തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചപ്പനി വ്യാപനം ശക്തമാകുന്നു. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ 15,096 പേരാണ് പനി ബാധിച്ച് വിവിധ ആശുപത്രികളിലെ ഒ.പി. വിഭാഗങ്ങളില്‍ ചികിത്സ തേടിയത്. മഴ വീണ്ടും ശക്തമായതിന് പിന്നാലെ ഡെങ്കിപ്പനി, എലിപ്പനി, ഇന്‍ഫ്ളുവന്‍സ തുടങ്ങിയ രോഗങ്ങളും വര്‍ധിക്കുകയാണ്. അവധി ദിവസങ്ങളായിരുന്നിട്ടും രണ്ടുദിവസത്തിനിടെ ഇത്രയധികം പേര്‍ പനി ബാധിച്ച് ചികിത്സ തേടിയത് ആശങ്ക ഉയര്‍ത്തുന്നുണ്ട്. രണ്ടു ദിവസത്തിനിടെ 104 പേര്‍ക്ക് ഡെങ്കിപ്പനിയും 20 പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. 121 പേര്‍ക്ക് ഇന്‍ഫ്ളുവന്‍സയും സ്ഥിരീകരിച്ചിട്ടുണ്ട്.
ഈ വര്‍ഷം ഇതുവരെ സംസ്ഥാനത്ത് 11,677 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതായാണ് കണക്ക്. രോഗബാധയെ തുടര്‍ന്ന് 44 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എലിപ്പനി ബാധിച്ച് ഇതുവരെ 114 പേര്‍ മരിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്‍ഫ്ളുവന്‍സയാണ് ഈ കാലയളവില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ക്ക് കാരണമായത്. രോഗബാധയെ തുടര്‍ന്ന് 120 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതിന് പുറമെ ചിക്കുന്‍ഗുനിയ, മുണ്ടിനീര് തുടങ്ങിയ മറ്റ് പകര്‍ച്ചവ്യാധികളും സംസ്ഥാനത്ത് വ്യാപിക്കുന്നുണ്ട്.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
മഴ ശക്തമായതോടെ കൊതുകുജന്യ, ജലജന്യ രോഗങ്ങള്‍ ഇനിയും വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളും ശുചീകരണ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കണമെന്ന് നിര്‍ദേശമുണ്ട്. അതേസമയം, സര്‍ക്കാര്‍ ആശുപത്രികളില്‍ അത്യാവശ്യ മരുന്നുകളുടെ ലഭ്യതക്കുറവ് തുടരുന്നത് ചികിത്സാ സംവിധാനങ്ങള്‍ക്ക് വെല്ലുവിളിയാകുന്നുണ്ട്. മരുന്നുകളുടെ വിതരണം വേഗത്തിലാക്കുന്നതിനും പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനും അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.















