തിരുവനന്തപുരം: പാങ്ങോട് സൈനിക ക്യാമ്പിൽ നിന്ന് രണ്ട് ആനക്കൊമ്പുകൾ മോഷണം പോയി. രണ്ട് കോടി രൂപയോളം വില വരുന്ന ആനക്കൊമ്പുകളാണ് ക്യാമ്പിൽ നിന്ന് മോഷണം പോയത്. സംഭവത്തിൽ പൂജപ്പര പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
1929ൽ സർക്കാർ സൈന്യത്തിന് കൈമാറിയ ആനക്കൊമ്പുകളാണ് നഷ്ടമായത്. കഴിഞ്ഞ ദിവസം നടന്ന പാർട്ടിക്ക് ശേഷമാണ് ആനക്കൊമ്പുകൾ മോഷണം പോയത് എന്നാണ് നിഗമനം.
പാര്‍ട്ടി നടത്താനെത്തിയ, പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ 17 പേരെ പൂജപ്പുര പൊലീസ് ചോദ്യം ചെയ്തു. വിശദമായ മൊഴി രേഖപ്പെടുത്തിയെങ്കിലും ഇവര്‍ക്ക് പങ്കുണ്ടെന്ന തരത്തിലുള്ള യാതൊരു സൂചനയും ഇതുവരെ ലഭിച്ചിട്ടില്ല. ക്യാംപിലേക്കു കയറുമ്പോഴും ഇറങ്ങുമ്പോഴും കനത്ത പരിരോധനയുള്ളതിനാല്‍,മോഷണത്തിനു പിന്നിൽ കൃത്യമായ ധാരണയുള്ളവര്‍ ആയിരിക്കും എന്ന സംശയമാണ് ഇപ്പോഴുള്ളത്. ഉദ്യോഗസ്ഥരുടെ മൊഴി ഉള്‍പ്പെടെ ശേഖരിച്ച് വിപുലമായ അന്വേഷണം തുടങ്ങിയതായി പൂജപ്പുര പൊലീസ് അറിയിച്ചു.















