ആകാശ തില്ലെങ്കേരിക്ക് വധഭീഷണി; ശുഹൈബിന്റെ രക്തത്തിന് ആ ജീവൻ എടുത്തവന്റെ രക്തം കൊണ്ട് തന്നെ മറുപടി പറയുമെന്ന് യൂത്ത് കോൺഗ്രസ് ആലപ്പുഴ ജില്ലാ സെക്രട്ടറി
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആകാശ തില്ലെങ്കേരിക്ക് വധഭീഷണി; ശുഹൈബിന്റെ രക്തത്തിന് ആ ജീവൻ എടുത്തവന്റെ രക്തം കൊണ്ട് തന്നെ മറുപടി പറയുമെന്ന് യൂത്ത് കോൺഗ്രസ് ആലപ്പുഴ ജില്ലാ സെക്രട്ടറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 27, 2026, 10:58 am IST
Facebook
Twitter
WhatsAppTelegram

ആലപ്പുഴ : ഷുഹൈബ് കൊലപാതക കേസിലെ പ്രതി ആകാശ തില്ലെങ്കേരിക്ക് വധഭീഷണി. യൂത്ത് കോൺഗ്രസ് ആലപ്പുഴ ജില്ലാ സെക്രട്ടറി ആകാശ് തഴയശ്ശേരിൽ ആണ് ഫേസ്‌ബുക്ക് വഴി വധ ഭീഷണി മുഴക്കിയത്. ശുഹൈബിന്റെ രക്തത്തിന്, ആ ജീവൻ എടുത്തവന്റെ രക്തം കൊണ്ട് തന്നെ മറുപടി പറയും എന്ന തലക്കെട്ടിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ഫേസ്‌ബുക്ക് പോസ്റ്റിൽ ഷുഹൈബിന്റെ വീട്ടുകാരുടെ വേദന എന്താണെന്ന് അവനും മനസ്സിലാക്കണം. എന്നും ആവശ്യപ്പെടുന്നു. ആകാശ് തില്ലെങ്കേരിക്ക് സ്വർണ്ണം പൊട്ടിക്കലാണ് തൊഴിലെന്നും അതിനു കൂട്ടായി അവനോടൊപ്പം കായംകുളത്തെ ചില അഭിനവ കോൺഗ്രസ്‌ പാർട്ടി പ്രവർത്തകരും ഉണ്ടെന്നും ആകാശ് തഴയശ്ശേരിൽ ആരോപിക്കുന്നു.
ആകാശ് തില്ലെങ്കേരിയെ അനുകൂലിക്കുന്ന കായംകുളത്തെ അഭിനവ കോൺഗ്രസ്‌ പാർട്ടി പ്രവർത്തകരെ എല്ലാവരെയും തെരുവിൽ കൈകാര്യം ചെയ്യണം എന്നും യൂത്ത് കോൺഗ്രസ് ആലപ്പുഴ ജില്ലാ സെക്രട്ടറി അണികളോട് ആഹ്വാനം ചെയ്യുന്നു.

“ജയിലിൽ സുഖവാസത്തിനു നിന്നെ അയക്കില്ല, കേസിലെ അവസാന വിധി എന്ത് തന്നെ ആണെങ്കിലും കേരളത്തിലെ ഓരോ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകനും നിനക്ക് വിധിച്ച ശിക്ഷ മരണം ആയിരിക്കും കട്ടായം”, എന്ന് വധഭീഷണി മുഴക്കിക്കൊണ്ടാണ് ആകാശ് തഴയശ്ശേരിൽ ഫേസ്‌ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്

യൂത്ത് കോൺഗ്രസ് ആലപ്പുഴ ജില്ലാ സെക്രട്ടറി ആകാശ് താഴശ്ശേരിലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് പൂർണ്ണരൂപം.

ശുഹൈബിന്റെ രക്തത്തിന്, ആ ജീവൻ എടുത്തവന്റെ രക്തം കൊണ്ട് തന്നെ മറുപടി പറയും✊

ആകാശ് തില്ലെങ്കേരിയേ കഴിഞ്ഞ ദിവസം ഷുഹൈബ് കൊലപാതക കേസുമായി ബന്ധപ്പെട്ടു സെഷൻസ് കോടതി ജാമ്യം റദ്ധാക്കി റിമാൻഡ് ചെയ്തു. അവനെ ജയിലിലേക്ക് അയച്ചു സുഖവാസം നൽകാതെ തെരുവിൽ അവനെ കൈകാര്യം ചെയ്യണം. ശുഹൈബിന് നഷ്ടമായ ജീവിതം, അവനിൽ നിന്ന് എടുക്കണം. ശുഹൈബിനെ എങ്ങനെ ആണോ ഈ നായ ഇഞ്ചിഞ്ചായി ജീവനെടുത്തത് അത് പോലെ അവന്റെയും എടുക്കണം. മനുഷ്യ ശരീരത്തിൽ കത്തി കേറ്റിയാൽ ഉണ്ടാവുന്ന വേദന അവനും അറിയണം

. ഇത്രെയും ഭീകരമായ കൊലപാതകം ചെയ്തിട്ട് സുഹൃത്തുക്കുളുമായ് ഉല്ലാസ യാത്ര നടത്തി ആഘോഷിക്കുകയിരുന്നു നാളിത് വരെ, അവന്റെ സുഹൃത്തുക്കളെ ഉൾപ്പെടെ കൈകാര്യം ചെയ്യണം. ഒരു കുടുംബത്തിലെ അത്താണി ആയ ഒരു ചെറുപ്പക്കാരനെ ആണ് അവൻ കൊന്നത്. ഷുഹൈബിന്റെ വീട്ടുകാരുടെ വേദന എന്താണെന്ന് അവനും മനസ്സിലാക്കണം.

ഇതിൽ രാഷ്‌ട്രീയത്തിൽ ഉപരി നീതി നടപ്പാക്കണം. സ്വന്തം പാർട്ടിയെ പോലും മുൾമുനയിൽ നിർത്തുന്നവൻ ആണ് ആകാശ് തില്ലെങ്കേരി, പാർട്ടിയുടെ മറവിൽ സ്വർണം പൊട്ടിക്കൽ ആണ് അവന്റെ തൊഴിൽ. വേദനയോടെ പറയുന്നു അതിന് കൂട്ടായി അവനോടൊപ്പം കായംകുളത്തെ ചില അഭിനവ കോൺഗ്രസ്‌ പാർട്ടി പ്രവർത്തകരും, എല്ലാവരെയും തെരുവിൽ കൈകാര്യം ചെയ്യണം.

അവസാനമായി ഒറ്റ കാര്യം, ജയിലിൽ സുഖവാസത്തിനു നിന്നെ അയക്കില്ല, കേസിലെ അവസാന വിധി എന്ത് തന്നെ ആണെങ്കിലും കേരളത്തിലെ ഓരോ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകനും നിനക്ക് വിധിച്ച ശിക്ഷ മരണം ആയിരിക്കും കട്ടായം ✊
ആകാശ് തഴയശ്ശേരിൽ, സെക്രട്ടറി, ഇന്ത്യൻ യൂത്ത് കോൺഗ്രസ്‌, ആലപ്പുഴ

Tags: Aakash ThillankeriAkash Thazhaysseril
Share
Tweet
SendShare

More News from this section

അട്ടപ്പാടിയിൽ നാല് ദിവസത്തിനിടെ മരണമടഞ്ഞത് രണ്ട് വനവാസി കുഞ്ഞുങ്ങൾ; ആറുമാസത്തിനിടെ ശിശുമരണം ആറായി; ആരോഗ്യവകുപ്പിന് വൻ വീഴ്ച

‘മന്ത്രി ജനീഷ് ഭരണഘടനയും സത്യപ്രതിജ്ഞയും ലംഘിച്ചു’; ഗവർണർക്ക് പരാതി നൽകി ബിജെപി

ശക്തമായ മഴയിൽ വീടിന്റെ ചുമരിടിഞ്ഞുവീണു; മണ്ണിനടിയിൽപ്പെട്ട് 58കാരന് ദാരുണാന്ത്യം

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി കേരളത്തിൽ സുഖവാസം; ബംഗാൾ പൊലീസ് കോടതിയിൽ ഹാജരാക്കിയ യുവാവ് രക്ഷപ്പെട്ടു

ജീവിതത്തിൽ സത്യവും, മിഥ്യയും തിരിച്ചറിയുക ദുഷ്കരം: ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യൻ

വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ സാമ്പത്തിക തട്ടിപ്പ് : പൊതുജനങ്ങൾ ജാഗ്രത  പാലിക്കണം

Latest News

മുംബെയിൽ തമ്മിലടിച്ച് പാറ്റാ കൂട്ടം; ഗ്യാനേഷിനെതിരായ പ്രതിഷേധത്തിനിടെ കൂട്ടയടി

“തുർക്കിയിൽ നിന്ന് ലഹരിക്കടത്ത് ശൃംഖലയുടെ തലവനെ ഇന്ത്യയിലെത്തിച്ചു; ‘നവാബ് വിർക്ക്’ എന്ന വ്യാജപേരിൽ പൗരത്വം; നവ്പ്രീത് സിംഗ് അറസ്റ്റിൽ

 വീണ്ടും നാണംകെട്ട് പാകിസ്ഥാൻ; ഹാഷിം മൂസയെന്ന പേരിൽ അവതരിപ്പിച്ചത് മറ്റൊരാളെ; സാങ്കേതിക വിദ്യയുടെ സഹായത്തോടെ വ്യാജനെ പൊളിച്ച് വിദഗ്ധർ

കുഴൽകിണർ വാഹനം വീടിന് മുകളിലേക്ക് മറിഞ്ഞു; കാസർകോട് രണ്ട് മരണം

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

ടെല്‍ അവീവിലേക്കുള്ള ഫ്‌ലൈറ്റില്‍ ഇന്ത്യന്‍ പൈലറ്റിനെ ആക്രമിച്ച ഒമാന്‍ കോ-പൈലറ്റിനെ തിരിച്ചറിഞ്ഞു; ഭീകരവാദ അന്വേഷണം

കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; സൗദിയില്‍ രണ്ട് മലയാളി നഴ്‌സുമാരടക്കം അഞ്ച് മരണം

രണ്ടു ദിവസത്തില്‍ 15,000ത്തിലേറെ പേര്‍ക്ക് പനി; ഡെങ്കിയും എലിപ്പനിയും ഇന്‍ഫ്ളുവന്‍സയും വര്‍ധിക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies