സെനഗലിന് ഒടുവില്‍ നീതി! ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് കിരീടം തിരിച്ചുനല്‍കി; മൊറോക്കോയുടെ അപ്പീല്‍ തള്ളി കായിക തര്‍ക്ക പരിഹാര കോടതി
Wednesday, November 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
No Result
View All Result
Janam TV
| live
  • India
  • Keralam
  • Sports
  • Entertainment
Home Sports Football

സെനഗലിന് ഒടുവില്‍ നീതി! ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് കിരീടം തിരിച്ചുനല്‍കി; മൊറോക്കോയുടെ അപ്പീല്‍ തള്ളി കായിക തര്‍ക്ക പരിഹാര കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2026, 01:47 pm IST
Facebook
Twitter
WhatsAppTelegram

ദോഹ: ആഫ്രിക്കന്‍ ഫുട്‌ബോളിലെ കിരീടപ്പോരാട്ടത്തിനൊടുവില്‍ സെനഗലിന് നിര്‍ണായക വിജയം. 2025-ലെ ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സ് ജേതാക്കളായി സെനഗലിനെ പുനഃസ്ഥാപിച്ച് കായിക തര്‍ക്ക പരിഹാര കോടതി. മൊറോക്കോയ്‌ക്ക് അനുകൂലമായി ആഫ്രിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ നേരത്തെ പുറപ്പെടുവിച്ച വിവാദ വിധിയാണ് CAS റദ്ദാക്കിയത്. ഇതോടെ ജനുവരിയില്‍ കളിക്കളത്തില്‍ നേടിയ കിരീടം സെനഗലിന് തിരിച്ചുകിട്ടി. മൊറോക്കോ ആതിഥേയത്വം വഹിച്ച ഫൈനലിലായിരുന്നു നാടകീയ സംഭവങ്ങളുടെ തുടക്കം. നിശ്ചിത സമയത്തിന്റെ അവസാന ഘട്ടത്തില്‍ ഇരുടീമുകളും ഗോള്‍രഹിത സമനിലയില്‍ നില്‍ക്കുകയായിരുന്നു. മത്സരം അധികസമയത്തേക്ക് നീങ്ങുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് റഫറി ജീന്‍-ജാക്വസ് എന്‍ഡാല മൊറോക്കോയ്‌ക്ക് അനുകൂലമായി പെനാല്‍റ്റി അനുവദിച്ചത്.

സെനഗല്‍ പ്രതിരോധതാരം എല്‍ ഹദ്ജി മാലിക് ഡിയൂഫിന്റെ വെല്ലുവിളിക്കിടെ മൊറോക്കന്‍ താരം ബ്രാഹിം ഡയസ് വീണതിനെ തുടര്‍ന്നായിരുന്നു VAR പരിശോധനയ്‌ക്കുശേഷമുള്ള തീരുമാനം. എന്നാല്‍ ഫൗള്‍ പെനാല്‍റ്റി അനുവദിക്കാനുള്ളത്ര ഗൗരവമുള്ളതല്ലെന്ന നിലപാടിലായിരുന്നു സെനഗല്‍ താരങ്ങള്‍. ഇതോടെ ഗ്രൗണ്ടില്‍ പ്രതിഷേധം ശക്തമായി. പരിശീലകന്‍ പേപ് തിയാവ് താരങ്ങളോട് മൈതാനം വിടാന്‍ നിര്‍ദേശിച്ചതോടെ മത്സരം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. നേരത്തേ സെനഗല്‍ നേടിയെന്ന് കരുതിയ ഇസ്മായില സാറിന്റെ ഗോളും റദ്ദാക്കിയിരുന്നു. മൊറോക്കന്‍ താരം അഷ്‌റഫ് ഹക്കിമിക്കെതിരായ അബ്ദുലായെ സെക്കിന്റെ ഫൗളാണ് ഗോളിന് തിരിച്ചടിയായത്.

ഏറെ നേരത്തെ അനിശ്ചിതത്വത്തിനൊടുവില്‍ 17 മിനിറ്റിന് ശേഷമാണ് മത്സരം പുനരാരംഭിച്ചത്. ക്യാപ്റ്റന്‍ സാദിയോ മാനെയുടെ ഇടപെടലാണ് സഹതാരങ്ങളെ വീണ്ടും കളത്തിലിറക്കാന്‍ സഹായിച്ചത്. തുടര്‍ന്ന് പെനാല്‍റ്റിയെടുക്കാനെത്തിയ ബ്രാഹിം ഡയസിന്റെ പനേങ്ക കിക്ക് സെനഗല്‍ ഗോള്‍കീപ്പര്‍ എഡ്വാര്‍ഡ് മെന്‍ഡി അനായാസം തടുത്തിട്ടു. അധികസമയത്തിന്റെ നാലാം മിനിറ്റില്‍ പേപ് ഗുയേ നേടിയ തകര്‍പ്പന്‍ ഗോളിലൂടെയാണ് സെനഗല്‍ 1-0ന് വിജയം സ്വന്തമാക്കിയത്. ഇതോടെ രണ്ടാം AFCON കിരീടം നേടിയെന്നായിരുന്നു ടീമിന്റെ അവകാശവാദം.

ജനം ടിവി വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

എന്നാല്‍ ഫൈനലിലെ വിവാദം പിന്നീട് മറ്റൊരു തലത്തിലേക്ക് നീങ്ങി. സെനഗല്‍ താരങ്ങള്‍ മത്സരം ഉപേക്ഷിച്ച് മൈതാനം വിട്ടത് ടൂര്‍ണമെന്റ് ചട്ടങ്ങള്‍ പ്രകാരം മത്സരം കൈവിട്ടതിന് തുല്യമാണെന്ന് ചൂണ്ടിക്കാട്ടി മൊറോക്കോ CAS-നെ സമീപിച്ചു. മാര്‍ച്ചില്‍ CAF അപ്പീല്‍ ബോര്‍ഡ് മൊറോക്കോയുടെ വാദം അംഗീകരിക്കുകയും ഫൈനലില്‍ 3-0ന്റെ വിജയം മൊറോക്കോയ്‌ക്ക് അനുവദിക്കുകയും ചെയ്തു. ഇതോടെ സെനഗലിന് കിരീടം നഷ്ടമായി.

എന്നാല്‍ CAF വിധിക്കെതിരെ സെനഗല്‍ CAS-നെ സമീപിക്കുകയായിരുന്നു. ഇപ്പോള്‍ CAS പുറപ്പെടുവിച്ച വിധിയോടെ ഇഅഎന്റെ തീരുമാനം അസാധുവായി. ഇതോടെ ഫൈനലില്‍ നേടിയ വിജയം നിലനിര്‍ത്തി സെനഗല്‍ വീണ്ടും ആഫ്രിക്കന്‍ ചാമ്പ്യന്മാരായിരിക്കുകയാണ്.

Tags: 2025 Africa Cup of NationsCAF AppealCAS VerdictCourt of Arbitration for SportMorocco vs SenegalsenegalSenegal AFCON Champions
Share
Tweet
SendShare

More News from this section

ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്ക് ത്രികോണ പോരാട്ടം; ഇന്‍ഫാന്റിനോയ്‌ക്ക് വെല്ലുവിളിയുമായി രണ്ട് പേര്‍ കൂടി, വോട്ടുറപ്പിക്കാന്‍ നീക്കം

ഫിഫയില്‍ നേതൃമാറ്റം വേണം; ഇന്‍ഫാന്റിനോയ്‌ക്കെതിരെ പരസ്യ വിമര്‍ശനവുമായി യൂര്‍ഗന്‍ ക്ലോപ്പ്

സാഫ് കപ്പ് ഫൈനലില്‍ ഇന്ത്യപാകിസ്ഥാന്‍ പോരാട്ടം ഇന്ന്; ലക്ഷ്യം പത്താം കിരീടം

റൊണാള്‍ഡോ പടിയിറങ്ങിയതോടെ പോര്‍ച്ചുഗലിന് തിരിച്ചടി? ടിക്കറ്റ് നിരക്ക് 90 ശതമാനം കുറഞ്ഞെന്ന് റിപ്പോര്‍ട്ട്: ടിക്കറ്റ് നിരക്കിനെച്ചൊല്ലി വന്‍ ചര്‍ച്ച

46-ാം വയസില്‍ വീണ്ടും ബൂട്ടുകെട്ടി റൊണാള്‍ഡീഞ്ഞോ! 11 വര്‍ഷത്തിന് ശേഷം പ്രൊഫഷണല്‍ ഫുട്‌ബോളിലേക്ക് മടങ്ങിയെത്തി

സുരക്ഷാ ജീവനക്കാരെ മര്‍ദ്ദിച്ചെന്ന് ആരോപണം; റൂഡിഗറും ബെല്ലിങ്ഹാമും വിവാദത്തില്‍, റയല്‍ മാഡ്രിഡിന് കുരുക്ക്!

Latest News

നെടുമ്പാശ്ശേരിയില്‍ വന്‍ ലഹരിവേട്ട; 5 കോടിയുടെ രണ്ടരക്കിലോ ചരസുമായി 25കാരന്‍ പിടിയില്‍

മഴ കനക്കും, ഇടിമിന്നലും കാറ്റും; ആലപ്പുഴയിലും കോട്ടയത്തും എറണാകുളത്തും ഓറഞ്ച് അലര്‍ട്ട്

തിരഞ്ഞെടുപ്പിന് മുന്‍പേ ‘രണ്ട് ആണ്‍കുട്ടികളും’ തോറ്റു! അഖിലേഷിനെയും കോണ്‍ഗ്രസിനെയും പരിഹസിച്ച് യോഗി ആദിത്യനാഥ്

ഛഠ് പൂജയിലെ സിന്ദൂരം അണിയുന്ന ആചാരത്തെ അധിക്ഷേം; യഷ് മഹേശ്വരിക്കെതിരെ കേസ്, മാപ്പിലും പ്രതിഷേധം കെട്ടടങ്ങുന്നില്ല

ആദ്യ മയക്കുവെടിയില്‍ ഫലമില്ല; പ്രതികൂല കാലാവസ്ഥയും തിരിച്ചടിയായി; ചക്കക്കൊമ്പനെ പിടിക്കാനുള്ള ദൗത്യം നാളെ

ശബരിമല യുവതീപ്രവേശന കേസ്: ക്രിസ്മസിന് മുമ്പ് സുപ്രീം കോടതി വിധി? സൂചന നല്‍കി ജസ്റ്റിസ് ബി.വി. നാഗരത്ന

ഇന്‍സ്റ്റഗ്രാമിലൂടെ റിക്രൂട്ട്‌മെന്റ്, എന്‍ക്രിപ്റ്റഡ് ചാറ്റിലൂടെ ആക്രമണപദ്ധതി; ലക്ഷ്യം ഇന്ത്യന്‍ സൈനിക ക്യാമ്പ്; മീററ്റില്‍ ഭീകരന്‍ അറസ്റ്റില്‍

IFFI ഗോവയിൽ നിറഞ്ഞ സദസ്സിൽ ‘ഹാഫ്’; ഏഷ്യൻ പ്രീമിയറിന് ഗംഭീര വരവേൽപ്പ്, ആവേശമായി റെഡ് കാർപെറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Keralam
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies