കാര്യവട്ടത്ത് ഡോക്ടര്‍മാരെന്ന വ്യാജേന വാടകയ്ക്ക് താമസം; പെണ്‍വാണിഭ സംഘത്തിലെ രണ്ട് ബംഗ്ലാദേശി യുവതികളടക്കം എട്ടുപേര്‍ പിടിയില്‍
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കാര്യവട്ടത്ത് ഡോക്ടര്‍മാരെന്ന വ്യാജേന വാടകയ്‌ക്ക് താമസം; പെണ്‍വാണിഭ സംഘത്തിലെ രണ്ട് ബംഗ്ലാദേശി യുവതികളടക്കം എട്ടുപേര്‍ പിടിയില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 30, 2026, 03:04 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: തിരുവനന്തപുരത്ത് പെണ്‍വാണിഭ സംഘത്തിലെ എട്ട് പേര്‍ പിടിയില്‍. തലസ്ഥാനത്തെ കാര്യവട്ടത്ത് അനധികൃതമായി താമസിച്ച് വരികയായിരുന്നു ഇവര്‍. ഇതില്‍ രണ്ട് ബംഗ്ലാദേശി യുവതികളാണ്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരുള്‍പ്പെടെ പെണ്‍വാണിഭ സംഘത്തില്‍പ്പെട്ട എട്ടുപേരാണ് പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച രാത്രി കഴക്കൂട്ടം പോലീസും കേരള ഭീകരവിരുദ്ധ സേനയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്. കാര്യവട്ടത്തെ ഒരു വീട് വാടകയ്‌ക്കെടുത്ത് താമസിച്ചുവരികയായിരുന്നു ഇവര്‍. ഈ മാസം ആദ്യമാണ് സംഘം ഇവിടെ താമസം തുടങ്ങിയത്.

തങ്ങള്‍ ഡോക്ടര്‍മാരാണെന്ന് വീട്ടുടമസ്ഥനെ തെറ്റിദ്ധരിപ്പിച്ചാണ് ഇവര്‍ വീട് വാടകയ്‌ക്ക് എടുത്തതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ഒരു മാസമായി സംഘം തിരുവനന്തപുരത്തെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. പിടിയിലായ രണ്ട് ബംഗ്ലാദേശി യുവതികള്‍ക്കെതിരെ പാസ്പോര്‍ട്ട് നിയമപ്രകാരം അനധികൃത താമസത്തിന് കേസെടുത്തു. പെണ്‍വാണിഭ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന മറ്റ് ആറുപേരെയും കസ്റ്റഡിയിലെടുത്തു. എ.ടി.എസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് കഴക്കൂട്ടം പോലീസ് രാത്രിയോടെ വീട് വളയുകയായിരുന്നു.

ബംഗ്ലാദേശി യുവതികള്‍ക്കെതിരെയും പെണ്‍വാണിഭ സംഘത്തിനെതിരെയും രണ്ട് പ്രത്യേക കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് വ്യാജ രേഖകളും തിരിച്ചറിയല്‍ കാര്‍ഡുകളും ഉപയോഗിച്ച് അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശി പൗരന്മാരെ കണ്ടെത്താന്‍ പോലീസ് പരിശോധന ശക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലും തിരുവനന്തപുരത്തെ ഒരു സ്പായില്‍ നിന്ന് സമാനമായ രീതിയില്‍ രണ്ട് ബംഗ്ലാദേശി യുവതികളെ പോലീസ് പിടികൂടിയിരുന്നു. നഗരത്തില്‍ ഇത്തരം സംഘങ്ങള്‍ വ്യാപിക്കുന്നത് തടയാന്‍ കര്‍ശനമായ നിരീക്ഷണം തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Tags: Thiruvananthapuramsex racketPOLICE RAIDtwo bangladeshi womeneight arrested
Share
Tweet
SendShare

More News from this section

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

Latest News

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies