തിരുവനന്തപുരം: മഹിളാ കോണ്‍ഗ്രസ് നേതാവ് രഞ്ജിത പുളിക്കന്‍ പോലീസ് കസ്റ്റഡിയിലായി. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള മൂന്നാമത്തെ ബലാത്സംഗക്കേസിൽ പരാതി നല്‍കിയ അതിജീവിതയെ അധിക്ഷേപിച്ച കേസിൽ പത്തനംതിട്ട സൈബര്‍ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തതിനാണ് കേസ്. കേസെടുത്തതിന് പിന്നാലെ രജിത പുളിക്കല്‍ ഒളിവിലായിരുന്നു. കോട്ടയത്തെ ബന്ധുവീട്ടിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോട്ടയത്ത് നിന്നാണ് ഇവർ പിടിയിലായത്. ഇന്ന് വൈകിട്ടോടെ രഞ്ജിതയെ പത്തനംതിട്ടയിലെത്തിച്ച് ചോദ്യംചെയ്യും.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള ആദ്യ കേസ് വന്നപ്പോൾ തന്നെ രഞ്ജിത രാഹുലിനെ അനുകൂലിച്ചും പരാതിക്കാരിയെ അധിക്ഷേപിച്ചും രംഗത്തെത്തിയിരുന്നു. അന്ന് തിരുവനന്തപുരം സൈബർ പൊലീസ് ഇവർക്കെതിരെ കേസ് എടുത്തിരുന്നു. ഇവർ അന്ന് അതിജീവിതയെ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തിപരമായി അധിക്ഷേപിക്കുകയും വിവരങ്ങള്‍ പരസ്യമാക്കുകയും ചെയ്തിരുന്നു. സമാനമായ കേസിലാണ് രാഹുല്‍ ഈശ്വര്‍ ഏതാനും ദിവസങ്ങള്‍ ജയിലില്‍ കഴിഞ്ഞത്. സ്വഭാവഹത്യ നടത്തി, അധിക്ഷേപ പോസ്റ്റുകള്‍ പ്രചരിപ്പിച്ചുവെന്നതാണ് ഇവര്‍ക്കെതിരില്‍ നേരത്തെ ചുമത്തിയ വകുപ്പുകള്‍.
ആ കേസില്‍ ഉപാധികളോടെ കോടതി രഞ്ജിതയ്‌ക്ക് ജാമ്യം നല്‍കി. എന്നാല്‍ രാഹുലിനെതിരെ മൂന്നാമാതും പരാതി വന്നപ്പോഴും രഞ്ജിത സൈബർ അധിക്ഷേപം നടത്തി. പിന്നാലെയാണ് അറസ്റ്റ്.
രാഹുലിനെതിരെ മൂന്നാം ബലാത്സംഗ പരാതി ഉയര്‍ന്നതോടെ അതിജീവിതയെ അധിക്ഷേപിച്ച് രജിത പുളിക്കല്‍ രംഗത്തെത്തി അതിജീവിതയുടെ ഐഡന്റിറ്റിയും ഇവര്‍ വെളിപ്പെടുത്തി.മൂന്നാം ബലാത്സംഗ പരാതിയിലെ അതിജീവിത നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇവര്‍ക്കെതിരെ കേസെടുത്തു . ഇതിലാണ് ഇവരെ ഇപ്പോള്‍ അറസ്റ്റ് ചെയ്തത്















