ബെംഗളൂരു ഐപിഎല്‍ ടിക്കറ്റ് അമിത വിലയ്ക്ക് വിറ്റു: കാന്റീന്‍ ജീവനക്കാരന്‍ അറസ്റ്റില്‍; കെഎസ്സിഎ അംഗത്തിനായി തിരച്ചില്‍
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ബെംഗളൂരു ഐപിഎല്‍ ടിക്കറ്റ് അമിത വിലയ്‌ക്ക് വിറ്റു: കാന്റീന്‍ ജീവനക്കാരന്‍ അറസ്റ്റില്‍; കെഎസ്സിഎ അംഗത്തിനായി തിരച്ചില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 17, 2026, 03:55 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: ഐപിഎല്‍ ടിക്കറ്റ് അമിത വിലയ്‌ക്ക് വിറ്റ് കേസില്‍ കാന്റീന്‍ ജീവനക്കാരന്‍ പിടിയില്‍. ചിന്നസ്വാമി സ്റ്റേഡിയത്തിലെ ‘ശ്രീ ലക്ഷ്മി കാന്റീന്‍’ ജീവനക്കാരനായ ചന്ദ്രശേഖറിനെയാണ് ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 15-ന് നടന്ന റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മത്സരത്തിന്റെ ടിക്കറ്റുകള്‍ അമിതവിലയ്‌ക്ക് വില്‍ക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.

15,000 രൂപ മുതല്‍ 19,000 രൂപ വരെ ഈടാക്കിയാണ് ഇയാള്‍ ടിക്കറ്റുകള്‍ വിറ്റിരുന്നത്. ഇത്തരത്തില്‍ ഏകദേശം 180-ലധികം ടിക്കറ്റുകളാണ് ഇയാളുടെ പക്കല്‍ നിന്ന് കണ്ടെത്തിയത്. ടിക്കറ്റുകള്‍ മൊത്തമായി വാങ്ങി മറിച്ചുവില്‍ക്കുന്നുവെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് ചന്ദ്രശേഖറിലേക്ക് എത്തിയത്. ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോമായ ‘ടിക്കറ്റ് ജെനി’ വഴിയാണ് ടിക്കറ്റുകള്‍ ബുക്ക് ചെയ്തിരുന്നത്. ഇതിനുപിന്നില്‍ ചില സ്വകാര്യ കമ്പനികളുടെ ഇടപെടല്‍ പോലീസ് കണ്ടെത്തി.

സ്വാസ്തിക് ഹെവി എഞ്ചിനീയറിംഗ്, ഇന്‍ഡസ്ട്രിയല്‍ ഓട്ടോമേഷന്‍ കണ്‍സള്‍ട്ടന്റ് കമ്പനി, ധരണി കമ്പ്യൂട്ടേഴ്‌സ് എന്നീ സ്ഥാപനങ്ങളുടെ പേരിലാണ് ടിക്കറ്റുകള്‍ മൊത്തമായി വാങ്ങിയിരുന്നത്. മാര്‍ച്ച് 28-ന് നടന്ന ആര്‍സിബി – സിഎസ്‌കെ മത്സരത്തിലും സമാനമായ രീതിയില്‍ 6,60,000 രൂപ വിലമതിക്കുന്ന 81 ടിക്കറ്റുകള്‍ ഇതേ കമ്പനികളുടെ പേരില്‍ വാങ്ങി കരിഞ്ചന്തയില്‍ വിറ്റതായി അന്വേഷണത്തില്‍ തെളിഞ്ഞു. വിവിധ വിഭാഗങ്ങളിലായി 17,52,600 രൂപ വിലവരുന്ന 181 ടിക്കറ്റുകള്‍ ഇത്തരത്തില്‍ നിയമവിരുദ്ധമായി മറിച്ചുവിറ്റിട്ടുണ്ട്.

ചോദ്യം ചെയ്യലില്‍, കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ അംഗമായ ഗണേഷ് പരീക്ഷിത് ആണ് തനിക്ക് ടിക്കറ്റുകള്‍ നല്‍കിയതെന്ന് ചന്ദ്രശേഖര്‍ വെളിപ്പെടുത്തി. ടിക്കറ്റുകള്‍ അമിതവിലയ്‌ക്ക് വില്‍ക്കാന്‍ പരീക്ഷിത് നിര്‍ദ്ദേശം നല്‍കിയതായും ഇയാള്‍ പറഞ്ഞു. ഗണേഷ് പരീക്ഷിത് നിലവില്‍ ഒളിവിലാണ്. ഇയാള്‍ക്കായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

ടിക്കറ്റ് വില്‍പനയ്‌ക്ക് സൗകര്യമൊരുക്കിയ സ്വകാര്യ കമ്പനികളുടെ മാനേജിംഗ് ഡയറക്ടര്‍മാര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ഇന്‍സൈഡര്‍മാരുടെ സഹായത്തോടെ സ്റ്റേഡിയത്തിനുള്ളില്‍ തന്നെ ഇത്തരം മാഫിയ പ്രവര്‍ത്തിക്കുന്നത് ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

Tags: ipl ticketillegal sellcanteen worker arrested
Share
Tweet
SendShare

More News from this section

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

ഏഷ്യന്‍ ഗെയിംസ്: ജപ്പാനിലെ ക്രമീകരണങ്ങളില്‍ അതൃപ്തിയെന്ന് റിപ്പോര്‍ട്ട്; ബി ടീമിനെ അയക്കില്ലെന്ന് ബിസിസിഐ

എന്‍സോയെ സ്വന്തമാക്കാന്‍ സിറ്റി; ചെല്‍സി വില്‍ക്കാന്‍ തയ്യാര്‍, മാര്‍ട്ടിനെസും സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലേക്ക്

ഇമ്രാന്‍ ഖാന്റെ മക്കളുടെ അഭിമുഖം; സ്‌കൈ സ്‌പോര്‍ട്‌സിനെതിരെ പാകിസ്ഥാന്‍, മത്സരം ബഹിഷ്‌കരിക്കുമെന്ന് ഭീഷണി

റോഡ്രിയുടെ പകരക്കാരനായി 18കാരന്‍; അയൂബ് ബുവാദിയെ 100 മില്യണ്‍ യൂറോയ്‌ക്ക് സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies