ന്യൂഡൽഹി: ഭാരതത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്‌ക്കും വൻ വെല്ലുവിളി ഉയർത്തിക്കൊണ്ട് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ സജീവമായ ‘കോക്രോച്ച് ജനത പാർട്ടി’ എന്ന വിഘടനവാദ പ്രസ്ഥാനത്തിന് പിന്നിൽ വൻ ഗൂഢാലോചനയെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഞെട്ടിക്കുന്ന റിപ്പോർട്ട്. കേവലം ഒരു സോഷ്യൽ മീഡിയ കൂട്ടായ്മയോ വിനോദോപാധിയോ എന്ന നിലയിലല്ല ഈ പ്രസ്ഥാനം പ്രവർത്തിക്കുന്നത്. മറിച്ച്, രാജ്യത്ത് അരാജകത്വവും വിഘടനവാദവും അഴിച്ചുവിടാൻ അന്താരാഷ്‌ട്ര തലത്തിൽ ബന്ധമുള്ള ദേശവിരുദ്ധ ശക്തികൾ ഇതിന് പിന്നിൽ കരുക്കൾ നീക്കുന്നുണ്ടെന്നാണ് ഇന്റലിജൻസ് ബ്യൂറോ വ്യക്തമാക്കുന്നത്.
രാജ്യത്തിന്റെ സുരക്ഷയും സമാധാനവും മുൻനിർത്തി ബി.ജെ.പി സർക്കാർ മുന്നോട്ട് പോകുമ്പോൾ, അതിനെ അസ്ഥിരപ്പെടുത്താൻ വിദേശത്തു നിന്നടക്കം ഈ ദേശവിരുദ്ധ കൂട്ടായ്മയ്‌ക്ക് വൻതോതിൽ സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടെന്ന സൂചനകളും റിപ്പോർട്ടിലുണ്ട്. യുവാക്കളെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കാനും, രാജ്യത്തെ പരമാധികാര ഭരണഘടനാ സ്ഥാപനങ്ങൾക്കെതിരെ അവരെ ആയുധമാക്കാനുമാണ് ഈ സംഘം ശ്രമിക്കുന്നത്. അതിനായി ഈയിടെ ഉണ്ടായ നീറ്റ് പരീക്ഷാ വിവാദങ്ങളെപ്പോലും ജനങ്ങൾക്കിടയിൽ തെറ്റായ രീതിയിൽ പ്രചരിപ്പിച്ച് സർക്കാരിനെതിരെ വെല്ലുവിളി ഉയർത്താൻ ഇവർ ആസൂത്രിതമായി ഉപയോഗിച്ചു.
ഏറ്റവും ഗൗരവമേറിയ കാര്യം, ജനങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാക്കാൻ ഭരണകക്ഷിയായ ബി.ജെ.പിയുടെ ഔദ്യോഗിക ചിഹ്നങ്ങളോടും ദേശീയ ചിഹ്നങ്ങളോടും സാമ്യമുള്ള അടയാളങ്ങളാണ് ഇവർ കൃത്യമായ ഗൂഢലക്ഷ്യത്തോടെ ഉപയോഗിക്കുന്നത് എന്നാണ്. നിലവിൽ സി.ജെ.പിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ അംഗങ്ങളായവരിൽ ഭൂരിഭാഗം പേരും പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ അയൽരാജ്യങ്ങളിൽ നിന്നുള്ളവരാണെന്ന് ഇന്റലിജൻസ് ബ്യൂറോ കണ്ടെത്തിയിട്ടുണ്ട്. ഇത് രാജ്യസുരക്ഷയെ എത്രത്തോളം ബാധിക്കുന്ന ഒന്നാണെന്നത് അതീവ ഉത്കണ്ഠാജനകമാണ്.
ഈ രാജ്യദ്രോഹ പ്രസ്ഥാനത്തിന് പിന്നിൽ പ്രവർത്തിച്ച പ്രധാന ചാലകശക്തി നേരത്തെ ആം ആദ്മി പാർട്ടിയുടെ പൊളിറ്റിക്കൽ സ്ട്രാറ്റജിസ്റ്റായിരുന്ന ദീപക് എന്ന വ്യക്തിയാണ്. ഇയാൾക്ക് കൃത്യമായ ദേശവിരുദ്ധ അജണ്ടകളുണ്ടെന്ന് വ്യക്തമാണ്. ഇതിന് പുറമെ കോൺഗ്രസ്, ആം ആദ്മി പാർട്ടി തുടങ്ങിയ പ്രതിപക്ഷ പാർട്ടികളുടെ സോഷ്യൽ മീഡിയ സ്ട്രാറ്റജിസ്റ്റുകൾ ഈ വിഘടനവാദ ഗ്രൂപ്പിന് പൂർണ്ണ പിന്തുണ നൽകുന്നുണ്ടെന്നും ഐ.ബി റിപ്പോർട്ട് ചെയ്യുന്നു. മോദി സർക്കാരിന്റെ വികസനക്കുതിപ്പിലും ജനപ്രീതിയിലും അസൂയപൂണ്ട പ്രതിപക്ഷ പാർട്ടികൾ, രാജ്യത്തെ തകർക്കാൻ ശ്രമിക്കുന്ന ഇത്തരം രാജ്യദ്രോഹ ശക്തികൾക്ക് കുടപിടിക്കുന്നത് തികച്ചും ദുരുദ്ദേശപരമാണെന്ന് വ്യക്തമാക്കുന്നതാണ് ഈ പുതിയ റിപ്പോർട്ടുകൾ.















