12 വയസ്സുള്ളപ്പോഴാണ് പ്രശ്നങ്ങൾ തുടങ്ങിയത്; ഫോൺ തല്ലിത്തകർത്തു! മൂന്ന് വർഷം സംസാരിച്ചിട്ടില്ല; അനുഭവം പങ്കുവെച് കജോൾ
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

12 വയസ്സുള്ളപ്പോഴാണ് പ്രശ്നങ്ങൾ തുടങ്ങിയത്; ഫോൺ തല്ലിത്തകർത്തു! മൂന്ന് വർഷം സംസാരിച്ചിട്ടില്ല; അനുഭവം പങ്കുവെച് കജോൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 25, 2026, 04:05 pm IST
Facebook
Twitter
WhatsAppTelegram

ബോളിവുഡ് താരം കജോളും മകൾ നൈസ ​ദേവ്​ഗണും തമ്മിലുള്ള ബന്ധംആരാധകർക്ക് സുപരിചിതമാണ്. എന്നാൽ തങ്ങൾക്കിടയിൽ വർഷങ്ങളോളം നീണ്ടുനിന്ന വലിയൊരു അകൽച്ചയുണ്ടായിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം ഇപ്പോൾ. പ്രശസ്ത യൂട്യൂബർ ലില്ലി സിംഗിന് നൽകിയ അഭിമുഖത്തിലാണ് തന്റെ കുടുംബജീവിതത്തിലെ വെല്ലുവിളികളെക്കുറിച്ച് കജോൾ മനസുതുറന്നത്.

​മകളുടെ കൗമാരപ്രായത്തിൽ ഒരു അമ്മയെന്ന നിലയിൽ താൻ അനുഭവിച്ച മാനസിക പ്രയാസങ്ങളെക്കുറിച്ചാണ് കജോൾ പ്രധാനമായും സംസാരിച്ചത്. നൈസയ്‌ക്ക് 12 വയസ്സുള്ളപ്പോഴാണ് പ്രശ്നങ്ങൾ തുടങ്ങിയത്. പ്രായത്തിന്റേതായ ഹോർമോൺ വ്യതിയാനങ്ങളും പെരുമാറ്റത്തിലെ മാറ്റങ്ങളും വലിയ തർക്കങ്ങൾക്ക് വഴിവെച്ചു. അഭിപ്രായവ്യത്യാസങ്ങൾ രൂക്ഷമായതോടെ ഏകദേശം മൂന്ന് വർഷത്തോളം ഇരുവരും തമ്മിൽ സംസാരിക്കാത്ത അവസ്ഥയുണ്ടായി. ​തർക്കങ്ങൾക്കിടയിൽ ഒരിക്കൽ നിയന്ത്രണം നഷ്ടപ്പെട്ട കജോൾ നൈസയുടെ പുതിയ ഫോൺ തല്ലിത്തകർക്കുക പോലുമുണ്ടായി. ​ഇന്ന് നൈസയുമായി തനിക്ക് വളരെ അടുത്ത ബന്ധമാണുള്ളതെന്നും പഴയ പ്രതിസന്ധികളെല്ലാം തങ്ങൾ അതിജീവിച്ചുവെന്നും കജോൾ അഭിമുഖത്തിൽ പറഞ്ഞു.

തന്റെ അനുഭവം പങ്കുവെക്കുന്നതിലൂടെ ഇന്നത്തെ കാലത്തെ മാതാപിതാക്കൾക്കും കൗമാരക്കാർക്കും ചില പ്രധാന ഉപദേശങ്ങളും കജോൾ നൽകുന്നുണ്ട്. മക്കൾ കൗമാരത്തിലേക്ക് കടക്കുമ്പോൾ അവരുടെ സ്വഭാവത്തിലുണ്ടാകുന്ന മാറ്റങ്ങൾ സ്വാഭാവികമാണെന്ന് തിരിച്ചറിയണം. വൈകാരികമായി പ്രതികരിക്കാതെ ക്ഷമയോടെ സാഹചര്യങ്ങളെ നേരിടാൻ മാതാപിതാക്കൾ ശ്രമിക്കണം. എത്ര വലിയ പിണക്കമാണെങ്കിലും സംസാരിക്കാതിരിക്കുന്നത് അകൽച്ച വർദ്ധിപ്പിക്കും. മക്കൾക്ക് തങ്ങളുടെ കാര്യങ്ങൾ തുറന്നു പറയാനുള്ള ഒരു ‘സേഫ് സ്പേസ്’ വീട്ടിൽ ഒരുക്കണം. മക്കൾ വളരുമ്പോൾ അവർക്ക് സ്വന്തമായ വ്യക്തിത്വവും അഭിപ്രായങ്ങളും ഉണ്ടാകുമെന്നും അത് ഉൾക്കൊള്ളാൻ മാതാപിതാക്കൾക്ക് സമയമെടുക്കുമെന്നും താരം കൂട്ടിച്ചേർത്തു.

Tags: kojalnysa
Share
Tweet
SendShare

More News from this section

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

യുപി രാജ്യസഭാ തെരഞ്ഞെടുപ്പ്; എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി  

 പ്രശസ്ത ഗസൽ ഗായകന്റെ മുംബൈയിലെ വീട്ടിൽ തീപിടിത്തം;  ഭാര്യയെ രക്ഷപ്പെടുത്തിയത് ശുചിമുറിയുടെ ജനലിലൂടെ

ഹാഷിം മൂസയ്‌ക്ക് സഹായം നൽകിയവർ ആരെല്ലാം? ബുദ്ഗാമിൽ ഭക്ഷണവും മരുന്നുകളും അടങ്ങിയ ബാഗ് കണ്ടെത്തി

Latest News

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധി

12.5കോടി ഇന്ത്യക്കാർ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വോട്ട് ചെയ്തു പോലും!! ബ്രസീലിനെ ഇന്ത്യയെന്ന് തെറ്റിദ്ധരിച്ച് ട്രംപ്; ഒരു കയ്യബദ്ധം നാറ്റിക്കരുത്!!!

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies