"ഈ പാടം എനിക്ക് കൃഷിചെയ്യാൻ തരുമോ” സന്തോഷത്തോടെ കുഞ്ഞമ്മദ് സമ്മതിച്ചു, അതിഥിത്തൊഴിലാളിയല്ല, അതിഥികർഷകൻ! തരിശുഭൂമിയിൽ അന്നം വിളയിച്ച് ഒരു ബിഹാറി മാതൃക
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“ഈ പാടം എനിക്ക് കൃഷിചെയ്യാൻ തരുമോ” സന്തോഷത്തോടെ കുഞ്ഞമ്മദ് സമ്മതിച്ചു, അതിഥിത്തൊഴിലാളിയല്ല, അതിഥികർഷകൻ! തരിശുഭൂമിയിൽ അന്നം വിളയിച്ച് ഒരു ബിഹാറി മാതൃക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 1, 2026, 11:44 am IST
FacebookTwitterWhatsAppTelegram

വടകര: തരിശുഭൂമികൾ നോക്കി നെടുവീർപ്പിടുന്ന മലയാളികൾക്ക് ബിഹാറിൽ നിന്നെത്തിയ ഒരു ‘അതിഥി’ വലിയൊരു പാഠം നൽകുകയാണ്. അധ്വാനിക്കാനുള്ള മനസ്സുണ്ടെങ്കിൽ ഈ മണ്ണിൽ പൊന്ന് വിളയിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് 45-കാരനായ സിയാ ഉൽ ഹഖ്.

വടകര തിരുവള്ളൂർ പഞ്ചായത്തിലെ ശാന്തിനഗറിൽ രണ്ടേക്കർ പാടം പാട്ടത്തിനെടുത്ത് സിയ കൊയ്തെടുത്തത് രണ്ട് ടൺ നെല്ലാണ്. വിത്ത് കൊണ്ടുവന്നത് ബംഗാളിൽനിന്നാണ്. പൊന്നി അരിക്ക് തുല്യമായ മേന്മയുള്ള അരിയാണ് സിയ ഉത്പാദിപ്പിച്ചത്. ഇതിനകം ഒന്നര ക്വിന്റൽ അരി വിറ്റുപോയി. കിലോയ്‌ക്ക് 57 രൂപ നിരക്കിലാണ് വില്പന.

12 വർഷം മുൻപാണ് ബിഹാറിലെ കിഷൻഗഞ്ചിൽ നിന്നും സിയ കേരളത്തിലെത്തുന്നത്. തെങ്ങുകയറ്റമായിരുന്നു പ്രധാന തൊഴിൽ. എന്നാൽ തന്റെ നാട്ടിൽ പിതാവിനൊപ്പം കൃഷിചെയ്ത ആ പഴയ കർഷകൻ സിയയുടെ ഉള്ളിൽ എപ്പോഴുമുണ്ടായിരുന്നു. കേരളത്തിലെ തരിശായി കിടക്കുന്ന വയലുകൾ കണ്ടപ്പോഴെല്ലാം അവിടെ വിത്തെറിയാൻ അദ്ദേഹം ആഗ്രഹിച്ചു. തിരുവള്ളൂർ ശാന്തിനഗറിലെ കുഞ്ഞമ്മദിന്റെ പാടത്ത് ഒരിക്കൽ നെല്ല് കൊയ്തിരുന്നു സിയ. അങ്ങനെ അദ്ദേഹവുമായി പരിചയമായി. ആ പരിചയത്തിൽ കഴിഞ്ഞ ഡിസംബറിൽ അദ്ദേഹത്തെ കണ്ട് ചോദിച്ചു; “ഈ പാടം എനിക്ക് കൃഷിചെയ്യാൻ തരുമോ.” സന്തോഷത്തോടെ കുഞ്ഞമ്മദ് സമ്മതിച്ചു.

ഏകദേശം 84,000 രൂപ കൃഷിക്കായി ചെലവായെങ്കിലും ലാഭനഷ്ടക്കണക്കുകളേക്കാൾ സിയയെ സന്തോഷിപ്പിക്കുന്നത് തനിക്കും നാട്ടുകാർക്കും അരി നൽകാൻ കഴിഞ്ഞു എന്നതാണ്. കൃഷി തുടരുമെന്ന് സിയ പറഞ്ഞു.

Tags: vadakara
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies