക്കൊള്ളുന്നു. ഗുജറാത്തിലെ വധു സാധാരണയായി, ഹെവി വർക്കുള്ള ദുപ്പട്ടയോടുകൂടിയ ഗാഗ്ര ചോളിയോ ലെഹങ്കയോയാണ് ധരിക്കുന്നത്. പതിറ്റാണ്ടുകളായി ഗുജറാത്തി വരന്റെ പരമ്പരാഗത വസ്ത്രം കുർത്തയാണ്. ഹൈവി ഡിസൈനോടു കൂടിയ കുർത്തകളാണ് യുവാക്കൾക്ക് പ്രിയം. മിക്കവരും വധുവിന്റെ വസ്ത്രങ്ങളുടെ അതേ ഡിസൈനിലും നിറങ്ങളിലുമുള്ള കുർത്തയാണ് തിരഞ്ഞെടുക്കാറ്.

കർണാടകയിലെ വിവാഹ വസ്ത്രം

മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി, കർണാടകയിലെ വിവാഹങ്ങൾ ലളിതവും പരമ്പരാഗതവുമായ ആചാരങ്ങൾക്ക് പ്രാധാന്യം നൽകുന്നതുമാണ്. കർണാടക മേഖലയിൽ വധുവിന്റെ വസ്ത്രങ്ങളിൽ ക്രീം നിറത്തിന് പ്രാധാന്യം കൂടുതലാണ്. ചിലർ കൂർഗ് ശൈലിയിൽ കടും നിറമുള്ള സാരികൾ ധരിക്കാൻ ഇഷ്ടപ്പെടുന്നു. ആഭരണങ്ങളിലും പാരമ്പര്യതനിമ നിലനിർത്താൻ ഇവിടത്തുകാർ ശ്രദ്ധിക്കാറുണ്ട്. കർണ്ണാകയിലെ വരന്റെ വസ്ത്രങ്ങൾക്ക് ഏറെ പ്രത്യേകതകളുണ്ട്. ദോത്തികൾക്കൊപ്പം ശരീരം മൂടുന്ന തരത്തിൽ കസവോടു കൂടിയ ​ഷാളുകളോ ദോത്തിയോ ഇവർ ഉപയോ​ഗിക്കുന്നു.

ജമ്മു കാശ്മീർ വിവാഹ വസ്ത്രം

ഹിമാലയത്തിന്റെ മനംമയക്കുന്ന താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന കശ്മീർ, മനോഹരമായ ഒരു സ്ഥലം മാത്രമല്ല, സാംസ്കാരിക പൈതൃകത്താൽ സമ്പന്നമായ ഒരു സ്ഥലം കൂടിയാണ്. പരമ്പരാഗത കശ്മീരി വധുവിന്റെ വസ്ത്രധാരണം ഫെറാൻ എന്നറിയപ്പെടുന്നു. ഇന്ത്യൻ, ഇറാനിയൻ ശൈലിയുടെ മിശ്രീതമാണ് ഇവിടത്തെ വസ്ത്രങ്ങൾ. ​ഹെവി എംബ്രോയ്ഡറി ചെയ്ത കാൽമുട്ട് വരെ നീളമുള്ള കമീസും സൽവാറും അടങ്ങുന്നതാണ് വധുവിന്റെ വേഷം. അടുത്തകാലത്ത്, കശ്മീരി വധുക്കൾ പൂർണ്ണമായ ഫെറാന് പകരം ബ്രൈഡൽ സാരിയോ ലെഹങ്കയോ തിരഞ്ഞെടുക്കുന്നു. വരന്റെ വസ്ത്രത്തിനും ധാരാളം പ്രത്യേകതകളുണ്ട്.

രാജസ്ഥാനി വിവാഹ വസ്ത്രങ്ങൾ

രാജസ്ഥാനി വിവാഹങ്ങൾ നിറങ്ങളുടെ ആഘോഷമാണ്. രാജസ്ഥാനിലെ വിവാഹ ചടങ്ങുകൾ രജപുത്ത്- മാർവാഡി സാംസ്കാരിക സംയോജനമാണ്. കടും വർണ്ണങ്ങളാണ് രാജസ്ഥാനി വധുക്കൾക്കിഷ്ടം. വിവാഹദിനത്തിൽ, അവർ കാഞ്ച്ലി എന്നും അറിയപ്പെടുന്ന മിറർ വർക്കുകൾ കൊണ്ട് അലങ്കരിച്ച ചുവന്ന ഗാഗ്ര ചോളിയാണ് ധരിക്കുന്നത്. വിവാഹ ചടങ്ങുകളിലുടനീളം വധു  മുഖം മുഴുവൻ മൂടുന്ന ദുപ്പട്ട ധരിക്കാറുണ്ട്. രാജസ്ഥാനി വരന്റെ വിവാഹ വസ്ത്രം വധുവിന്റെ വസ്ത്രം പോലെ തന്നെ വർണ്ണാഭമാണ്.

ഉത്തരാഖണ്ഡ് വിവാഹ വസ്ത്രങ്ങൾ

ഉത്തരാഖണ്ഡ് വിവാഹങ്ങൾ അവയുടെ സവിശേഷവും മനോഹരവുമായ ചടങ്ങുകൾക്ക് പേരുകേട്ടതാണ്. ഉത്തരാഖണ്ഡിൽ, വധു ചുവപ്പോ കാവിയോ നിറമുള്ള ഗാഗ്രി പിച്ചോറയാണ് ധരിക്കുന്നത്. ഈ നിറങ്ങൾ ശുഭകരവും പവിത്രവുമാണെന്ന് വിശ്വാസം. അതേസമയം തന്നെ ചില പരമ്പരാഗത ഉത്തരാഖണ്ഡ് വധുക്കൾ സാരിയും ധരിക്കാറുണ്ട്. ഉത്തരാഖണ്ഡിലെ വരന്മാർ വിവാഹദിനത്തിൽ ധോത്തി കുർത്തയോ കുർത്ത പൈജാമയോ ആണ് തിരഞ്ഞെടുക്കാറ്. ഒപ്പം പരമ്പരാഗത പഹാരി തൊപ്പിയും ധരിക്കാറുണ്ട്.

Tags: Matrimony
Share
Tweet
SendShare

More News from this section

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

ഓണവും വിവാഹവും ഒരുമിച്ച്; വധൂവരന്മാർ ഈ മുന്നൊരുക്കങ്ങൾ മറക്കരുതേ! അൽപ്പം ശ്രദ്ധിച്ചാൽ ചടങ്ങ് ടെൻഷൻ ഫ്രീയാക്കാം

അനുയോജ്യമായ ജീവിതപങ്കാളിയെ തേടുകയാണോ? മാട്രിമോണി പ്ലാറ്റ്‌ഫോമുകൾ വഴിയൊരുക്കും

അവൾ കസവുടുത്തപ്പോൾ ഓണം കൂടുതൽ സുന്ദരമായി; മലയാളിയുടെ പ്രണയവും പാരമ്പര്യവും കൈത്തറിയിൽ

ഓണത്തിന് മാറ്റുകൂട്ടാൻ മലയാളിയുടെ സ്വന്തം കൈത്തറി: ഗുണമേന്മയും പ്രൗഢിയും അറിയാം

മഞ്ഞിൻ തണലിലെ പ്രണയകാവ്യം: പ്രകൃതിയൊരുക്കിയ കാൻവാസ്: ഹണിമൂണിനും ഫോട്ടോഷൂട്ടിനും നെല്ലിയാമ്പതി എന്ന സ്വർഗ്ഗം

More Matrimony News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

ഓണവും വിവാഹവും ഒരുമിച്ച്; വധൂവരന്മാർ ഈ മുന്നൊരുക്കങ്ങൾ മറക്കരുതേ! അൽപ്പം ശ്രദ്ധിച്ചാൽ ചടങ്ങ് ടെൻഷൻ ഫ്രീയാക്കാം

അനുയോജ്യമായ ജീവിതപങ്കാളിയെ തേടുകയാണോ? മാട്രിമോണി പ്ലാറ്റ്‌ഫോമുകൾ വഴിയൊരുക്കും

അവൾ കസവുടുത്തപ്പോൾ ഓണം കൂടുതൽ സുന്ദരമായി; മലയാളിയുടെ പ്രണയവും പാരമ്പര്യവും കൈത്തറിയിൽ

ഓണത്തിന് മാറ്റുകൂട്ടാൻ മലയാളിയുടെ സ്വന്തം കൈത്തറി: ഗുണമേന്മയും പ്രൗഢിയും അറിയാം

മഞ്ഞിൻ തണലിലെ പ്രണയകാവ്യം: പ്രകൃതിയൊരുക്കിയ കാൻവാസ്: ഹണിമൂണിനും ഫോട്ടോഷൂട്ടിനും നെല്ലിയാമ്പതി എന്ന സ്വർഗ്ഗം

Latest News

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

മുഖ്യമന്ത്രി വി.ഡി. സതീശനെ വഴിയിൽ തടഞ്ഞ സംഭവം; കോൺഗ്രസ് നേതാവ് ചേന്തി അനിൽ അറസ്റ്റിൽ, ഗുരുതര വകുപ്പുകൾ ചുമത്തി ഇന്ന് കോടതിയിൽ ഹാജരാക്കും

അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അധിക്ഷേപിച്ചതിൽ പ്രതിഷേധം ശക്തം; ഓഗസ്റ്റ് 31 പ്രതിഷേധ ദിനമായി ആചരിക്കാൻ ഹിന്ദു ഐക്യവേദി

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies