ഒരുക്കങ്ങ​​ൾ ചർമ്മത്തിൽ മാത്രം പോരാ: ഉളളിൽ നിന്നും തിളങ്ങാൻ ഇവ ശീലിക്കൂ മനോഹരമായൊരു വിവാഹദിവത്തിനായി; ആരോ​ഗ്യം ശ്രദ്ധിക്കാം ഇങ്ങനെ
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഒരുക്കങ്ങ​​ൾ ചർമ്മത്തിൽ മാത്രം പോരാ: ഉളളിൽ നിന്നും തിളങ്ങാൻ ഇവ ശീലിക്കൂ മനോഹരമായൊരു വിവാഹദിവത്തിനായി; ആരോ​ഗ്യം ശ്രദ്ധിക്കാം ഇങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 17, 2026, 04:19 pm IST
FacebookTwitterWhatsAppTelegram

വിവാഹ​ദിവസം ശാ​രീരികമായും മാനസികമായും തിളങ്ങി നിൽക്കാൻ നിങ്ങൾ
ആ​ഗ്രഹിക്കുന്നില്ലേ. ച‌ർമ്മസംരക്ഷണം കൊണ്ട് മാത്രം ഇത് സാധ്യമാകില്ല. ആരോ​ഗ്യകരമായ ജീവിതശൈലിയും പ്രധാനമാണ്. വിവാഹത്തിന് ഏതാനും മാസങ്ങൾക്ക് മുൻപ് തന്നെ തുടങ്ങേണ്ട ചില കാര്യങ്ങൾ നോക്കാം.

പരസ്യം: മനസ്സിനിണങ്ങിയ പങ്കാളിയെ തേടുന്നവർക്ക് - മാലയോഗം മാട്രിമോണി

1. ഭക്ഷണക്രമം

ധാരാളം വെളളം കുടിക്കുക ചർമ്മത്തിന് തിളക്കം നൽകാനും ശരീരത്തിലെ വിഷാംശങ്ങൾ പുറന്തള്ളാനും ദിവസം കുറഞ്ഞത് 8-10 ഗ്ലാസ് വെള്ളം കുടിക്കുക. നെല്ലിക്ക, കാരറ്റ്, ബീറ്റ്‌റൂട്ട്, ഓറഞ്ച് തുടങ്ങിയ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ചർമ്മത്തിന്റെ സ്വാഭാവിക തിളക്കം വർദ്ധിപ്പിക്കും.

ജങ്ക് ഫുഡ് ഒഴിവാക്കുക

എണ്ണയിൽ വറുത്തതും മധുരം അമിതമായതുമായ ഭക്ഷണങ്ങളും, ജങ്ക് ഫുഡും ഒഴിവാക്കുക. ഇത് മുഖക്കുരുവും ക്ഷീണവും കുറയ്‌ക്കാൻ സഹായിക്കും.

2. വ്യായാമം

ദിവസവും 30 മിനിറ്റ് എങ്കിലും വ്യായാമം ചെയ്യുന്നത് രക്തചംക്രമണം വർദ്ധിപ്പിക്കും. ഇത് മുഖത്തിന് പ്രസരിപ്പ് നൽകാൻ സഹായിക്കും.നടത്തം, യോഗ അല്ലെങ്കിൽ സൈക്ലിംഗ് എന്നിവ പരീക്ഷിക്കാം. യോഗ മാനസിക സമ്മർദ്ദം കുറയ്‌ക്കാൻ വളരെ നല്ലതാണ്.

3.ഉറക്കം.

കൃത്യമായ ഉറക്കം ലഭിച്ചില്ലെങ്കിൽ കണ്ണിനു താഴെ കറുത്ത പാടുകൾ വരാൻ സാധ്യതയുണ്ട്. ദിവസവും 7-8 മണിക്കൂർ സുഖകരമായ ഉറക്കം ഉറപ്പാക്കുക.വിവാഹത്തിരക്കുകൾക്കിടയിലും ഉറക്കം മുടക്കാതിരിക്കാൻ ശ്രദ്ധിക്കണം.

4. മാനസികാരോ​ഗ്യം

വിവാഹത്തിരക്കുകൾ പലപ്പോഴും മാനസിക സമ്മർദ്ദമുണ്ടാക്കാം. ഇത് ചർമ്മത്തെയും ആരോഗ്യത്തെയും ബാധിക്കും. ചെറിയ കാര്യങ്ങൾക്കായി ടെൻഷൻ അടിക്കാതെ കാര്യങ്ങൾ പ്ലാൻ ചെയ്യുക. ആവശ്യത്തിന് വിശ്രമം എടുക്കുക.

5. ചർമ്മസംരക്ഷണം

നിങ്ങളുടെ ചർമ്മത്തിന് അനുയോജ്യമായ ക്ലെൻസർ, മോയ്സ്ചുറൈസർ, സൺസ്‌ക്രീൻ എന്നിവ ഉപയോഗിക്കുക. വിവാഹത്തിന് തൊട്ടടുത്ത ദിവസങ്ങളിൽ പുതിയ ഉൽപ്പന്നങ്ങൾ പരീക്ഷിക്കുന്നത് ഒഴിവാക്കുക. ഇവ അലർജി സാധ്യത ഒഴിവാക്കുന്നു. കൂടാതെ ചന്ദനം, തേൻ തുടങ്ങിയ പ്രകൃതിദത്തമായ ഫേസ് പാക്കുകൾ ഉപയോഗിക്കുന്നത് ഗുണം ചെയ്യും.

6. കഫീൻ കുറയ്‌ക്കുക

അമിതമായ ചായയും കാപ്പിയും കുടിക്കുന്നത് ശരീരത്തിലെ ജലാംശം കുറയ്‌ക്കാൻ കാരണമാകും. പകരം ഫ്രഷ് ജ്യൂസുകളോ ഇളനീരോ ശീലമാക്കാം.

വിവാഹത്തിന് 3 മാസം മുൻപ് വ്യായാമവും ഭക്ഷണക്രമവും തുടങ്ങുക. 1 മാസം മുൻപ് ചർമ്മസംരക്ഷണത്തിൽ കൂടുതൽ ശ്രദ്ധ നൽകുക. അവസാനത്തെ ഒരാഴ്ച നന്നായി ഉറങ്ങാനും മനസ്സ് ശാന്തമായി വെക്കാനും ശ്രദ്ധിക്കുക.
വിവാഹ ഒരുക്കങ്ങൾക്കിടയിൽ സ്വന്തം ആരോഗ്യം മറന്നുപോകാതിരിക്കാൻ ഇത് സഹായിക്കും.

Tags: matrimomy
ShareTweetSendShare

More News from this section

‘സത്യസന്ധരായ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും കോണ്‍ഗ്രസ് ബലിയാടാക്കി’; രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ തണ്ടറില്‍ വന്‍ വേട്ട; 6,400 ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; അനസ്തീഷ്യ നല്‍കിയതോടെ തലച്ചോറിലേക്ക് ഓക്‌സിജന്‍ ലഭിച്ചില്ല; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സംസ്ഥാനത്ത് ഇന്നും രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി

മുലപ്പാല്‍ നല്‍കി കിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

പ്രണയപ്പച്ചപ്പിലേക്ക് ഒരു യാത്ര: മറയൂർ ഹണിമൂൺ ഗൈഡ്

More Matrimony News

പ്രണയപ്പച്ചപ്പിലേക്ക് ഒരു യാത്ര: മറയൂർ ഹണിമൂൺ ഗൈഡ്

വിവാഹശേഷം ആദ്യ കാർ വാങ്ങാൻ പദ്ധതിയുണ്ടോ? 10 ലക്ഷത്തിനുള്ളിൽ ഏറ്റവും സുരക്ഷിതമായ  5 കാറുകൾ അറിയാം

വള്ളിയുടെ കണ്ണീരോ, പ്രണയത്തിന്റെ ഉറവയോ? വേളിമലയിലെ വള്ളിചുനയുടെ അനശ്വര കഥ

പ്രണയം പൂക്കുന്ന കുടക്: നിങ്ങളുടെ ഹണിമൂൺ യാത്രകൾക്കായി എന്തുകൊണ്ട് ‘ഇന്ത്യയുടെ സ്കോട്ട്ലൻഡ്’ തിരഞ്ഞെടുക്കണം?

വള്ളി കാത്തിരുന്ന മലയിൽ മുഴങ്ങുന്നത് മംഗല്യഘോഷം; പ്രകൃതി ഒരുക്കിയ കല്യാണമണ്ഡപം, പ്രണയിതാക്കളുടെ സ്വപ്നക്ഷേത്രം : വേളിമല കുമാരകോവിലിന്റെ വിസ്മയം

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

Latest News

‘സത്യസന്ധരായ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും കോണ്‍ഗ്രസ് ബലിയാടാക്കി’; രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ തണ്ടറില്‍ വന്‍ വേട്ട; 6,400 ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

ലോകകപ്പിന് പുതിയ മുഖം; ഐസിസിയുടെ വമ്പന്‍ പരിഷ്‌കരണം; ഏകദിന, ടി20 മത്സരങ്ങളുടെ ഫോര്‍മാറ്റ് മാറുന്നു

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; അനസ്തീഷ്യ നല്‍കിയതോടെ തലച്ചോറിലേക്ക് ഓക്‌സിജന്‍ ലഭിച്ചില്ല; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies