പാലക്കാട് : പോലീസുദ്യോഗസ്ഥരെ വെല്ലുവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത് CPM പാലക്കാട് ജില്ലാ സെക്രട്ടറി ഇ. എൻ. സുരേഷ് ബാബു.
“DySP യും സിഐയുമൊക്കെ ഇവിടെത്തന്നെ ഉണ്ടാകുമല്ലോ, എടാ പോലീസുകാരാ നിന്റെ ഫോട്ടോ CCTV യിൽ തെളിഞ്ഞിട്ടുണ്ട്. ഇനി ഇങ്ങോട്ട് കയറിയാൽ ഞങ്ങൾ വിടില്ല. ഞങ്ങൾക്ക് ഉള്ളത് പോലെ നിങ്ങൾക്കും കുടുംബം ഒക്കെ ഉണ്ടല്ലോ?
ഭരണത്തിൽ ഉള്ളപ്പോൾ ഞങ്ങൾ കുറച്ച് സംയമനം പാലിക്കും. ഇനി ഞങ്ങൾക്ക് ഒന്നും നോക്കാനില്ല. ഞങ്ങൾക്ക് ഇനി മുകളിൽ ആകാശവും താഴെ ഭൂമിയുമാണ്. നമുക്ക് ഇനിയും സമയമുണ്ട് . നല്ല രീതിയിൽ തെരുവിൽ വച്ച് കാണാം.
എവിടെ വച്ചും എങ്ങനെയും കാണാൻ ഞങ്ങൾക്ക് ഒരു മടിയുമില്ല . ഞങ്ങളുടെ ആപ്പീസിലേക്ക് ഒരു കല്ല് വീണപ്പോൾ കൂടിയ ആളുകളാണ് ഇത്
അതുകൊണ്ട് ഇക്കാര്യങ്ങൾ ന്യായമായി പോകുന്നതായിരിക്കും നല്ലത്”.ഇ. എൻ. സുരേഷ് ബാബു പറഞ്ഞു.
നാടിന്റെ ക്രമസമാധാനം നല്ല നിലയിൽ കൊണ്ടുപോകണം എന്ന് ആഗ്രഹിക്കുന്ന പാർട്ടിയാണ് സിപിഎം എന്നും ഇ. എൻ. സുരേഷ് ബാബു അവകാശപ്പെട്ടു.
ഇന്നലെ പാലക്കാട് കോൺഗ്രസ് സിപിഎം സംഘർഷത്തിനിടെ സിപിഎം പ്രവർത്തകർക്ക് നേരെ പോലീസ് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ കയറി ലാത്തി വീശിയിരുന്നു . സംഭവത്തിൽ മൂന്നു എസ് എഫ് ഐ ക്കാർക്ക് പരിക്കേറ്റിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് നടന്ന പ്രകടനത്തിലാണ് പോലീസിനെതിരെ സിപിഎം ജില്ലാ സെക്രട്ടറി തിരിഞ്ഞത്.















