തൃശ്ശൂർ: ബെംഗളൂരുവിൽ വെച്ച് മലയാളിയിൽ നിന്ന് മർദനവും ലൈംഗിക അതിക്രമവും നേരിട്ട യുവതി മരിച്ചു. വാടാനപ്പള്ളി സ്വദേശിയായ 47കാരിയാണ് മരിച്ചത്. ഇവർ തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. ഇന്ന് വൈകിട്ടാണ് മരണം സംഭവിച്ചത്. തെരുവുനായകൾക്കായി ഷെൽട്ടർ ഹോം നടത്തിയിരുന്ന മലയാളി ദീപക് കൃഷ്ണയാണ് യുവതിയെ ആക്രമിച്ചത്. യുവതി ലൈംഗിക അതിക്രമത്തിനും ഇരയായിട്ടുണ്ടെന്നാണ് പൊലീസ് എഫ്ഐആറിൽ പറയുന്നത്. പ്രതി ദീപക് കൃഷ്ണ ഒളിവിലാണ്.
പ്രതി ലൈംഗിക ഉദ്ദേശത്തോടെ യുവതിയെ സമീപിച്ചെന്നും എതിർത്തതിന്റെ വൈരാഗ്യത്തിൽ മർദിച്ചതെന്നുമാണ് എഫ്ഐആർ. അന്വേഷണത്തിനായി കർണാടക പൊലീസ് തൃശൂരിലെ ആശുപത്രിയിൽ എത്തിയിട്ടുണ്ട്. ഇവർക്ക് നേരെ ഇക്കഴിഞ്ഞ മൂന്നാം തീയതിയാണ് ആക്രമണം ഉണ്ടായത്.
കാരണവർ വധക്കേസിലെ ഷെറിന്റെ സഹതടവുകാരിയായിരുന്നു യുവതി. ഷെറിന് ജയിലിൽ കിട്ടിയ വിഐപി പരിഗണന ഇവർ വെളിപ്പെടുത്തിയിരുന്നു. ദീപക്കിനായി പോലീസ് തിരച്ചിൽ തുടരുന്നു















