തിരുവനന്തപുരം : എംഎസ്എഫ് മുസ്ലീം മതമൗലിക സംഘടനയാണെന്ന് വീണ്ടും വീണ്ടും തെളിയുന്നുവെന്നും എംഎസ്എഫിന്റെ പാകിസ്ഥാൻ സ്നേഹം ഭാരതത്തിലിരുന്നുകൊണ്ട് നടക്കില്ലെന്നും ABVP സംസ്ഥാന സെക്രട്ടറി ഇ യു ഈശ്വര പ്രസാദ്. വിദ്യാർത്ഥി പ്രവർത്തനങ്ങളുടെ പേരിൽ മത–രാഷ്‌ട്രീയ അജണ്ടകൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് കടത്തിവിടുന്ന സമീപനമാണ് എം.എസ്.എഫ് പിന്തുടരുന്നത് എം എസ് എഫ് എന്ന ഇമ്രാൻ ഖാന്റെ അനുയായികൾ പാകിസ്ഥാനിൽ പോകുന്നതാണ് നല്ലത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
എം എസ് എഫ് മത സംഘടനയാണ് എന്നതിന്റെ പുതിയ ഉദാഹരണമാണ് സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട് എം.എസ്.എഫ് പുറത്തിറക്കിയ ഗാനത്തില്‍ പാകിസ്ഥാന്റെ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ചിത്രം ഉൾക്കൊള്ളുന്നത് പ്രദർശിപ്പിച്ചത് . പാകിസ്ഥാനിൽ നിരവധി വർഗ്ഗീയ കലാപങ്ങൾക്ക് നേതൃത്വം നൽകിയ, ഇന്ത്യക്കെതിരെ നിരന്തരം വിഷംവമിപ്പിക്കുന്ന, ഇന്ത്യയെ ആക്രമിക്കാൻ ആഹ്വാനം ചെയ്യുന്ന “പാകിസ്താൻ തെഹ്‌രീകെ ഇൻസാഫ് പാർട്ടി ” നേതാവായ ഇമ്രാൻ ഖാൻ എങ്ങനെയാണ് കേരളത്തിലെ ഒരു വിദ്യാർത്ഥി സംഘടനയുടെ റോൾ മോഡലാവുന്നത്? ഇന്ത്യയുടെ ശത്രുരാജ്യത്തിന്റെ രാഷ്‌ട്രീയ നേതാവിനെ വാഴ്‌ത്തുന്ന തരത്തിലുള്ള ഇത്തരം പ്രവർത്തനങ്ങൾ യാദൃശ്ചികമാണോ, അതോ മുൻകൂട്ടി ആസൂത്രണം ചെയ്ത അജണ്ടയുടെ ഭാഗമാണോ എന്നത് ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്.
വിദ്യാർത്ഥി സംഘടനയെന്ന നിലയിൽ പ്രവർത്തിക്കേണ്ട ഒരു സംഘത്തിന്റെ ഭാഗത്ത് നിന്ന് ഇത്തരം പ്രവൃത്തികൾ ഉണ്ടാകുന്നത് ദേശസുരക്ഷയോടും ദേശീയ ഐക്യത്തോടും ബന്ധപ്പെട്ട ഗൗരവമായ ചോദ്യങ്ങളാണ് ഉയർത്തുന്നത്.ഇതില്‍ നിന്ന് ഒന്ന് വ്യക്തമാണ്
എംഎസ്എഫ് മത സംഘടനയാണ്, മുസ്ലീം സ്റ്റുഡന്റസ് ഫെഡറേഷൻ, ഒളിഞ്ഞും തെളിഞ്ഞും മതം പറഞ്ഞാണ് വളരുന്നത്. ആ വിഷമാണ് അവര്‍ വിദ്യാര്‍ഥികള്‍കിടയില്‍ കുത്തിവെക്കുന്നത്. ഇത് കൃത്യമായി വിദ്യാർത്ഥി സമൂഹം തിരിച്ചറിയണമെന്നും ഈ സങ്കതെ ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.















