ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്ക് ത്രികോണ പോരാട്ടം; ഇന്‍ഫാന്റിനോയ്ക്ക് വെല്ലുവിളിയുമായി രണ്ട് പേര്‍ കൂടി, വോട്ടുറപ്പിക്കാന്‍ നീക്കം
Monday, November 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
No Result
View All Result
Janam TV
| live
  • India
  • Keralam
  • Sports
  • Entertainment
Home Sports Football

ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്ക് ത്രികോണ പോരാട്ടം; ഇന്‍ഫാന്റിനോയ്‌ക്ക് വെല്ലുവിളിയുമായി രണ്ട് പേര്‍ കൂടി, വോട്ടുറപ്പിക്കാന്‍ നീക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2026, 02:23 pm IST
Facebook
Twitter
WhatsAppTelegram

ഫുട്‌ബോള്‍ ലോകത്തെ നിര്‍ണായകമായ ഫിഫ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി മത്സരച്ചിത്രം തെളിയുന്നു. നിലവിലെ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയ്‌ക്ക് വെല്ലുവിളിയുമായി രണ്ട് സ്ഥാനാര്‍ഥികള്‍ കൂടി രംഗത്തെത്തിയതോടെ ഇത്തവണ മത്സരം ത്രികോണമായിരിക്കുകയാണ്. അടുത്ത വര്‍ഷം മാര്‍ച്ച് 18ന് മൊറോക്കോയുടെ തലസ്ഥാനമായ റബാത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുക. ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് ഫിലിപ്പ് ഡിയാലോയും ജപ്പാന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് കോസോ താഷിമയുമാണ് ഇന്‍ഫാന്റിനോയ്‌ക്കെതിരെ മത്സരരംഗത്തുള്ളത്. യൂറോപ്യന്‍ ഫുട്‌ബോള്‍ ഭരണസമിതിയായ യുവേഫയുടെ പിന്തുണ ഡിയാലോയ്‌ക്കാണെന്നതും തിരഞ്ഞെടുപ്പില്‍ ശ്രദ്ധേയമാണ്.

211 ദേശീയ ഫുട്‌ബോള്‍ അസോസിയേഷനുകളാണ് ഫിഫയുടെ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്. ഓരോ അംഗ അസോസിയേഷനും ഓരോ വോട്ട് വീതമാണ് ലഭിക്കുക. അതിനാല്‍ വിവിധ രാജ്യങ്ങളിലെ ഫുട്‌ബോള്‍ ഭരണാധികാരികളുടെ പിന്തുണ ഉറപ്പാക്കുകയെന്നതാണ് സ്ഥാനാര്‍ഥികള്‍ക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി. ഇതിനായി രാജ്യങ്ങള്‍ സന്ദര്‍ശിച്ച് ചര്‍ച്ചകള്‍ നടത്താനും തങ്ങളുടെ കാഴ്ചപ്പാടുകളും പരിഷ്‌കരണ നിര്‍ദേശങ്ങളും അവതരിപ്പിച്ച് വോട്ടുകള്‍ ഉറപ്പാക്കാനുമാണ് സ്ഥാനാര്‍ഥികളുടെ നീക്കം. ഫിഫ കോണ്‍ഗ്രസില്‍ നടക്കുന്ന രഹസ്യ ബാലറ്റിലൂടെയാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്.

മൂന്ന് സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന സാഹചര്യത്തില്‍ ആദ്യ റൗണ്ടില്‍ വിജയിക്കാന്‍ വോട്ടെടുപ്പില്‍ പങ്കെടുക്കുന്ന അംഗ അസോസിയേഷനുകളുടെ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. ഈ പിന്തുണ ആര്‍ക്കും നേടാനായില്ലെങ്കില്‍ ഏറ്റവും കുറവ് വോട്ട് ലഭിക്കുന്ന സ്ഥാനാര്‍ഥി പുറത്താകും. തുടര്‍ന്ന് രണ്ട് പേര്‍ മാത്രം ശേഷിക്കുന്നതുവരെ വോട്ടെടുപ്പ് തുടരും. അവസാന ഘട്ടത്തില്‍ കേവല ഭൂരിപക്ഷം നേടുന്നയാളായിരിക്കും ഫിഫയുടെ പുതിയ പ്രസിഡന്റ്. രണ്ട് എതിരാളികള്‍ കൂടി മത്സരരംഗത്തെത്തിയതോടെ തിരഞ്ഞെടുപ്പ് പോരാട്ടം കൂടുതല്‍ ശക്തമാകുമെന്നാണ് വിലയിരുത്തല്‍.

ജനം ടിവി വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

അതേസമയം, തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മാന്യതയും കായികമനോഭാവവും കൈവിടരുതെന്ന് നിലവിലെ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ സ്ഥാനാര്‍ഥികളോട് ആവശ്യപ്പെട്ടു. മത്സരം ശക്തമാകുന്നതിനിടെ ഫിഫയുടെ തലപ്പത്ത് വീണ്ടും എത്താനുള്ള ഇന്‍ഫാന്റിനോയുടെ നീക്കത്തിന് എതിരാളികള്‍ ഉയര്‍ത്തുന്ന വെല്ലുവിളി നിര്‍ണായകമാകും.

Tags: FIFA President ElectionPhilippe DialloKozo TashimaFIFA Election 2027UEFA SupportGIANNI INFANTINO
Share
Tweet
SendShare

More News from this section

ഫിഫയില്‍ നേതൃമാറ്റം വേണം; ഇന്‍ഫാന്റിനോയ്‌ക്കെതിരെ പരസ്യ വിമര്‍ശനവുമായി യൂര്‍ഗന്‍ ക്ലോപ്പ്

സാഫ് കപ്പ് ഫൈനലില്‍ ഇന്ത്യപാകിസ്ഥാന്‍ പോരാട്ടം ഇന്ന്; ലക്ഷ്യം പത്താം കിരീടം

റൊണാള്‍ഡോ പടിയിറങ്ങിയതോടെ പോര്‍ച്ചുഗലിന് തിരിച്ചടി? ടിക്കറ്റ് നിരക്ക് 90 ശതമാനം കുറഞ്ഞെന്ന് റിപ്പോര്‍ട്ട്: ടിക്കറ്റ് നിരക്കിനെച്ചൊല്ലി വന്‍ ചര്‍ച്ച

46-ാം വയസില്‍ വീണ്ടും ബൂട്ടുകെട്ടി റൊണാള്‍ഡീഞ്ഞോ! 11 വര്‍ഷത്തിന് ശേഷം പ്രൊഫഷണല്‍ ഫുട്‌ബോളിലേക്ക് മടങ്ങിയെത്തി

സുരക്ഷാ ജീവനക്കാരെ മര്‍ദ്ദിച്ചെന്ന് ആരോപണം; റൂഡിഗറും ബെല്ലിങ്ഹാമും വിവാദത്തില്‍, റയല്‍ മാഡ്രിഡിന് കുരുക്ക്!

എംഎല്‍എസില്‍ ചരിത്രനേട്ടവുമായി ലയണല്‍ മെസി; തുടര്‍ച്ചയായ രണ്ടാം സീസണിലും ഗോള്‍ഡന്‍ ബൂട്ട്, റെക്കോര്‍ഡ് നേട്ടം

Latest News

കോഴിക്കോട് കക്കോടിയില്‍ നിര്‍മാണത്തിലിരുന്ന വീടിന്റെ സണ്‍ഷെയ്ഡ് തകര്‍ന്നുവീണ് അപകടം; യുവാവിന് ദാരുണാന്ത്യം, തൊഴിലാളിക്ക് പരിക്ക്

ഇ.പി. ജയരാജനും പി. ജയരാജനും തമ്മിലുള്ള തര്‍ക്കം പുതിയ തലത്തിലേക്ക്; ഇടുക്കിയിലെ റിസോര്‍ട്ടില്‍ പി. ജയരാജന് ഓഹരി പങ്കാളിത്തം; ചിത്രങ്ങളും പുറത്ത്

2027 നിയമസഭാ തിരഞ്ഞെടുപ്പ്: പഞ്ചാബില്‍ തന്ത്രങ്ങളൊരുക്കാന്‍ ബിജെപിയുടെ 19 അംഗ സമിതി

ചക്കുളത്തുകാവ് പൊങ്കാല; നാളെ അഞ്ച് താലൂക്കുകളിൽ പ്രാദേശിക അവധി

ശത്രു ഡ്രോണുകളെ തകർക്കും; ഇന്ത്യയുടെ ആദ്യ മൈക്രോ മിസൈൽ സംവിധാനം; ‘ജ്വാല എംകെ-1’ പൊഖ്റാനിൽ വിജയകരമായി പരീക്ഷിച്ചു

ആദ്യ വിവാഹം മറച്ചുവെച്ച് വീണ്ടും വിവാഹം; ‘വാഴ’യുടെ പ്രൊഡക്ഷൻ മാനേജറും നടനുമായി ഇന്ദ്രജിത്ത് പിടിയിൽ

ചുഴലിക്കാറ്റില്‍ കൃഷിനാശം; 5.73 ലക്ഷം കര്‍ഷകര്‍ക്ക് 212.3 കോടി രൂപയുടെ അടിയന്തര സഹായം പ്രഖ്യാപിച്ച് ബംഗാള്‍ സര്‍ക്കാര്‍

അയോധ്യയില്‍ നിന്ന് ഇനി ജനക്പൂരിലേക്ക് നേരിട്ട് ട്രെയിന്‍ യാത്ര; രാമഭക്തര്‍ക്കായി സരയൂ-കമല എക്‌സ്പ്രസ്, സാംസ്‌കാരിക ബന്ധത്തിന് പുതിയ കരുത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Keralam
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies