നയതന്ത്ര കരുത്തില്‍ ഇന്ത്യ; ഹോര്‍മുസ് കടലിടുക്കില്‍ ഇന്ത്യന്‍ കപ്പലുകള്‍ക്ക് 'ഗ്രീന്‍ ചാനല്‍', റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ 90% വര്‍ദ്ധനവ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

നയതന്ത്ര കരുത്തില്‍ ഇന്ത്യ; ഹോര്‍മുസ് കടലിടുക്കില്‍ ഇന്ത്യന്‍ കപ്പലുകള്‍ക്ക് ‘ഗ്രീന്‍ ചാനല്‍’, റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ 90% വര്‍ദ്ധനവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 7, 2026, 08:12 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ആഗോളതലത്തില്‍ യുദ്ധസമാനമായ സാഹചര്യങ്ങള്‍ നിലനില്‍ക്കുമ്പോഴും, ഇന്ത്യയുടെ ശക്തമായ നയതന്ത്ര ഇടപെടലുകള്‍ രാജ്യത്തിന്റെ ഊര്‍ജ്ജസുരക്ഷ ഉറപ്പാക്കുന്നു. സംഘര്‍ഷം ലഘൂകരിക്കാന്‍ ഇന്ത്യ നടത്തുന്ന സമാധാന ചര്‍ച്ചകളെ ഇറാന്‍ അംബാസഡര്‍ പരസ്യമായി പ്രശംസിച്ചു. ഇതിന് പിന്നാലെ തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് വഴി ഇന്ത്യന്‍ കപ്പലുകള്‍ക്ക് സുരക്ഷിത പാത ഇറാന്‍ ഉറപ്പുനല്‍കി.

യുദ്ധം ആരംഭിച്ച ശേഷം ഇറാന്‍ നിയന്ത്രിക്കുന്ന ഹോര്‍മുസ് കടലിടുക്ക് വഴി സുരക്ഷിതമായി കടന്നുപോകുന്ന എട്ടാമത്തെ ഇന്ത്യന്‍ കപ്പലായി ‘ഗ്രീന്‍ ആശ’ മാറി. 15,400 ടണ്‍ എല്‍പിജിയുമായാണ് ഈ കപ്പല്‍ ഇന്ത്യയിലെത്തിയത്. വരും ദിവസങ്ങളില്‍ 87,000 ടണ്‍ ഇന്ധനവുമായി നാല് കപ്പലുകള്‍ കൂടി ഈ പാതയിലൂടെ എത്തും. ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യക്കുള്ള സ്വീകാര്യതയും പ്രധാനമന്ത്രിയുടെ സമാധാന നിലപാടുകളുമാണ് ഈ നേട്ടത്തിന് പിന്നിലെന്നാണ് വിലയിരുത്തല്‍.

പശ്ചിമേഷ്യയിലെ പ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യയുടെ ഇന്ധന ലഭ്യതയില്‍ കുറവുണ്ടാകാതിരിക്കാന്‍ റഷ്യയില്‍ നിന്നുള്ള ഇറക്കുമതി സര്‍ക്കാര്‍ വന്‍തോതില്‍ വര്‍ദ്ധിപ്പിച്ചു. ഫെബ്രുവരിയെ അപേക്ഷിച്ച് റഷ്യന്‍ ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ 90 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. അമേരിക്കയുടെ പ്രത്യേക ഇളവുകള്‍ പ്രയോജനപ്പെടുത്തി കുറഞ്ഞ നിരക്കില്‍ റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടരുന്നതിലൂടെ ആഭ്യന്തര വിപണിയില്‍ വിലക്കയറ്റം തടയാന്‍ ഇന്ത്യക്ക് സാധിക്കുന്നുണ്ട്.

ഹോര്‍മുസ് കടലിടുക്കിലെ തടസ്സങ്ങള്‍ മുന്‍കൂട്ടി കണ്ട് ഇന്ത്യ വിവിധ സ്രോതസ്സുകളെയാണ് ഇപ്പോള്‍ ആശ്രയിക്കുന്നത് ആഫ്രിക്കന്‍ രാജ്യങ്ങളായ അംഗോള, ഗാബണ്‍, കോംഗോ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി വര്‍ദ്ധിപ്പിച്ചു. ബദല്‍ പൈപ്പ് ലൈനുകളായ സൗദി അറേബ്യയുടെ യാന്‍ബു പൈപ്പ് ലൈന്‍, യുഎഇയുടെ ഫുജൈറ പൈപ്പ് ലൈന്‍ എന്നിവ വഴി ഇന്ധനം എത്തിക്കാനുള്ള ഇന്ത്യയുടെ നീക്കം വിജയം കണ്ടു. ഖത്തറില്‍ നിന്നുള്ള എല്‍എന്‍ജി വിതരണത്തില്‍ കുറവുണ്ടായപ്പോള്‍ യുഎസ്, ഒമാന്‍, നൈജീരിയ എന്നിവിടങ്ങളില്‍ നിന്ന് ഇന്ധനം എത്തിച്ച് ഇന്ത്യ പ്രതിസന്ധി മറികടന്നു. ഏപ്രില്‍ മാസത്തോടെ വെനിസ്വേലയില്‍ നിന്നും ഇന്ത്യയിലേക്ക് എണ്ണ എത്തിത്തുടങ്ങും.

പശ്ചിമേഷ്യയില്‍ ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന ഇന്ത്യയുടെ നിലപാട് ആഗോളതലത്തില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. അയല്‍രാജ്യങ്ങളുമായും ലോകശക്തികളുമായും ഇന്ത്യ പുലര്‍ത്തുന്ന സന്തുലിതമായ ബന്ധം ആഗോള പ്രതിസന്ധികള്‍ക്കിടയിലും രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത കാത്തുസൂക്ഷിക്കാന്‍ സഹായിക്കുന്നു.

Tags: IRANrelationshipIndiahormu
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies