ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 21, 2026, 02:02 pm IST
FacebookTwitterWhatsAppTelegram

ന്യൂയോര്‍ക്ക്: 2026 ഫിഫ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ സെമിഫൈനല്‍ വിജയത്തിന് പിന്നാലെ ഫോക്ലന്‍ഡ് ദ്വീപുകളെക്കുറിച്ചുള്ള രാഷ്‌ട്രീയ ബാനര്‍ ഉയര്‍ത്തിയ അര്‍ജന്റീന താരങ്ങള്‍ക്കെതിരായ വിവാദം കൂടുതല്‍ ശക്തമാകുന്നു. സംഭവത്തില്‍ ഫിഫ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാനുള്ള സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

ടോട്ടനത്തിന്റെ ക്രിസ്റ്റ്യന്‍ റൊമേറോ, ചെല്‍സിയുടെ എന്‍സോ ഫെര്‍ണാണ്ടസ്, മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ലിസാന്‍ഡ്രോ മാര്‍ട്ടിനസ് എന്നിവരാണ് സാധ്യതാപട്ടികയില്‍ ഉള്‍പ്പെടുന്ന പ്രധാന താരങ്ങള്‍. ഇവരുടെ വിസ റദ്ദാക്കുകയാണെങ്കില്‍ അടുത്ത പ്രീമിയര്‍ ലീഗ് സീസണില്‍ കളിക്കാനാകില്ല. അതോടെ ബന്ധപ്പെട്ട ക്ലബ്ബുകള്‍ക്കും വലിയ തിരിച്ചടിയുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

അതേസമയം, ബാനര്‍ ഉയര്‍ത്തിയതിന്റെ പേരില്‍ മാത്രം വിസ റദ്ദാക്കുക നിയമപരമായി എളുപ്പമല്ലെന്നും അന്തിമ തീരുമാനം ബ്രിട്ടീഷ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാടിനെ ആശ്രയിച്ചിരിക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

സെമിഫൈനല്‍ വിജയശേഷമുള്ള ആഘോഷത്തിനിടെയാണ് വിവാദത്തിന് തുടക്കമായത്. ഗാലറിയില്‍ നിന്ന് ആരാധകര്‍ കൈമാറിയ ‘Las Malvinas Son Argentinas’ (ഫോക്ലന്‍ഡ് ദ്വീപുകള്‍ അര്‍ജന്റീനയുടേതാണ്) എന്നെഴുതിയ ബാനര്‍ മിഡ്ഫീല്‍ഡര്‍ ജിയോവാനി ലോ സെല്‍സോയും പ്രതിരോധതാരം നിക്കോളാസ് ഒട്ടാമെന്‍ഡിയും ഉയര്‍ത്തിക്കാട്ടുകയായിരുന്നു. താരങ്ങള്‍ ഗാലറിയെ അഭിവാദ്യം ചെയ്യുന്ന സമയത്താണ് ഈ ദൃശ്യങ്ങള്‍ ലോകമെമ്പാടും പ്രചരിച്ചത്.

ഫുട്‌ബോള്‍ മത്സരങ്ങളില്‍ രാഷ്‌ട്രീയ സന്ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനെ ഫിഫയുടെ അച്ചടക്കച്ചട്ടം കര്‍ശനമായി വിലക്കുന്നു. ജേഴ്‌സികളിലോ ബാനറുകളിലോ രാഷ്‌ട്രീയ, മതപര, ആശയപരമായ സന്ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് നിയമലംഘനമാണെന്നും കുറ്റം തെളിഞ്ഞാല്‍ താരങ്ങള്‍ക്കെതിരെ പിഴ, വിലക്ക് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാമെന്നും ചട്ടത്തില്‍ വ്യക്തമാക്കുന്നു.

സംഭവത്തെ തുടര്‍ന്ന് ബ്രിട്ടനില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. രാഷ്‌ട്രീയ മുദ്രാവാക്യം ഉയര്‍ത്തിയ അര്‍ജന്റീനയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബ്രിട്ടീഷ് രാഷ്‌ട്രീയ നേതാക്കളും ഫുട്‌ബോള്‍ ആരാധകരും ഫിഫയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Tags: Falklands banner backlashArgentina starsface a Premier League ban
ShareTweetSendShare

More News from this section

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

Latest News

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies