ചെന്നൈ: തെന്നിന്ത്യൻ നായികാ താരം തൃഷ കൃഷ്ണൻ തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി. തമിഴ്നാട്ടിൽ വോട്ടെണ്ണൽ ദിനം കൂടിയായ ഇന്ന് താരത്തിന്റെ ജന്മദിനമാണ് . നടൻ വിജയുടെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നാലെ ഈ തെരഞ്ഞെടുപ്പിൽ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങൾ നേരിട്ട വ്യക്തിയാണ് തൃഷ. നടിയുമായി വിജയിയ്‌ക്ക് അവിഹിത ബന്ധമുണ്ടെന്നായിരുന്നു ആരോപണങ്ങള്‍. അതിനാൽ തന്നെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ നടിയുടെ മഹാക്ഷേത്ര ദർശനം ഏറെ ചർച്ചകൾക്ക് വഴിവെക്കുന്നു.
നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം (ടിവികെ)യ്‌ക്ക് ഈ തെരഞ്ഞെടുപ്പ് ഫലം നിർണായകമാണ്. വിജയ് രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങിയതിന് പിന്നാലെ വിജയുടെ വ്യക്തിജീവിതവും വളരെയധികം ചർച്ചയായിരുന്നു. വിജയുടെ വിവാഹമോചന വാർത്തകൾ പുറത്തുവന്നതും തൃഷയും വിജയും ഒന്നിച്ച് പൊതുവേദിയിലെത്തിയതുമെല്ലാം തമിഴ്നാട് രാഷ്‌ട്രീയത്തില്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. വോട്ട് ചെയ്തതിന് ശേഷം വിരലിലെ മഷി ഉയർത്തിക്കാണിച്ചുകൊണ്ടുള്ള ചിത്രം തൃഷ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചപ്പോള്‍ 2013 ലെ വിജയ് -തൃഷ ഹിറ്റ് ചിത്രമായ ഗില്ലിയിലെ അർജുനാർ വില്ല് ഗാനത്തിന്റെ വിസിൽ ഭാഗമായിരുന്നു പോസ്റ്റിനൊപ്പം ഉണ്ടായിരുന്നത്.ടി.വി.കെയുടെ ചിഹ്നമാണ് വിസിൽ. ആ ഭാഗം തന്നെ തൃഷ ഉപയോഗിച്ചത് വിജയ് യെ പിന്തുണക്കുന്നു എന്നതിന്റെ സൂചനയാണെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കള്‍ അഭിപ്രായപ്പെട്ടിരുന്നു.
തിരുപ്പതി ക്ഷേത്ര ദർശനത്തിനെത്തിയ തൃഷ ടിവികെയുടെ പതാകയുടെ നിറമുള്ള ഷാൾ ആയിരുന്നു പുതച്ചിരുന്നത്. ഇതും മാധ്യമങ്ങൾ വാർത്തയാക്കിയിട്ടുണ്ട്.















