ആറ്റുകാൽ പൊങ്കാല അട്ടിമറിക്കാൻ നഗരത്തിലെ കുടിവെള്ളം മുട്ടിച്ച് സിപിഎം ഗൂഢാലോചന: തിരിഞ്ഞുനോക്കാതെ വാട്ടർ അതോറിറ്റി; സ്വന്തം നിലയിൽ ജലം വിതരണം ചെയ്യാൻ കോർപറേഷൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആറ്റുകാൽ പൊങ്കാല അട്ടിമറിക്കാൻ നഗരത്തിലെ കുടിവെള്ളം മുട്ടിച്ച് സിപിഎം ഗൂഢാലോചന: തിരിഞ്ഞുനോക്കാതെ വാട്ടർ അതോറിറ്റി; സ്വന്തം നിലയിൽ ജലം വിതരണം ചെയ്യാൻ കോർപറേഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 28, 2026, 04:12 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം : തിരുവനതപുരം നഗരത്തിൽ പൊങ്കാലക്കാലത്ത് അരങ്ങേറിയ കുടിവെള്ള പ്രശ്നം ആറ്റുകാൽ പൊങ്കാല അട്ടിമറിക്കാൻ സിപിഎം നടത്തുന്ന നാടകമെന്ന് സൂചന. ആറ്റുകാൽ പൊങ്കാലയ്‌ക്ക് എത്തുന്നവരെ ബുദ്ധിമുട്ടിക്കാനും, തിരുവനന്തപുരം നഗരത്തിൽ കുടി വെള്ളം പോലും ഇല്ലന്ന പ്രചാരവും നടത്തി ദൂരദേശങ്ങളിൽ നിന്ന് പൊങ്കാലയ്‌ക്ക് വരുന്നവരെ ഭീതിപ്പെടുത്തി തടയുക എന്ന ഉദ്ദേശത്തോടെയും, ഇടത് യൂണിയനിൽ പ്പെട്ട ഉദ്യോഗസ്ഥരെ വച്ച് സിപിഎം നടത്തുന്ന അട്ടിമറിയാണ് നഗരത്തിലെ ജലക്ഷാമം എന്നതിൽ കൂടുതൽ സാഹചര്യ തെളിവുകൾ പുറത്തു വരുകയാണ്. നഗരവാസികളെപ്പോലും പോങ്കാലയിൽ നിന്ന് പിന്മാറ്റാനുള്ള ഗുഢ ലക്ഷ്യത്തിന്റെ ഭാഗമായി ഒരു സംഘം നീക്കവുമായി രംഗത്തെന്നും ആരോപണമുണ്ട്.

കുടിവെള്ളമെത്തിക്കുമെന്ന ജല അതോറിറ്റിയുടെ ഉറപ്പുകളെല്ലാം പാഴ്വാക്കായി മാറി. മണക്കാട് , കുര്യാത്തി, ശാസ്താ നഗർ, കളിപ്പാൻ കുളം, എന്നിവിടങ്ങളിൽ പൂർണ്ണമായി ജല വിതരണം മുടക്കി. കൗൺസിലർ മാരുടെ നേതൃത്വത്തിൽ വാട്ടർ അതോറിറ്റി കുര്യാത്തി സെക്ഷൻ ഉപരോധിച്ചെങ്കിലും ഇടതു യൂണിയൻ അംഗങ്ങളുടെ നേതൃത്വത്തിൽ അനങ്ങാപ്പാറ നയം തുടരുകയാണ്. കുടിവെള്ള പ്രശ്നം സംബന്ധിച്ച പരാതികളോട് ജല അതോറിറ്റി ഉദ്യോഗസ്ഥർ പ്രതികരിക്കുന്നില്ല . പരാതി അറിയിക്കാനും മറ്റാവശ്യങ്ങൾക്കുമായി സെക്ഷൻ ഓഫീസുകളിൽ ബന്ധപ്പെട്ടാൽ പ്രതികരണവുമില്ല. അഥവാ ഫോൺ എടുത്താൽ ഉടൻ ശരിയാക്കാം എന്ന പതിവ് പല്ലവിയാണ് ഉള്ളത്.

ഇതിന് മുമ്പും പ്രഷർ കൂട്ടി പൊങ്കാല സമയത്ത് പൈപ്പ് പൊട്ടിച്ച് ജലക്ഷാമം വരുത്തിയ സംഭവമുണ്ട്. അതിന്റെ പിന്നിൽപ്രവർത്തിച്ചവരെ ഇതേ വരെ കണ്ടെത്താനായിട്ടില്ല. അത് കൂടാതെ ഡോക്ടർമാരുടെ സംഘടനയെ കൊണ്ട് പൊങ്കാല ബഹിഷ്കരണ ആഹ്വാനവും ചെയ്യിപ്പിച്ചിരുന്നു.

കേന്ദ്രസർക്കാരിന്റെ അമൃത് 1. അമൃത് 2 പദ്ധതികളിലൂടെ തിരുവനന്തപുരം നഗര പരിധിയിലെ എല്ലാ വീടുകളിലും കുടിവെള്ള വിതരണ ശൃംഘല ശക്തിപ്പെടുത്താനും അരുവിക്കരയിൽ 75 MLD വാട്ടർ ട്രീറ്റ്മെൻ്റ് സ്ഥാപിക്കാനും ഒക്കെയായി അറുന്നൂറിൽപ്പരം കോടി രൂപയുടെ പദ്ധതികളാണ്നടപ്പിലാക്കിയിട്ടുള്ളത്.

50 വാർഡുകളാൽ 100% കുടിവെള്ളം നൽകാൻ 14.58 കോടി, കൂട്ടി ചേർത്ത മറ്റു വാർഡുകളിൽ വെള്ളം നൽകാൻ 97.51 കോടി, പേരൂർക്കട – മൺവിള ട്രാൻസ് മിഷൻ പൈപ്പിന് 65.45 കോടി, ചന്തവിള- കാട്ടായിക്കോണം ഡിസ്ട്രിബൂഷൻ നെറ്റ് വർക്കിന് 29.46 കോടി, കുടിവെള്ളം കണക്ഷൻ നൽകാൻ 273 കോടി . അങ്ങനെ 600 കോടി രൂപയുടെ കേന്ദ്ര പദ്ധതികൾ ജല വിതരണ മേഖലയിൽ തലസ്ഥാനത്ത് നടപ്പിലാക്കിയിട്ടുണ്ട്. എന്നാൽ ഇതെല്ലം പ്രവർത്തിപ്പിക്കേണ്ട ഉദ്യോഗസ്ഥർ ഇടത് സംഘടനയിൽ പെട്ടവരെങ്കിൽ എല്ലാം അവതാളത്തിലാകുന്നതായി ജനങ്ങൾ പരാതിപ്പെടുന്നു.

ബിജെ പി മേയറും ഭരണസമിതിയും അധികാരത്തിൽ വന്നയുടൻ നഗരത്തിൽ പൈപ്പുകളിൽ നിന്ന് വെള്ളം വരുന്നില്ല എന്ന പ്രതീതി സൃഷ്ടിക്കാൻ മനപൂർവ്വം പ്രവർത്തിച്ച സാഹചര്യമാണ് നിലവിലുള്ളത്. പ്രത്യേകിച്ചും ബിജെപി കൗൺസിലർമാരുള്ള വാർഡുകളിൽ ജലക്ഷാമം രൂക്ഷമാക്കിയത് ഈ ലക്ഷ്യത്തോടെയാണ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധം BJP അതാത് കേന്ദ്രങ്ങളിൽ നടത്തി വരികയാണ്. ജല അതോറിറ്റി കുടിവെള്ളം മുടക്കുന്നതിൽ പ്രതിഷേധിച്ച് റസിഡന്റ്‌സ് അസോസിയേഷൻ കോർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശനിയാഴ്ച മണക്കാട് ജംഗ്ഷനിൽ പ്രതിഷേധമുണ്ടായിരുന്നു.

എന്നാൽ വി വി രാജേഷ് നേതൃത്വം നൽകുന്ന കോർപ്പറേഷൻ ഈ വിഷയം പരിഹരിക്കാൻ സത്വര നടപടികളുമായി രംഗത്തെത്തി. ഉദ്യോഗസ്ഥ തല ചർച്ചകൾക്ക് പുറമെ 107 ടാങ്കറുകളിൽ വെള്ളം എത്തിക്കുന്നുണ്ട്. നൂറോളം വേറെ ടാങ്കറുകൾ ഇന്ന് ഓടി തുടങ്ങും

ഡോക്ടർമാരുടെ സംഘടനയെ കൊണ്ട് പൊങ്കാല ബഹിഷ്കരണ ആഹ്വാനവും ചെയ്യിപ്പിച്ച്, ഇടത് ഉദ്യോഗസ്ഥരെ കൊണ്ട് കുടിവെള്ള പൈപ്പ് പൂട്ടിയും വയ്പ്പിച്ച് CPM നടത്തുന്ന ഈ ഭീതിപ്പെടുത്തലിൽ ഒന്നും വീണു പോണ സംഘടനയല്ല BJP യും , BJP ഭരിക്കുന്ന തിരു. നഗരസഭയും, വിശ്വാസികളുടെ വിശ്വാസവും എന്ന് ഇവിടത്തെ CPM നേതാക്കളെ ഓർമ്മിപ്പിക്കുന്നതായി ബിജെപി വ്യക്തമാക്കിയിരുന്നു.

പൊങ്കാലയെ തകര്ക്കാനുള്ള ഇടതു ഗൂഢശക്തികളുടെ നീക്കത്തെ എന്ത് വില കൊടുത്തും പ്രതിരോധിക്കുമെന്ന ദൃഢ നിശ്ചയത്തിലാണ് അനന്തപുരി നിവാസികൾ.

Tags: FEATURED2Adv. VV RajeshAttukal Pongala 2026
Share
Tweet
SendShare

More News from this section

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies