തൃശൂര്‍ നഗരമധ്യത്തില്‍ ആന ഇടഞ്ഞു; ഇടഞ്ഞത് 'ശിവം ലക്ഷ്മി' എന്ന ആന; വാഹനങ്ങളും ഗേറ്റുകളും തകര്‍ത്തു; മൂന്ന് മണിക്കൂറായിട്ടും തളയ്ക്കാന്‍ സാധിച്ചില്ല; ജനങ്ങള്‍ പരിഭ്രാന്തിയില്‍
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തൃശൂര്‍ നഗരമധ്യത്തില്‍ ആന ഇടഞ്ഞു; ഇടഞ്ഞത് ‘ശിവം ലക്ഷ്മി’ എന്ന ആന; വാഹനങ്ങളും ഗേറ്റുകളും തകര്‍ത്തു; മൂന്ന് മണിക്കൂറായിട്ടും തളയ്‌ക്കാന്‍ സാധിച്ചില്ല; ജനങ്ങള്‍ പരിഭ്രാന്തിയില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 23, 2026, 10:06 am IST
Facebook
Twitter
WhatsAppTelegram

തൃശ്ശൂര്‍: സാംസ്‌കാരിക നഗരിയുടെ ഹൃദയഭാഗത്തെ മണിക്കൂറുകളോളം മുള്‍മുനയിലാഴ്‌ത്തി ടൗണ്‍ ഹാള്‍ പരിസരത്ത് ആന പരിഭ്രാന്തി പരത്തി. ‘ശിവലക്ഷ്മി അയ്യപ്പന്‍’ എന്ന ആനയാണ് പാപ്പാന്‍മാരുടെ നിയന്ത്രണം ലംഘിച്ച് നഗരത്തിലൂടെ ഓടിയത്. വഴിയിലുണ്ടായിരുന്ന കാറും ഓട്ടോറിക്ഷയും ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ആന തല്ലിത്തകര്‍ത്തു.

ഇതിനിടെ ആന ഇടഞ്ഞതിന്റെ ചിത്രങ്ങള്‍ പകര്‍ക്കാന്‍ കയറിയ മാധ്യമപ്രര്‍ത്തകര്‍ക്ക് നേരെ പാപ്പാന്‍മാരുടെ മര്‍ദ്ദനം. ആനയുടെ ചിത്രം എടുക്കാന്‍ കയറി ഫോട്ടോ ഗ്രാഫേഴ്‌സിനെയാണ് മര്‍ദ്ദിച്ചത്. ക്യമാറ നിര്‍ബന്ധിച്ച് വാങ്ങി താഴെയിട്ട് പൊട്ടിക്കാന്‍ ശ്രമിച്ചു എന്നും റിപ്പോര്‍ട്ടുണ്ട്. ജനം ടിവി റിപ്പോര്‍ട്ടറിനെയും മര്‍ദ്ദിക്കാന്‍ ശ്രമിച്ചു.

ഒരു നായയെ കണ്ട് ഭയന്നതാണ് ആന പെട്ടെന്ന് അക്രമാസക്തമാകാനും ഓടാനും കാരണമായതെന്നാണ് പ്രാഥമിക വിവരം. ടൗണ്‍ ഹാളില്‍ നിന്ന് തുടങ്ങിയ പാച്ചില്‍ ഇപ്പോള്‍ ചെമ്പൂക്കാവ് മേഖലയിലേക്കാണ് നീങ്ങുന്നത്. റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്ക് പുറമെ, ആന കടന്നുപോയ വഴിയിലെ ചില വീടുകളുടെ മുന്‍വശത്തെ ഗേറ്റുകളും തകര്‍ക്കപ്പെട്ടിട്ടുണ്ട്.

ആനയെ നിയന്ത്രണത്തിലാക്കാന്‍ എലഫന്റ് സ്‌ക്വാഡും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തേക്ക് തിരിച്ചു കഴിഞ്ഞു. എന്നാല്‍ ജനത്തിരക്കേറിയ മേഖലയായതിനാല്‍ നിലവില്‍ ആനയെ തളയ്‌ക്കുക എന്നത് വലിയ വെല്ലുവിളിയായി തുടരുകയാണ്.

എന്തിനാണ് ലോക്ക്ഡൗണ്‍ ഇല്ലാത്ത സാധാരണ ദിവസമായിട്ടുകൂടി ഈ സമയത്ത് ആനയെ ടൗണ്‍ ഹാള്‍ പരിസരത്തേക്ക് കൊണ്ടുവന്നത് എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. പ്രദേശത്ത് പോലീസ് കാവല്‍ ശക്തമാക്കിയിട്ടുണ്ട്.

Tags: Thrissurelephant rampageshivalakshmi ayappan
Share
Tweet
SendShare

More News from this section

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies