ഈ അരുതായ്‌മ കേവലം കയ്യബദ്ധമല്ല; ഇത് ചെയ്ത സ്ഥാപനങ്ങളെ ബഹിഷ്കരിക്കുക ; ഇന്ന് കണ്ടില്ലെന്നു നടിച്ചാൽ നാളെ ആപത്കരമായിരിക്കും ; സ്വാമി ചിദാനന്ദപുരി
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഈ അരുതായ്‌മ കേവലം കയ്യബദ്ധമല്ല; ഇത് ചെയ്ത സ്ഥാപനങ്ങളെ ബഹിഷ്കരിക്കുക ; ഇന്ന് കണ്ടില്ലെന്നു നടിച്ചാൽ നാളെ ആപത്കരമായിരിക്കും ; സ്വാമി ചിദാനന്ദപുരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 19, 2026, 11:02 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി : ഹൈന്ദവ വിശ്വാസങ്ങളെയും ആചാരങ്ങളെയും അവഹേളിക്കുന്ന രീതിയിൽ പരസ്യ ചിത്രം പ്രചരിപ്പിച്ച മന്തി കടകൾ ബഹിഷ്ക്കരിക്കണമെന്ന് സ്വാമി ചിദാനന്ദപുരി . ഇങ്ങനെ മത-സംസ്കാരങ്ങളെ നിന്ദിക്കുന്നവർ രാഷ്‌ട്രദ്രോഹികളാണെന്നും, ഇത്തരം ആസൂത്രിതമായ ദുഷ്പ്രവൃത്തികളെ കണ്ടില്ലെന്നു നടിച്ചാൽ നാളെ ആപത്കരമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി .

‘ ഈ വിഷുപുണ്യദിനത്തിൽ ഉണ്ണിക്കണ്ണൻ പാകം ചെയ്ത മാംസത്തോടൊപ്പം പലവിധത്തിൽ ഇരിക്കുന്ന അനേകം ആശംസാ- അവഹേളനസന്ദേശങ്ങൾ പ്രചരിച്ചു. ചെരിപ്പോടെയുള്ള കാണിക്കാഴ്ചയും നാം കണ്ടു.
ഭഗവച്ചരിതം നമുക്കുപദേശിച്ച ഒരു പുരാണത്തിലും ഇതിഹാസത്തിലും ഇല്ലാത്തവിധം ഭഗവാനെ അപമാനകരമായും വിഷുക്കണിസങ്കൽപ്പത്തിനു വിരുദ്ധമായും ചിത്രീകരിച്ചത് കേവലം കയ്യബദ്ധമല്ലെന്നത് നമ്മുടെ സങ്കൽപ്പങ്ങളെയും വികാരങ്ങളെയും വ്രണപ്പെടുത്തുന്ന അത്തരം ദുഷ്ടപ്രവൃത്തികൾ ഏഴോ എട്ടോ സ്ഥലങ്ങളിൽ നിന്നും ഒരേപോലെ പ്രസിദ്ധീകരിക്കപ്പെട്ടതിൽ നിന്ന് സാമാന്യബോധമുള്ള ആർക്കും മനസ്സിലാക്കാം.

ഇതരമതങ്ങളിലെ പൂജാബിംബങ്ങളെ ഇപ്രകാരം അരുതാത്തവിധം അവഹേളിക്കാൻ ആരെങ്കിലും പരിശ്രമിക്കുമോ? അങ്ങനെ അരുതാത്തത് ചെയ്താൽ അവിടെ ആവിഷ്കാരസ്വാതന്ത്ര്യവാദികൾ വരുമോ? ഈ അവഹേളനത്തെ നിയമപരമായി നേരിടാൻ നമുക്കാവണം. പ്രതികരണമില്ലായ്‌മ മരണതുല്യമാണ്. ചരിത്രത്തിൽ നിന്നു പാഠങ്ങൾ ഉൾക്കൊള്ളൂ.

ഈ അരുതായ്‌മ ചെയ്ത സ്ഥാപനങ്ങളെ നമ്മുടെ നാട്ടിൽ സാഹോദര്യവും സൗഹാർദ്ദവും പുലരണം എന്നിച്ഛിക്കുന്നവർ ഏവരും തീർത്തും ബഹിഷ്കരിക്കുക. ഇങ്ങനെ മത-സംസ്കാരങ്ങളെ നിന്ദിക്കുന്നവർ രാഷ്‌ട്രദ്രോഹികളാണെന്ന തിരിച്ചറിവോടെ മുന്നേറാൻ നമുക്കാവട്ടെ. ഇത്തരം ആസൂത്രിതമായ ദുഷ്പ്രവൃത്തികളെ കണ്ടില്ലെന്നു നടിച്ചാൽ നാളെ ആപത്കരമായിരിക്കും. ഈ സ്ഥാപനങ്ങളെ തീർത്തും ബഹിഷ്കരിക്കുക.“ എന്നാണ് സ്വാമി ചിദാനന്ദപുരിയുടെ വാക്കുകൾ.

Tags: Swami Chidananda Puri
Share
Tweet
SendShare

More News from this section

‘സതീശനും പിണറായിയും രാജിവെക്കണം’; നിയമസഭയിലേക്ക് മാർച്ച് നടത്തി ബിജെപി; ഗ്യാനേഷ് കുമാറിനെതിരെ പാസാക്കിയ പ്രമേയം കത്തിച്ച് എംഎൽഎമാർ

മുഖ്യമന്ത്രിയുടെ നിയമസാധുത ചോദ്യം ചെയ്ത് ബി.ബി. ഗോപകുമാര്‍; നിയമസഭ പിരിച്ചുവിടണമെന്ന് ആവശ്യം

ഇടിമിന്നലും ശക്തമായ മഴയും വരുന്നു; മൂന്ന് ദിവസത്തിനകം തുലാവർഷമെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, ഒക്ടോബർ 15നും 16നും വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം

‘വടിവാളിന് വെട്ടി റെഡിയാക്കും’; തിരുവൻവണ്ടൂരിൽ ലഹരിസംഘത്തിന്റെ ആക്രമണം; ഇലക്ട്രിക് പോസ്റ്റ് കാറിടിച്ച് തകർത്തു; മൂന്ന് പേർ പിടിയിൽ

അനധികൃത നിയമന വിവാദം; സീമാറ്റിലെ പദവി രാജിവെച്ച് ബിആർഎം ഷഫീറിന്റെ ഭാര്യ

കുട്ടികളുടെ വൈകാരികതയെ ചൂഷണം ചെയ്ത് അക്രമങ്ങൾ സൃഷ്ടിക്കാൻ ശ്രമം; ഭാരതത്തിന്റെ മുന്നേറ്റമാണ് രാഷ്‌ട്രവിരുദ്ധരെ അസ്വസ്ഥരാക്കുന്നത്: സ്വാമി ചിദാനന്ദപുരി

Latest News

ഇൻഡി നേതാക്കളുടെ ആവശ്യം തള്ളി ചീഫ് ജസ്റ്റിസ്; തെരുവ് പ്രതിഷേധത്തിന് പകരം നിയമവഴി തേടാൻ നിർദേശം

ആകാശത്ത് പറന്ന വിമാനങ്ങള്‍ക്കു പിന്നാലെ ഓടിയ ബാല്യം; ഇന്ന് വ്യോമസേനയിലെ ചരിത്രനേട്ടവുമായി ഭാവന കാന്ത്

ഗുരുദ്വാരയിൽ കയറി മുദ്രാവാക്യം വിളിയും പ്രതിഷേധവും; കെജ്‌രിവാൾ ഉൾപ്പെടെയുള്ള എഎപി നേതാക്കൾക്കെതിരെ എഫ്‌ഐആർ; നടപടി ഡൽഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റിയുടെ പരാതിയിൽ  

സൗദി വിമാനത്താവളങ്ങളില്‍ തുടര്‍ച്ചയായ ആക്രമണം; പരിക്കേറ്റ ഇന്ത്യക്കാരില്‍ ഒരാള്‍ മരിച്ചു

ജന്തർ മന്തറിൽ ഇനി പ്രതിഷേധ വേദിയല്ല; ഡൽഹിയിൽ മൂന്ന് പുതിയ സ്ഥലങ്ങൾ പ്രഖ്യാപിച്ച് പോലീസ്; മാറ്റം സുപ്രീം കോടതി നിർദ്ദേശപ്രകാരം രൂപീകരിച്ച കമ്മറ്റിയുടെ ശുപാർശ പ്രകാരം

‘വോട്ട് ചോരി’ ആരോപണത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ യോഗി ആദിത്യനാഥ്; കോണ്‍ഗ്രസ് നേതൃത്വത്തെ മാറ്റണമെന്ന് ആവശ്യം

ഇന്ത്യയിലേക്കുള്ള യാത്രയ്‌ക്കിടെ കാണാതായ കപ്പൽ മരുഭൂമിയിൽ കണ്ടെത്തി; 500 വർഷം മണലിനടിയിൽ, ഒളിഞ്ഞിരുന്നത് സ്വർണവും ചെമ്പും ആനക്കൊമ്പുകളും

കുടുംബവഴക്ക് കൊലപാതകത്തിൽ കലാശിച്ചു; അച്ഛന്റെ തലയ്‌ക്ക് കാപ്പിക്കമ്പുകൊണ്ട് അടിച്ച് മകൻ, കോട്ടയം മണിമലയിൽ അച്ഛന് ദാരുണാന്ത്യം, മകൻ സച്ചു അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies