'കെ.സി വേണുഗോപാൽ അല്‍ക്കാ ലാംബയുടെ ബോയ് ഫ്രണ്ട്, മെമ്പർഷിപ്പ് ഫീസ് ഉപയോഗിച്ച് ആഢംബര ജീവിതം നയിക്കുന്നു'; ആരോപണങ്ങളുമായി തമിഴ്നാട് മഹിളാ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘കെ.സി വേണുഗോപാൽ അല്‍ക്കാ ലാംബയുടെ ബോയ് ഫ്രണ്ട്, മെമ്പർഷിപ്പ് ഫീസ് ഉപയോഗിച്ച് ആഢംബര ജീവിതം നയിക്കുന്നു’; ആരോപണങ്ങളുമായി തമിഴ്നാട് മഹിളാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 12, 2026, 08:37 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം:  എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനും അഖിലേന്ത്യാ മഹിളാകോണ്‍ഗ്രസ് പ്രസിഡന്‍റ് അല്‍ക്കാ ലാംബയ്‌ക്കും എതിരെ ആരോപണങ്ങളുമായി തമിഴ്നാട് മഹിളാ കോണ്‍ഗ്രസ് പ്രസിഡന്‍റായിരുന്ന ഹസീന സെയ്ദ്.  സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ച കത്തിൽ  കെ.സി. വേണുഗോപാലിനെ അല്‍ക്കാ ലാംബയുടെ ‘ബോയ് ഫ്രണ്ട്’ എന്നാണ് ഹസീന സെയ്ദ് വിശേഷിപ്പിച്ചത്. സീറ്റ് പ്രശ്നമുയർത്തി കഴിഞ്ഞ ദിവസം തമിഴ്നാട് മഹിളാ കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും ഹസീന സെയ്ദ് രാജിവെച്ചിരുന്നു.

അൽക്കാ ലാംബയ്‌ക്ക് ഏകാധിപത്യ മനോഭാവമാണെന്നും സഹപ്രവർത്തകരായ സ്ത്രീകളോട് മോശമായാണ് പെരുമാറുന്നതെന്നും ഹസീന പറഞ്ഞു. അല്‍ക്കാലാംബയുടെ ‘ഈഗോ’ ബോയ് ഫ്രണ്ടായ വേണുഗോപാലിനോട് കാണിച്ചാൽ മതി. കെ.സി വേണുഗോപാലും അൽക്കയും അടക്കമുള്ളവർ ആഢംബര ജീവിതം നയിക്കുന്നത് കോൺഗ്രസ് പ്രവർത്തകർ നൽകുന്ന മെമ്പർഷിപ്പ് ഫീസ് ഉപയോഗിച്ചാണ്. മഹിള കോൺഗ്രസിന്റെ അക്കൗണ്ട് ഇതുവരെ ഓഡിറ്റ് ചെയ്തിട്ടില്ലെന്നും പണമെല്ലാം ഇവർ ധൂർത്തടിക്കുകയാണെന്നും ഹസീന ചൂണ്ടിക്കാട്ടി.

സ്ത്രീകൾക്ക് 33 ശതമാനം സംവരണം നൽകും എന്ന് പറയുമ്പോഴും എന്ത് കൊണ്ട് മഹിള കോൺഗ്രസിനെ വഞ്ചിക്കുന്നു എന്നാണ് ഹസിനയുടെ ചോദ്യം. അൽക്ക വേണുഗോപാലിനെ പോലുളള നേതാക്കൾക്കൊപ്പം നിന്ന് തങ്ങളെ ചതിക്കുകയാണെന്നും ഹസീന  വിമർശിക്കുന്നു.

ഏപ്രിൽ 11 നാണ് ഹസീനയെ പുറത്താക്കിയതായി അൽക്കാ ലാംബ വാർത്ത കുറിപ്പിറക്കിയത്. അതേസമയം താൻ 10 ന് തന്നെ രാജിവെച്ചിരുന്നു എന്നും രാജിവെച്ചയാളെ എങ്ങനെയാണ് പുറത്താക്കുന്നത് എന്നും ഹസീന സോഷ്യൽ മീഡിയ കുറിപ്പിൽ ചോദിക്കുന്നു.

ആം ആദ്മി പാർട്ടി എംഎൽഎയായിരുന്നു അൽക്കാ ലാംബ.  കോൺഗ്രസിൽ എത്തിയതിന് പിന്നാലെ വളരെ പെട്ടെന്ന് വിശിഷ്ടമായ പദവികളിലേക്ക് കെ. സി വേണുഗോപാൽ ഇവരെ ഉയർത്തുകയായിരുന്നു.  ആ സമയത്ത് തന്നെ കോൺഗ്രസിനുള്ളിൽ വലിയ വിമർശനവും അടക്കം പറിച്ചിലുകളും ഇതിനെതിരെ ഉയർന്നിരുന്നു.

കേരള നിയമസഭ തിരഞ്ഞെടുപ്പിലും കോൺഗ്രസ്   വനിതകളെ കാര്യമായി പരിഗണിച്ചിരുന്നില്ല.  എഐസിസി വക്താവ് ക്ഷമ മുഹമ്മദ് അടക്കമുള്ളവർ ഇതിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു.  ഇതിന് പിന്നാലെയാണ് തമിഴ്നാട് കോൺഗ്രസിലും വലിയ പൊട്ടിത്തെറിയുണ്ടായത്.

 

Tags: Congressk c venugopal
Share
Tweet
SendShare

More News from this section

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies