തിരുവനന്തപുരം: വിവിധ ഇ.എസ്.ഐ സ്ഥാപനങ്ങളില്‍ അലോപ്പതി വിഭാഗം മെഡിക്കല്‍ ഓഫീസര്‍മാരുടെ ഒഴിവുകളിലേക്ക് കരാര്‍ വ്യവസ്ഥയില്‍ താത്കാലിക നിയമനം നടത്തുന്നു. എംബിബിഎസ് ബിരുദവും ടിസിഎംസി സ്ഥിരം രജിസ്‌ട്രേഷനുമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ ആവശ്യമായ രേഖകൾ സഹിതം മാര്‍ച്ച് 31ന് രാവിലെ 10ന് കൊല്ലം പോളയത്തോട് ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നേരിട്ട് ഹാജരാകേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 0474-2742341















