പാലക്കാട്: പട്ടാമ്പിയിൽ എട്ടാം ക്ലാസുകാരൻ ട്രെയിനിടിച്ചു മരിച്ചു. ഏലംകുളം സ്വദേശി അശ്വിൻ കൃഷ്ണയാണ് (13) മരിച്ചത്.
കുന്നക്കാവ് ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ 8ആം ക്ലാസ് വിദ്യാർഥിയാണ് മരിച്ച അശ്വിൻ കൃഷ്ണ .
വല്ലപ്പുഴ റെയിൽവേ സ്റ്റേഷനിൽ രാവിലെയാണ് അപകടം ഉണ്ടായത് . ഷൊർണൂരിൽ നിന്നും നിലമ്പൂരിലേക്കുള്ള പാസഞ്ചർ ട്രെയിൻ തട്ടിയാണ് വിദ്യാർത്ഥി മരിച്ചത്.
[6ചെറുകര ഏലംകുളം മാട്ടായിയിൽ അമ്പലത്തിനു സമീപം താമസിക്കുന്ന മേലേപ്പുറത്ത് രാജു – വിനീത ദമ്പതികളുടെ ഏക മകനാണ് മരിച്ച ആശ്വിൻ കൃഷ്ണ. കുട്ടി കുറച്ചുകാലമായി വല്ലപ്പുഴ മാട്ടായയിലുഉള്ള കുടുംബ വീട്ടിലാണ് നിൽക്കുന്നത്. വല്ലപ്പുഴയിൽ നിന്നും 7 20ന് ഉള്ള ട്രെയിനിലാണ് അശ്വിൻ കൃഷ്ണ സ്കൂളിലേക്ക് പോകാറുള്ളത്. പരീക്ഷയായതിനാൽ ഇന്ന് അടുത്ത ട്രെയിന് പോകുവാനാണ് സ്റ്റേഷനിൽ എത്തിയത്. മൃതദേഹം വാണിയംകുളത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.















