ബെംഗളൂരുവിലെ ക്രൂരമർദനം: തൃശൂർ സ്വദേശിനി സുനിത മരിച്ചു; പ്രതി ദീപക്കിനായി തിരച്ചിൽ ഊർജ്ജിതം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബെംഗളൂരുവിലെ ക്രൂരമർദനം: തൃശൂർ സ്വദേശിനി സുനിത മരിച്ചു; പ്രതി ദീപക്കിനായി തിരച്ചിൽ ഊർജ്ജിതം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 6, 2026, 02:32 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: ബെംഗളൂരുവിലെ തൊഴിലിടത്തിൽ വെച്ച് ലൈംഗികാതിക്രമം ചെറുക്കുന്നതിനിടെ തൊഴിലുടമയുടെ ക്രൂരമർദനത്തിന് ഇരയായ തൃശൂർ സ്വദേശിനി സുനിത (47) അന്തരിച്ചു. വാടാനപ്പള്ളി പാത്തംകല്ല് സ്വദേശിനിയായ ഇവർ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. പ്രതിയായ ബെംഗളൂരുവിൽ നായ സംരക്ഷണ കേന്ദ്രം നടത്തുന്ന മലയാളി ദീപക് കൃഷ്ണനായി കർണാടക പോലീസ് തൃശൂരിലെത്തി അന്വേഷണം ആരംഭിച്ചു. ഇന്ന് പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
​
നാട്ടിൽ 140-ഓളം തെരുവുനായ്‌ക്കളെ സംരക്ഷിച്ചിരുന്ന സുനിതയ്‌ക്ക് മൃഗസ്നേഹം ഏറെയായിരുന്നു. സ്കൂളുകളിൽ നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങൾ നൽകിയാണ് നായ്‌ക്കളെ വളർത്തിയിരുന്നത്. എന്നാൽ സ്കൂൾ അവധിക്കാലമായതോടെ നായ്‌ക്കൾക്ക് ഭക്ഷണം നൽകാൻ പ്രയാസമായി. ഈ സാഹചര്യത്തിലാണ് ബെംഗളൂരുവിലെ നായ സംരക്ഷണ കേന്ദ്രത്തിൽ ജോലിക്ക് ആളെ വേണമെന്ന പരസ്യം സുനിതയുടെ ശ്രദ്ധയിൽപ്പെടുന്നത്. മാസം 40,000 രൂപ ശമ്പളം വാഗ്ദാനം ചെയ്ത പരസ്യം കണ്ട് ഏപ്രിൽ 17-നാണ് സുനിതയും ഭർത്താവും മറ്റ് രണ്ട് സ്ത്രീകളും ബെംഗളൂരുവിലേക്ക് പോയത്.

മെയ് 3-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ദീപക് സുനിതയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയും ഇത് എതിർത്ത സുനിത നാട്ടിലേക്ക് മടങ്ങുമെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇതിൽ പ്രകോപിതനായ ദീപക് സുനിതയെ അതിക്രൂരമായി മർദിക്കുകയായിരുന്നു. തല ഭിത്തിയിലും അലമാരയിലും ഇടിപ്പിക്കുകയും നെഞ്ചിൽ ആഞ്ഞു ചവിട്ടുകയും ചെയ്തു. തടയാൻ ശ്രമിച്ച മറ്റ് സ്ത്രീകളെ കത്തി കാട്ടി ഭീഷണിപ്പെടുത്തി. ഗുരുതരമായി പരിക്കേറ്റ സുനിതയെ തൃശൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. താൻ സുനിതയെ മർദിച്ചതായി ദീപക് സമ്മതിക്കുന്ന ഓഡിയോ സന്ദേശം പുറത്തുവന്നിട്ടുണ്ട്.

പിടികിട്ടാനുള്ള പ്രതി ദീപക് കൃഷ്ണൻ നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കുന്നു. 2024-ൽ കൊച്ചിയിൽ വെച്ച് ഒരു മൃഗഡോക്ടറെ ഭീഷണിപ്പെടുത്തിയ കേസിൽ ഇയാൾ അറസ്റ്റിലായിട്ടുണ്ട്. കൊക്കെയ്ൻ കൈവശം വെച്ചതിനും ഇയാൾക്കെതിരെ കേസുണ്ട്. കൂടാതെ, സാമ്പത്തിക തട്ടിപ്പ് കേസിൽ ദുബായിൽ ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. സുനിതയുടെ മരണത്തോടെ ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തി അന്വേഷണം വ്യാപിപ്പിക്കാനാണ് പോലീസിന്റെ നീക്കം. നിലവിൽ വാടാനപ്പള്ളി പോലീസും ബെംഗളൂരു പോലീസും സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്.

Tags: Thrissurworker killed by owner
ShareTweetSendShare

More News from this section

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies