സതീശൻ കസേരയിൽഇരിക്കും മുമ്പേ തെരുവിൽ വിളയാടി ലീഗ്: സാംസ്കാരിക കേരളം ഭയപ്പെട്ടത് സംഭവിക്കുന്നു : എൻ .ഹരി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സതീശൻ കസേരയിൽഇരിക്കും മുമ്പേ തെരുവിൽ വിളയാടി ലീഗ്: സാംസ്കാരിക കേരളം ഭയപ്പെട്ടത് സംഭവിക്കുന്നു : എൻ .ഹരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 14, 2026, 07:13 pm IST
Facebook
Twitter
WhatsAppTelegram

കോട്ടയം : വിഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു മണിക്കൂറുകൾക്കുള്ളിൽ കോൺഗ്രസിനെ നിലം തൊടിക്കാതെ മുസ്ലിം ലീഗ് സംസ്ഥാനത്ത് ഉടനീളം നടത്തുന്ന പ്രകടനങ്ങൾ കേരളം എങ്ങോട്ടാണ് പോകുന്നതെന്നതിന്റെ ഉത്തമ ഉദാഹരണമാണെന്ന് ബിജെപി നേതാവ് എൻ. ഹരി.

സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു മണിക്കൂറുകൾക്കുള്ളിൽ ലീഗിന്റെ നേതൃത്വത്തിൽ കേരളത്തിൽ ഉടനീളം പ്രകടനം നടത്തുകയാണ്. അതിൽ തൊടുപുഴയിലുയർന്നു കേട്ട മുദ്രാവാക്യം അത്യന്തം അപകടകരമാണ്. ഒരു മതാധിപത്യ രാഷ്‌ട്രീയ സൂചന നൽകുന്നതാണ് ആ മുദ്രാവാക്യം വിളികൾ.

തൊടുപുഴയിൽ മുസ്ലിം ലീഗ് പ്രവർത്തകർ ഉയർത്തിയ “ലീഗ് ഭരിക്കും കേരളനാട്” എന്ന മുദ്രാവാക്യം കേരള സമൂഹം ഗൗരവത്തോടെ കാണേണ്ട വിഷയമാണ്. അതിനൊപ്പം വെള്ളാപ്പള്ളി നടേശനെയും സുകുമാരൻ നായരെയും അധിക്ഷേപിച്ച് വിളിച്ച മുദ്രാവാക്യങ്ങൾ കേരളത്തിന്റെ സാമൂഹിക ഐക്യത്തിന് മേലുള്ള വെല്ലുവിളിയായി മാറുന്നു.

ഇന്ന് കേരളത്തിൽ ചില ശക്തികൾ മതത്തിന്റെ പേരിൽ രാഷ്‌ട്രീയ അധീശത്വം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്. “കേരളം ഭരിക്കും” എന്ന അഹങ്കാര മുദ്രാവാക്യം വെറും രാഷ്‌ട്രീയ ആവേശമല്ല; അത് വർഗീയ രാഷ്‌ട്രീയത്തിന്റെ തുറന്ന പ്രഖ്യാപനമാണ്. മതവികാരങ്ങളെ ഉപയോഗിച്ച് സമൂഹത്തിൽ ഭിന്നത സൃഷ്ടിച്ച് അധികാരം പിടിക്കാനുള്ള നീക്കങ്ങളെ കേരളം തിരിച്ചറിയണം. മറ്റാരെങ്കിലും ഇത്തരത്തിലുള്ള മുദ്രാവാക്യങ്ങൾ ഉയർത്തിയിരുന്നെങ്കിൽ “കേരളം അപകടത്തിൽ” എന്ന് നിലവിളിച്ചേനെ. പക്ഷേ ലീഗ് ആയപ്പോൾ എല്ലാവരും മൗനം പാലിക്കുന്നു.

യുഡിഎഫ് ഭരണം ആരംഭിക്കുന്നതിനു മുമ്പ് തന്നെ ലീഗ് അണികൾ കേരളത്തിന്റെ തെരുവുകൾ നിയന്ത്രിക്കുന്ന അവസ്ഥയിലേക്ക് മാറിയിരിക്കുന്നു. മുഖ്യകക്ഷിയായ കോൺഗ്രസിന്റെയും ഭരണകക്ഷി നേതാക്കളുടെയും മൗനാനുവാദത്തോടെയാണ് ഇത്തരം പ്രകടനങ്ങൾ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മുസ്ലിംലീഗിന്റെ അധികാര ഹുങ്ക് തെളിയിക്കുന്ന ഇത്തരം പ്രകടനങ്ങൾ ഇനി ആവർത്തിക്കരുത്.

കേരളത്തിലെ ഭൂരിപക്ഷ സമുദായത്തിന് നേരെയുള്ള ഒരു വെല്ലുവിളിയായാണ് ഈ പ്രകടനത്തെ കാണുന്നത്. പ്രത്യേകിച്ചും സമുദായ നേതാക്കളെ അധിക്ഷേപിക്കുന്ന മുദ്രാവാക്യം വിളി ഉയർന്ന സാഹചര്യത്തിൽ. ഭരണഘടന ഉറപ്പു നൽകുന്ന അഭിപ്രായസ്വാതന്ത്ര്യം പ്രകടിപ്പിച്ച സമുദായ നേതാക്കളെ തെരുവിൽ അവഹേളിക്കുന്നത് കണ്ടുനിൽക്കാനാവില്ല.

രാജ്യത്തിന്റെ ഐക്യവും സംസ്കാരവും സംരക്ഷിക്കേണ്ട സമയമാണിത്. വർഗീയ അഹങ്കാര രാഷ്‌ട്രീയത്തിനെതിരെ ദേശീയ ചിന്ത ശക്തമായി ഉയരണം”.എൻ. ഹരി പറഞ്ഞു.

Tags: VD SATHEESHANBJP leader N Hari
Share
Tweet
SendShare

More News from this section

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ കേസ്; മുൻ കോൺഗ്രസ് നേതാവ് ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം, ശബ്ദസാമ്പിൾ ശേഖരിച്ച് പൊലീസ്

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

ശ്രീകൃഷ്ണ ജയന്തി; കണ്ണൂരിൽ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ  അഞ്ഞൂറിലേറെ ശോഭായാത്രകൾ

Latest News

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

എന്തൊരു ധൈര്യം!! ‘ആരും ഫോണിൽ റെക്കോർഡ് ചെയ്യുന്നില്ലല്ലോ, അതുകൊണ്ട് പറയാം, പത്തുവർഷം ഭരിച്ചപ്പോൾ പാർട്ടിക്കാർക്ക് അഹങ്കാരം കൂടി’; സിപിഎമ്മിനെതിരെ തോമസ് ഐസക്

അനാശാസ്യ കേന്ദ്രങ്ങളിൽ എത്തുന്നവരും കുറ്റക്കാർ; ‘കസ്റ്റമർ’ പ്രതിയല്ലെങ്കിൽ നിയമത്തിന്റെ ലക്ഷ്യം പരാജയപ്പെടും, ഭിന്നവിധികളിൽ വ്യക്തത വരുത്തി ഹൈക്കോടതി

സിപിഐയെ പിണക്കേണ്ടെന്ന് സിപിഎം; ഉപനേതൃപദവിയിൽ വിട്ടുവീഴ്ച, പ്രതിപക്ഷ ഉപനേതൃസ്ഥാനം ഒഴിച്ചിടാൻ ആലോചന, എൽഡിഎഫിലെ കൂട്ടായ നേതൃത്വ ആവശ്യം വീണ്ടും നിർണായകമാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies