ജമ്മു സൈനിക താവളത്തില്‍ സ്‌കൂള്‍ വാന്‍ ഡ്രൈവര്‍ പിടിയില്‍; പരിശോധനയില്‍ പാകിസ്താനി ഫോണ്‍ നമ്പറുകള്‍ കണ്ടെത്തി; പിടിയിലായത് പതിവ് സുരക്ഷാ പരിശോധനയ്ക്കിടെ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ജമ്മു സൈനിക താവളത്തില്‍ സ്‌കൂള്‍ വാന്‍ ഡ്രൈവര്‍ പിടിയില്‍; പരിശോധനയില്‍ പാകിസ്താനി ഫോണ്‍ നമ്പറുകള്‍ കണ്ടെത്തി; പിടിയിലായത് പതിവ് സുരക്ഷാ പരിശോധനയ്‌ക്കിടെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 9, 2026, 09:11 pm IST
FacebookTwitterWhatsAppTelegram

ജമ്മു: ജമ്മുവിലെ അതീവ സുരക്ഷാ മേഖലയായ സൈനിക താവളത്തില്‍ കടക്കാന്‍ അനുമതിയുള്ള സ്‌കൂള്‍ വാന്‍ ഡ്രൈവറെ സംശയാസ്പദമായ സാഹചര്യത്തില്‍ സൈന്യം പിടികൂടി. ഇയാളുടെ മൊബൈല്‍ ഫോണില്‍ പാകിസ്താനി നമ്പറുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. ജമ്മുവിലെ സൈനിക താവളത്തിന് അകത്തുള്ള ആര്‍മി പബ്ലിക് സ്‌കൂളിലെ വാന്‍ ഡ്രൈവറായ തൗസീഫ് എന്നയാളാണ് പിടിയിലായത്. സൈനിക താവളത്തിന്റെ ബി-ഗേറ്റില്‍ നടന്ന പതിവ് സുരക്ഷാ പരിശോധനയ്‌ക്കിടെയാണ് ഇയാള്‍ കുടുങ്ങിയത്.

ഇയാളുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ പാകിസ്താന്‍ കേന്ദ്രീകരിച്ചുള്ള മൂന്ന് മൊബൈല്‍ നമ്പറുകള്‍ കണ്ടെത്തി. ‘ചാച്ച ഗുജ്റ’, ‘അഹ്‌മി, ‘അലി ഭായ്’ എന്നീ പേരുകളിലാണ് ഈ നമ്പറുകള്‍ സേവ് ചെയ്തിരുന്നത്. സ്‌കൂള്‍ ഡ്രൈവര്‍ എന്ന നിലയില്‍ സൈനിക താവളത്തിനുള്ളിലേക്ക് പ്രവേശിക്കാന്‍ അധികൃതര്‍ നല്‍കിയ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡും ഇയാളുടെ പക്കലുണ്ടായിരുന്നു. അതീവ സുരക്ഷാ മേഖലകളില്‍ തടസ്സമില്ലാതെ കടന്നുചെല്ലാന്‍ അനുമതിയുള്ള വ്യക്തിയില്‍ നിന്ന് ഇത്തരം നമ്പറുകള്‍ കണ്ടെത്തിയത് ഗൗരവത്തോടെയാണ് സൈന്യം കാണുന്നത്.

സംഭവത്തെത്തുടര്‍ന്ന് സുരക്ഷാ ഏജന്‍സികളും രഹസ്യാന്വേഷണ വിഭാഗവും ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. പാകിസ്താനി നമ്പറുകളുമായി ഇയാള്‍ക്ക് എന്ത് ബന്ധമാണുള്ളതെന്നും ഏതെങ്കിലും തരത്തിലുള്ള വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയിട്ടുണ്ടോ എന്നും ഏജന്‍സികള്‍ പരിശോധിക്കുന്നുണ്ട്. പ്രാദേശികവാസിയായ തൗസീഫിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. രാജ്യത്തെ തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങളില്‍ സിവില്‍ ജീവനക്കാരുടെ സുരക്ഷാ പരിശോധനകള്‍ കര്‍ശനമാക്കുന്നതിനിടയിലാണ് ഈ സംഭവം. ഇയാളുടെ ഫോണ്‍ രേഖകള്‍ വിശദമായ ഫോറന്‍സിക് പരിശോധനയ്‌ക്ക് വിധേയമാക്കാനാണ് തീരുമാനം.

Tags: Jammu Kashmirsuspect arrestedarmy installationpakisthani contact found
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies