കണ്ണൂർ: സിപിഎം നേതൃത്വത്തിന്റെ ഏകാധിപത്യ പ്രവണതകൾക്കെതിരെ പുറത്താക്കപ്പെട്ട മുൻ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം മനു തോമസ്. ഒന്നോ രണ്ടോ വ്യക്തികളാണ് പാർട്ടിയിലെ തീരുമാനങ്ങൾ എടുക്കുന്നത്. ജനാധിപത്യ അവകാശമുണ്ട് എന്നത് വെറും ഒരു ഗിമ്മിക്കാണെന്നും മനു തോമസ് തുറന്നടിച്ചു. ഫേസ്ബുക്കിൽ ആണ് മനു തോമസിന്റെ പ്രതികരണം.
ഒന്നോ രണ്ടോ ആളുകളായി പാർട്ടി മാറുന്നു. ഇവരെടുക്കുന്ന ഏതു തീരുമാനവും പാർട്ടി തീരുമാനമാകുന്നു. നേതൃത്വത്തിന്റെ തീരുമാനത്തിൽ വിയോജിച്ചാൽ പാർട്ടിയാണ് വലുത് എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നു. തനിക്ക് കീഴ്പെടണം എന്ന് പറയാൻ കഴിയാത്തതുകൊണ്ട് പാർട്ടിക്ക് കീഴ്പ്പടണമെന്ന് പറയുന്നു.
തീരുമാനങ്ങളിൽ എതിർപ്പുണ്ടായാലും മൃഗീയമായ പൊതുമൗനം അത് അവഗണിക്കുന്നു. ആത്യന്തികമായ രാജാവിന്റെ തീരുമാനം നടപ്പാക്കപ്പെടുന്നതെ്. ആരാണ് രാജാവ് എന്ന ചോദ്യത്തോടെയാണ് മനു തോമസ് കുറിപ്പ് അവസാനിപ്പിക്കുന്നത്.















