ഏഴു വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചു; റൊണാള്‍ഡോയുടെ ഇരട്ട ഗോള്‍ കരുത്തില്‍ അല്‍ നസറിന് സൗദി പ്രോ ലീഗ് കിരീടം; ആനന്ദക്കണ്ണീരില്‍ ക്രിസ്റ്റ്യാനോ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ഏഴു വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചു; റൊണാള്‍ഡോയുടെ ഇരട്ട ഗോള്‍ കരുത്തില്‍ അല്‍ നസറിന് സൗദി പ്രോ ലീഗ് കിരീടം; ആനന്ദക്കണ്ണീരില്‍ ക്രിസ്റ്റ്യാനോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 23, 2026, 11:21 am IST
FacebookTwitterWhatsAppTelegram

റിയാദ്: സൗദി മണ്ണിലെ തന്റെ മൂന്ന് വര്‍ഷത്തെ കഠിനാധ്വാനത്തിന് ഒടുവില്‍ കിരീടമധുരവുമായി ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ദമാക്ക് എഫ്സിയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്ത് റൊണാള്‍ഡോയുടെ അല്‍ നസര്‍ ക്ലബ്ബ് സൗദി പ്രോ ലീഗ് ചാമ്പ്യന്മാരായി. ഏഴ് വര്‍ഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷമാണ് അല്‍ നസര്‍ ലീഗ് കിരീടത്തില്‍ വീണ്ടും മുത്തമിടുന്നത്. ഈ സീസണില്‍ കളിച്ച 34 മത്സരങ്ങളില്‍ നിന്ന് 86 പോയിന്റ് അക്കൗണ്ടിലാക്കിയാണ് ടീമിന്റെ ഈ സുവര്‍ണ്ണ നേട്ടം.

വിജയമുറപ്പിച്ച അവസാന വിസിലിന് പിന്നാലെ കരിയറിലെ മറ്റൊരു വലിയ നേട്ടത്തിന്റെ വികാരഭരിതനായ റൊണാള്‍ഡോ മൈതാനത്ത് ആനന്ദക്കണ്ണീര്‍ പൊഴിക്കുന്ന ദൃശ്യങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. കളിയുടെ 33-ാം മിനിറ്റില്‍ സാദിയോ മാനെയിലൂടെ അല്‍ നസറാണ് ആദ്യം മുന്നിലെത്തിയത്. രണ്ടാം പകുതിയില്‍ കളം നിറഞ്ഞുകളിച്ച അല്‍ നസര്‍ മൂന്ന് ഗോളുകള്‍ കൂടി എതിരാളികളുടെ വലയിലെത്തിച്ചു. 51-ാം മിനിറ്റില്‍ കിങ്സ്ലി കോമാന്‍ ലീഡ് ഉയര്‍ത്തിയപ്പോള്‍, 62, 80 മിനിറ്റുകളില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇരട്ട ഗോളുകള്‍ നേടി ടീമിന്റെ കിരീട വിജയം പൂര്‍ത്തിയാക്കി.

2023-ല്‍ യൂറോപ്യന്‍ ഫുട്‌ബോള്‍ വിട്ട് ക്രിസ്റ്റ്യാനോ സൗദിയിലേക്ക് ചേക്കേറിയത് ആഗോള ഫുട്‌ബോള്‍ ലോകത്തെ ഒന്നടങ്കം അമ്പരപ്പിച്ചിരുന്നു. റൊണാള്‍ഡോയുടെ വരവോടെ ലോക ശ്രദ്ധയാകര്‍ഷിച്ച സൗദി ലീഗിലേക്ക് പിന്നീട് വന്‍കിട താരങ്ങളുടെ ഒഴുക്കാണ് ഉണ്ടായത്. ഇംഗ്ലണ്ട് (പ്രീമിയര്‍ ലീഗ്), സ്‌പെയിന്‍ (ലാ ലിഗ), ഇറ്റലി (സീരി എ) എന്നീ മൂന്ന് മുന്‍നിര യൂറോപ്യന്‍ ലീഗുകളിലും അഞ്ച് ചാമ്പ്യന്‍സ് ലീഗുകളിലും കിരീടം നേടിയ റൊണാള്‍ഡോയുടെ ട്രോഫി ഷെല്‍ഫിലേക്ക് ഇതോടെ സൗദി പ്രോ ലീഗ് കിരീടവും ചേരുകയാണ്.

Tags: christiano ronaldoVictoryTearsal nassar
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

Latest News

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies