പശ്ചിമ ബംഗാളില്‍ സുവേന്ദു അധികാരി യുഗം; ബിജെപി നിയമസഭാ കക്ഷി യോഗത്തില്‍ അദ്ദേഹത്തെ ഔദ്യോഗികമായി നേതാവായി പ്രഖ്യാപിക്കുമെന്ന് സൂചന
Monday, June 22 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പശ്ചിമ ബംഗാളില്‍ സുവേന്ദു അധികാരി യുഗം; ബിജെപി നിയമസഭാ കക്ഷി യോഗത്തില്‍ അദ്ദേഹത്തെ ഔദ്യോഗികമായി നേതാവായി പ്രഖ്യാപിക്കുമെന്ന് സൂചന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 6, 2026, 01:53 pm IST
FacebookTwitterWhatsAppTelegram

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ തൂത്തെറിഞ്ഞു കൊണ്ട് ബിജെപി നേടിയ ചരിത്ര വിജയത്തിന് പിന്നാലെ, സംസ്ഥാനത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി സുവേന്ദു അധികാരിയെ തിരഞ്ഞെടുത്തേക്കും. മെയ് 8 വെള്ളിയാഴ്ച കൊല്‍ക്കത്തയില്‍ ചേരുന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തില്‍ അദ്ദേഹത്തെ ഔദ്യോഗികമായി നേതാവായി പ്രഖ്യാപിക്കുമെന്നാണ് സൂചന. തിരഞ്ഞെടുപ്പില്‍ വിജയിച്ച 207 ബിജെപി അംഗങ്ങളും യോഗത്തില്‍ പങ്കെടുക്കും. ബിജെപി സംസ്ഥാന ആസ്ഥാനത്ത് ഇത്രയധികം അംഗങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തതിനാല്‍ മറ്റൊരു വേദിയാകും യോഗത്തിനായി തിരഞ്ഞെടുക്കുക.

സംസ്ഥാന അധ്യക്ഷന്‍ സമിക് ഭട്ടാചാര്യ സുവേന്ദുവിന്റെ പേര് നിര്‍ദ്ദേശിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിയമസഭാ കക്ഷി നേതാവിനെ പ്രഖ്യാപിക്കും. തുടര്‍ന്ന് സുവേന്ദു അധികാരിയും സംഘവും രാജ്ഭവനിലെത്തി സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കും. രവീന്ദ്രനാഥ ടാഗോറിന്റെ ജന്മദിനമായ മെയ് 9 ശനിയാഴ്ചയാകും പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങില്‍ സംബന്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പശ്ചിമ ബംഗാളില്‍ ആദ്യമായാണ് ഒരു ബിജെപി സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത് എന്ന പ്രത്യേകതയും ഈ ചടങ്ങിനുണ്ട്.

ബംഗാള്‍ മണ്ണില്‍ ജനിച്ചു വളര്‍ന്ന, ബംഗാളി ഭാഷ സംസാരിക്കുന്ന ഒരാളാകണം മുഖ്യമന്ത്രിയെന്ന ബിജെപിയുടെ പ്രഖ്യാപനത്തിന് ഏറ്റവും അനുയോജ്യനായ നേതാവാണ് സുവേന്ദു അധികാരി. 2021-ല്‍ നന്ദിഗ്രാമില്‍ മമതയെ പരാജയപ്പെടുത്തിയ അദ്ദേഹം, ഇത്തവണ ഭവാനിപ്പൂരില്‍ വന്‍ ഭൂരിപക്ഷത്തിലാണ് അവരെ അട്ടിമറിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്ന സുവേന്ദു, പാര്‍ട്ടിയിലെ ആഭ്യന്തര തര്‍ക്കങ്ങളെത്തുടര്‍ന്ന് 2020-ലാണ് ബിജെപിയില്‍ ചേര്‍ന്നത്.

അഴിമതിക്കും നുഴഞ്ഞുകയറ്റത്തിനുമെതിരെ അദ്ദേഹം ഉയര്‍ത്തിയ ശബ്ദം ജനങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനം ചെലുത്തി. നന്ദിഗ്രാം പ്രക്ഷോഭകാലത്ത് മമതയുടെ വലംകൈ ആയിരുന്ന സുവേന്ദു, ഇന്ന് അവരുടെ രാഷ്‌ട്രീയ ആധിപത്യത്തിന് അന്ത്യം കുറിച്ചു കൊണ്ട് ബംഗാളിന്റെ ഭരണസാരഥ്യം ഏറ്റെടുക്കുകയാണ്.

Tags: bengalCMSUVENDHU ADHIKARI
ShareTweetSendShare

More News from this section

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

റെയിൽവേയിൽ നിയമലംഘനങ്ങൾക്ക് പിഴ വർധിപ്പിച്ചു; ടിക്കറ്റില്ലാ യാത്രയ്‌ക്ക് ഉയർന്ന ഫൈൻ

ജലത്തിനടിയിലും യോഗയുടെ അത്ഭുതം; ഐഎന്‍എസ് സത്വാഹനയില്‍ അണ്ടര്‍വാട്ടര്‍ യോഗാഭ്യാസവുമായി ഇന്ത്യന്‍ നാവികസേന

’50-ാം വയസ്സില്‍ 30-ാം വയസ്സിലേതിനേക്കാള്‍ ഊര്‍ജസ്വലരാകണം’; യോഗാദിനത്തില്‍ പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം

കർഷകർക്ക് വീണ്ടും കേന്ദ്രസഹായം; പിഎം-കിസാൻ 23-ാം ഗഡു വിതരണം, രാജ്യത്താകെ 9.44 കോടി ഗുണഭോക്താക്കൾക്ക് നേരിട്ട് പണം

ഇന്ത്യയുടെ സമുദ്രസുരക്ഷയ്‌ക്ക് കൂടുതല്‍ കരുത്തേകാന്‍ മൂന്ന് അത്യാധുനിക യുദ്ധക്കപ്പലുകള്‍; കമ്മീഷന്‍ ചെയ്ത് പ്രധാനമന്ത്രി

Latest News

കണ്ണൂർ പൈതൽ മലയിൽ ട്രെക്കിങ്ങിനിടെ ഇടിമിന്നലേറ്റ് യുവതി മരിച്ചു; രണ്ട് പേർക്ക് പരിക്ക്

ഐഎഫ്എഫ്‌കെ തിരുവനന്തപുരത്ത് തന്നെ; കൊച്ചിയിലേക്ക് മാറ്റുമെന്ന പ്രചാരണം തള്ളി മന്ത്രി

‘അമ്മ’യ്‌ക്ക് അഡ്‌ഹോക് കമ്മിറ്റി; രമേഷ് പിഷാരടി നേതൃത്വം, നാല് മാസത്തിനകം തിരഞ്ഞെടുപ്പ്

ചടയമംഗലത്ത് അന്താരാഷ്‌ട്ര യോഗ ദിനാചരണം: സേവാഭാരതി–ജഡായു പാറ ടൂറിസം സംയുക്ത പരിപാടി

പട്രോളിങ്ങിനിടെ അപകടം: കാലുകൾ മുറിച്ചുമാറ്റിയ പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കും

ഓൺലൈൻ ഭക്ഷണവിതരണത്തിന്റെ മറവിൽ ലഹരി കടത്ത്: കർശന മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി

ജവാൻ മദ്യ ഉൽപ്പാദനം നിലച്ച വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്; ഉടൻ പുനരാരംഭിക്കും; പ്രതിസന്ധിക്ക് പിന്നിൽ LDF സർക്കാരിന്റെ വീഴ്ച: എം. ലിജു

‘അമ്മ’ ഭരണസമിതി മുഴുവൻ രാജിവെച്ചു: സംഘടനാ ചരിത്രത്തിൽ അപൂർവ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies