ചെന്നൈ: മധുര തിരുപ്പറകുണ്ഡ്രം കുന്നിലേക്ക് മാംസവുമായി പ്രവേശിക്കാൻ മലയാളി സംഘത്തിന്റെ ശ്രമം. പാലക്കാട് നിന്നുള്ള 40 അംഗ സംഘമാണ് കോടതി ഉത്തരവ് ലംഘിച്ച് മലകയറാൻ ശ്രമിച്ചത്. സംഭവം ശ്രദ്ധയിൽപ്പെട്ട പൊലീസ് ഇവരെ തടഞ്ഞു. സിക്കന്തർ ബാദുഷ ദർഗയിലെ ചന്ദക്കുടത്തിൽ പങ്കെടുക്കാനാണ് ഇവർ എത്തിയത്. മലമുകളിലേക്ക് മാംസവിഭവങ്ങളൊന്നും കൊണ്ടുപോവുകയോ വിളമ്പുകയോ ചെയ്യാൻ പാടില്ലെന്ന മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റെ ഉത്തരവുണ്ട്.
മധുരയിലെ ഭഗവാൻ മുരുകന്റെ ആറ് വാസസ്ഥലങ്ങളിൽ ആദ്യത്തേതായ തിരുപ്പറംകുണ്ഡ്രത്തിൽ ഭഗവാൻ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രവും സിക്കന്ദർ ദർഗയും ഉണ്ട്. മാസങ്ങൾക്ക് മുൻപ് മുസ്ലീങ്ങൾ കുന്നിനെ സിക്കന്ദർ കുന്ന് എന്ന് മുദ്രകുത്താൻ ശ്രമിക്കുകയും മൃഗബലിക്ക് അനുമതി തേടുകയും ചെയ്തിരുന്നു. പിന്നാലെയാണ് ഹിന്ദു മുന്നിണി നൽകിയ ഹർജിയിലാണ് മധുര ബെഞ്ച് കുന്നിൻ മുകളിൽ മാംസം വിലക്കി കൊണ്ട് ഉത്തരവിട്ടത്.















