വനിതാസംവരണബില്ലിലെ ഭേദഗതികൾ 'ഏകസ്വരത്തിൽ' പാസാക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളോടും അഭ്യർത്ഥിച്ച് മോദി : ബില്ലിനെ പിന്തുണയ്ക്കണമെന്നഭ്യർത്ഥിച്ച് ഇരുസഭകളിലെയും കക്ഷിനേതാക്കൾക്ക് കത്തെഴുതി പ്രധാനമന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വനിതാസംവരണബില്ലിലെ ഭേദഗതികൾ ‘ഏകസ്വരത്തിൽ’ പാസാക്കാൻ എല്ലാ രാഷ്‌ട്രീയ പാർട്ടികളോടും അഭ്യർത്ഥിച്ച് മോദി : ബില്ലിനെ പിന്തുണയ്‌ക്കണമെന്നഭ്യർത്ഥിച്ച് ഇരുസഭകളിലെയും കക്ഷിനേതാക്കൾക്ക് കത്തെഴുതി പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 12, 2026, 05:41 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പാർലിമെന്റിൽ അവതരിപ്പിക്കാൻ പോകുന്ന നാരി ശക്തി വന്ദൻ അധിനിയം എന്നറിയപ്പെടുന്ന വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾ ഒരേ സ്വരത്തിൽ പാസാക്കുന്നതിന് ഒത്തുചേരണമെന്ന് എല്ലാ അംഗങ്ങളോടും മോദി ആവശ്യപ്പെട്ടു. വനിതാ സംവരണ നിയമം അതിന്റെ യഥാർത്ഥ അർത്ഥത്തിൽ നടപ്പിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും 2029 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പുകളും നിയമസഭാ തിരഞ്ഞെടുപ്പുകളും സ്ത്രീകൾക്കുള്ള സംവരണം നിലവിൽ വരുത്തിയാണ് നടത്തുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

“വിപുലമായ ആലോചനകൾക്ക് ശേഷം, നാരീ ശക്തി വന്ദൻ അധിനിയം അതിന്റെ യഥാർത്ഥ ആത്മാവിൽ രാജ്യമെമ്പാടും നടപ്പിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന നിഗമനത്തിലെത്തി.”

“2029 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പുകളും നിയമസഭാ തിരഞ്ഞെടുപ്പുകളും വനിതാ സംവരണം നടപ്പിലാക്കിക്കൊണ്ട് നടത്തേണ്ടത് അത്യാവശ്യമാണ്,” ഏപ്രിൽ 11 ന് എഴുതിയ കത്തിൽ പ്രധാനമന്ത്രി പറഞ്ഞു.സ്ത്രീകൾക്കും ഭാവി തലമുറയ്‌ക്കും വേണ്ടി ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കാനും വനിതാ സംവരണ ബിൽ നടപ്പിലാക്കാനും അദ്ദേഹം പാർട്ടികളോട് അഭ്യർത്ഥിച്ചു.

“രാഷ്‌ട്രീയത്തിൽ സ്ത്രീകളുടെ പ്രാതിനിധ്യം വർദ്ധിപ്പിക്കുക എന്നത് എല്ലാ രാഷ്‌ട്രീയ പാർട്ടികളുടെയും ദീർഘകാല ആഗ്രഹമാണെങ്കിലും, ആ അഭിലാഷം യാഥാർത്ഥ്യമാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇത് രാജ്യത്തിന്റെ സ്ത്രീശക്തിക്കും 140 കോടി ഇന്ത്യക്കാർക്കും ഒരു വലിയ നേട്ടമായിരിക്കും. നാമെല്ലാവരും ഒത്തുചേർന്ന് ഈ ചരിത്ര നേട്ടം സൃഷ്ടിക്കുമെന്ന് എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്,” അദ്ദേഹം പറഞ്ഞു.

“സ്ത്രീകൾക്ക് മുന്നേറാനും തീരുമാനങ്ങൾ എടുക്കാനും നയിക്കാനും അവസരം ലഭിക്കുമ്പോൾ മാത്രമേ ഏതൊരു സമൂഹത്തിനും പുരോഗതി കൈവരിക്കാൻ കഴിയൂ,” “ഒരു വികസിത രാജ്യമാകാനുള്ള ഇന്ത്യയുടെ സ്വപ്നം സാക്ഷാത്കരിക്കുന്നതിന്, ഈ യാത്രയിൽ സ്ത്രീകൾ പ്രമുഖവും ഊർജ്ജസ്വലവുമായ പങ്ക് വഹിക്കേണ്ടത് അത്യാവശ്യമാണ്.” അദ്ദേഹം കത്തിൽ പറഞ്ഞു.

ഏപ്രിൽ 16 മുതൽ 18 വരെ 3 ദിവസത്തേക്ക് നടക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ വനിതാ സംവരണ ഭേദഗതി ബില്ല് അവതരിപ്പിക്കപ്പെടുമെന്നു പ്രതീക്ഷിക്കുന്നു. വനിതാ സംവരണ നിയമം ലോക്‌സഭാ സീറ്റുകളുടെ എണ്ണം 816 ആയി വർദ്ധിപ്പിക്കുമെന്നും , അതിൽ 273 എണ്ണം സ്ത്രീകൾക്കായി സംവരണം ചെയ്യുമെന്നുമാണ് സൂചന .

2023-ൽ ഭരണഘടന ഭേദഗതി ചെയ്തുകൊണ്ടാണ് ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം നൽകുന്നതിനുള്ള വ്യവസ്ഥ കൊണ്ടുവന്നത്. എന്നിരുന്നാലും, 2027 ലെ സെൻസസിന്റെ അടിസ്ഥാനത്തിൽ ഡീലിമിറ്റേഷൻ പ്രക്രിയ പൂർത്തിയായതിനുശേഷം മാത്രമേ വനിതാ ക്വാട്ട പ്രാബല്യത്തിൽ വരൂ. നിലവിലെ നിയമം അതേപടി തുടർന്നാൽ 2034 ന് മുമ്പ് സംവരണം നടപ്പിലാക്കാൻ കഴിയുമായിരുന്നില്ല എന്നാണ് ഇതിനർത്ഥം.

എന്നാൽ ഭരണഘടനാ ഭേദഗതികൾ ചർച്ച ചെയ്യാൻ ഒരു സർവകക്ഷി യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ ഖാർഗെ പ്രധാനമന്ത്രി മോദിക്ക് കത്തെഴുതിയിട്ടുണ്ട്.

Tags: Narendra ModiNari Shakti Vandan AdhiniyamWomen’s Reservation Act
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies