'മാ കാളിയുടെ അനുഗ്രഹം, സൈന്യത്തിന്റെ കാവല്‍'; ബംഗാളില്‍ വൈകാരിക കത്തുമായി മോദിയും താക്കീതുമായി അമിത് ഷായും
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘മാ കാളിയുടെ അനുഗ്രഹം, സൈന്യത്തിന്റെ കാവല്‍’; ബംഗാളില്‍ വൈകാരിക കത്തുമായി മോദിയും താക്കീതുമായി അമിത് ഷായും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 27, 2026, 09:27 pm IST
Facebook
Twitter
WhatsAppTelegram

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പ്രചാരണം സമാപിക്കുമ്പോള്‍, വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ആത്മീയതയും സുരക്ഷാ ഉറപ്പും ആയുധമാക്കി ബിജെപി. ഒരു വശത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗാള്‍ ജനതയ്‌ക്ക് വൈകാരികമായ കത്തെഴുതിയപ്പോള്‍, മറുവശത്ത് അക്രമം തടയാന്‍ കേന്ദ്രസേനയുടെ കാവല്‍ ഉറപ്പുനല്‍കി ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്തെത്തി. ബംഗാളിലെ വോട്ടര്‍മാര്‍ക്ക് അയച്ച തുറന്ന കത്തില്‍ അതീവ വൈകാരികമായ ഭാഷയിലാണ് പ്രധാനമന്ത്രി സംസാരിച്ചത്.

കടുത്ത ചൂടിലും തളരാതെ പ്രചാരണം നടത്താന്‍ തനിക്ക് കരുത്ത് നല്‍കിയത് ‘മാ കാളി’യുടെ അനുഗ്രഹമാണെന്ന് മോദി കുറിച്ചു. ബംഗാളിലെ ഓരോ റാലിയും തനിക്ക് ഒരു രാഷ്‌ട്രീയ പരിപാടിയല്ല, മറിച്ച് ഒരു പുണ്യ തീര്‍ത്ഥാടനമായിരുന്നുവെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഭയത്തിന്റെ നിഴലില്‍ നിന്ന് ബംഗാള്‍ മുക്തമാകണമെന്നും വികസിത ബംഗാളിനായി യുവാക്കളും സ്ത്രീകളും ബിജെപിക്കൊപ്പം നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘ഗുണ്ടകളെ ഭയപ്പെടേണ്ട’ ബെഹലയില്‍ നടന്ന റോഡ് ഷോയില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ കടുത്ത ഭാഷയിലാണ് അമിത് ഷാ പ്രതികരിച്ചത്. വോട്ടെടുപ്പ് കഴിഞ്ഞാലും തൃണമൂല്‍ ‘ഗുണ്ടകളുടെ’ അക്രമം ഭയന്ന് ആരും മാറിനില്‍ക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി അധികാരത്തില്‍ വന്നാലും അടുത്ത 60 ദിവസത്തേക്ക് കൂടി കേന്ദ്രസേന ബംഗാളില്‍ തുടരുമെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കിയ ശേഷമേ സൈന്യം മടങ്ങൂ എന്നും അദ്ദേഹം പ്രഖ്യാപിച്ചു.

അക്രമം വഴി തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന വ്യക്തമായ സന്ദേശമാണ് ആഭ്യന്തര മന്ത്രി നല്‍കിയത്. ഏപ്രില്‍ 29-ന് നടക്കുന്ന രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 142 മണ്ഡലങ്ങളാണ് പോളിംഗ് ബൂത്തിലെത്തുന്നത്. അഴിമതിയും സ്ത്രീ സുരക്ഷയും ചര്‍ച്ചയാകുന്ന ഈ ഘട്ടത്തില്‍, പ്രധാനമന്ത്രിയുടെ ആത്മീയമായ സമീപനവും അമിത് ഷായുടെ കര്‍ക്കശമായ സുരക്ഷാ ഉറപ്പും വോട്ടര്‍മാരെ എത്രത്തോളം സ്വാധീനിക്കുമെന്ന് രാഷ്‌ട്രീയ ലോകം ഉറ്റുനോക്കുന്നു.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ കോട്ടകളില്‍ വിള്ളലുണ്ടാക്കാന്‍ ഈ തന്ത്രങ്ങള്‍ സഹായിക്കുമെന്നാണ് ബിജെപി പാളയത്തിലെ കണക്കുകൂട്ടല്‍. വോട്ടെടുപ്പ് സമാധാനപരമായി പൂര്‍ത്തിയാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ എല്ലാ മണ്ഡലങ്ങളിലും കനത്ത സുരക്ഷാ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ബംഗാളിന്റെ സാംസ്‌കാരിക പൈതൃകവും ആത്മീയതയും ഉയര്‍ത്തിക്കാട്ടിയുള്ള ബിജെപിയുടെ അവസാന വട്ട പ്രചാരണം വോട്ടെടുപ്പില്‍ നിര്‍ണ്ണായകമാകും.

Tags: Narendra ModiAmith shabengal election
Share
Tweet
SendShare

More News from this section

എസ്സിഒ ഉച്ചകോടി: പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് താജിക്കിസ്ഥാനിലേക്ക്

നെഞ്ചിലെ അണുബാധയെ തുടര്‍ന്ന് ചികിത്സ; മുതിര്‍ന്ന ബിജെപി നേതാവ് അദ്വാനി ആശുപത്രി വിട്ടു

കുലസായി ദസറ; കുലശേഖരപട്ടണത്ത് ഭക്തജനപ്രവാഹം; മുത്താരമ്മൻ ക്ഷേത്രത്തിൽ മഹിഷാസുരസംഹാരം നാളെ അർധരാത്രി

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്, അക്രമികളെ ഉടൻ പിടികൂടാൻ ഫഡ്നാവിസിന്റെ നിർദേശം, ‘ഒരു ഗ്യാങ്ങിനെയും വെറുതെ വിടില്ല’; കർശന നടപടിയെന്ന് ഏകനാഥ് ഷിൻഡെ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

Latest News

ഏഷ്യന്‍ പാരാ ഗെയിംസ്: ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് സ്വര്‍ണവും വെള്ളിയും; ഗെയിംസ് റെക്കോര്‍ഡോടെ മോന അഗര്‍വാള്‍

കള്ളക്കടൽ മുന്നറിയിപ്പ്; 1.4 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ; തിരുവനന്തപുരത്തും കന്യാകുമാരിയിലും കടലാക്രമണ സാധ്യത

ഫ്രാൻസിൽ സമരത്തിന്റെ മറവിലെ അക്രമങ്ങൾ അംഗീകരിക്കില്ല: മാക്രോൺ

മദ്യലഹരിയിൽ പിതാവിന്റെ കുത്തേറ്റു; കൊട്ടാരക്കരയിൽ പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരിക്ക്

സുതാര്യമായ മേൽക്കൂരയും വിശാലമായ ജനാലകളും; പശ്ചിമഘട്ടം കൺമുന്നിൽ; മധുര–ഗുരുവായൂർ എക്സ്പ്രസിൽ പ്രകൃതിഭംഗി ആസ്വദിക്കാം; വിസ്റ്റാഡോം ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

തുലാവർഷം ശക്തമാകുന്നു; ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്

സിംബാബ്വെയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര; സ്മൃതിയെ മറികടന്ന് ഷഫാലി വര്‍മ്മയുടെ റെക്കോര്‍ഡ്

ആലപ്പുഴയിലെ രണ്ടുവയസ്സുകാരന്റെ മരണം; പോഷകാഹാരക്കുറവ് കണ്ടെത്തിയതോടെ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു, മൂന്ന് ഉദ്യോഗസ്ഥരോട് വിശദീകരണം തേടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies